സ്വാതന്ത്ര്യദിനം (ഇന്ത്യ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോവുക: വഴികാട്ടി, തിരയൂ
ഇംഗ്ലീഷ് വിലാസം സഹായം[പ്രദർശിപ്പിക്കുക]
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം
മുംബൈയിലെ മന്ത്രാലയ മന്ദിരത്തിന്റെ മുകളിൽ ഇന്ത്യൻ പതാക
വിളിപ്പേർ स्वतंत्रता दीवस (ഹിന്ദി)
ആചരിക്കുന്നത് ഇന്ത്യക്കാർ
ആഘോഷങ്ങൾ
പതാക ഉയർത്തൽ, ദേശഭക്തി ഗാനാലാപനം, സാംസ്കാരിക പരിപാടികൾ,വിദ്യാലയങ്ങളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ,മാർച്ച് പാസ്റ്റ് തുടങ്ങിയവ
ദേശീയം
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തൽ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന പതാക ഉയർത്തലും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും
സുചേതാ കൃപലാനി
ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണു സുചേതാ കൃപലാനി. 1908 ജൂൺ 25നു പഞ്ചാബിലെ അംബാലയിലാണു ജനിച്ചത്.[1] 1952 ൽ ഉത്തർ പ്രദേശിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലോകസഭാംഗമായി. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ സി.ബി ഗുപ്ത 1962ൽ രാജിവച്ചതിനെ തുടർന്നു മുഖ്യമന്ത്രിയായി. 1974 ഡിസംബർ 1നു അന്തരിച്ചു.[2][3]
ക്യാപ്റ്റൻ ലക്ഷ്മി
സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമിയുടെ പ്രവർത്തകയുമായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി (ജനനം: 1914 ഒക്റ്റോബർ 24). ഇന്ത്യൻ നാഷണൽ ആർമിയിലെ ഝാൻസി റാണിയുടെ പേരിലുള്ള സൈന്യഗണത്തിലെ കേണലായി സേവനമനുഷ്ഠിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ 'ആസാദ് ഹിന്ദ്' ഗവർമെന്റിൽ വനിതാക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. യഥാർത്ഥ നാമം ഡോ. ലക്ഷ്മി സൈഗാൾ.[1]
ജവഹർലാൽ നെഹ്രു
ജവഹർലാൽ നെഹ്രു (നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പിയാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും അദ്ദേഹം തന്നെ. രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്‌റു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. സോഷ്യലിസത്തിലൂന്നിയ നെഹ്‌റുവിന്റെ രാഷ്ട്രീയദർശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ് ഗാന്ധിയും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.
ഭഗത് സിംഗ്
ഭഗത് സിംഗ് (28 സെപ്റ്റംബർ 1907[9] – 23 മാർച്ച് 1931[2][1] ) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു വീരചരമമടഞ്ഞ ഒരു ധീര വിപ്ലവകാരിയാണ്. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധ പോരാട്ടത്തിനു മുൻഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ മാർക്സിസ്റ്റുകളിലൊരാളായും ചിലർ വിശേഷിപ്പിക്കുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ് അദ്ദേഹം.
മഹാത്മാഗാന്ധി
മോഹൻദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी, IAST: mohandās karamcand gāndhī) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാൻ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽസൺ മണ്ടേല, ഓങ് സാൻ സൂ കി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം ലോക അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്
Mohandas Karamchand Gandhi
Mohandas Karamchand Gandhi (Devanagari: मोहनदास करमचन्द गांधी; Gujarati: મોહનદાસ કરમચંદ ગાંધી:October 2 1869 - January 30 1948) was a famous spiritual leader and politician from India, the Father of the Nation. He is also popularly known as "Mahatma" Gandhi. "Mahatma" means "great soul" in the Indian language Sanskrit. Now he is the Martyr of the Nation since 1948. Rabindranath Tagore gave him this name.[1]
During Gandhi's life, many countries were colonies of the United Kingdom. Many of these countries wanted independence from the United Kingdom.
Gandhi was one of the most important people involved in the movement for the independence of India. He was a non-violent activist, who led the independence movement through a non-violent protest.
[change] Life sketch
Gandhi was born on October 2, 1869 in the state of Gujarat at Porbander in India. Several members of his family worked for the government of the state. When Gandhi was older, he went to England for a few years to study law. After he became a lawyer, he went to the British colony of South Africa where he experienced laws that said people with dark skin had fewer rights than people with light skin. He decided then to become a political activist, so he could help change these unfair laws. He created a powerful, non-violent movement.
When he returned to India, he helped cause India's independence from British rule, inspiring other colonial peoples to work for their own independence, break up the British Empire, and replace it with the Commonwealth.
People of many different religions and ethnic groups lived in British India. Many people thought that the country should break into separate countries so that different groups could have their own countries. In particular, many people thought that Hindus and Muslims should have separate countries. Gandhi was a Hindu, but he liked ideas from many religions including Islam, Judaism and Christianity, and he thought that people of all religions should have the same rights, and could live together peacefully in the same country. He said, "God has no religion."
In 1947, British India 'Empire' became independent, and broke into two different countries, India and Pakistan. Gandhi wanted independence, but did not want the split into two different countries. Instead of celebrating on independence day, he was mourning the division of India.
Gandhi's principle of satyagraha, often translated as "way of truth" or "pursuit of truth", has inspired other democratic and anti-racist activists like Martin Luther King, Jr. and Nelson Mandela. Gandhi often said that his values were simple, based upon traditional Hindu beliefs: truth (satya), and non-violence (ahimsa).
On January 30, 1948, Gandhi was assassinated by an extremist Hindu activist, Nathuram Godse, who was angry because he felt that Gandhi was too lenient towards Muslims.
ബാല്യം
കരംചന്ദ് ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ചു. ഒരു സഹോദരിയും(റലിയത്ത് ബഹൻ) അദ്ദേഹത്തിനുണ്ടായിരുന്നു. വൈശ്യകുലത്തിലെ ബനിയ ജാതിക്കാരായ ആ കുടുംബം വൈഷ്ണവവിശ്വാസികളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കരംചന്ദ് വാങ്കനഗറിലും രാജ്‌കോട്ടിലേയും പ്രധാനമന്ത്രിയായിരുന്നു. കരംചന്ദ് നാലു വിവാഹങ്ങൾ ചെയ്തിരുന്നു അവസാനത്തെ ഭാര്യയായിരുന്നു പുത്‍ലിബായി. മുത്തച്ഛൻ പോർബന്ദറിൽ ദിവാൻ ആയിരുന്നു. അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു. അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല. അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. അമ്മ അന്നത്തെ രാജാവായിരുന്ന ഠാക്കൂറിന്റെ വിധവയായ അമ്മയുമായി നല്ല ബന്ധത്തിലായിരുന്നു. [1]
മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്‌കോട്ടിൽ ജോലി സ്വീകരിച്ചു. അതിനാൽ മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാമത്തെ വയസ്സിൽ (1881) പോർബന്ദറിലെ വ്യാപാരിയായാ ഗോകുൽദാസ് മകാൻജിയുടെ മകൾ കസ്തൂർബയെ വിവാഹം കഴിച്ചു. നിരക്ഷരയായ കസ്തൂർബായെ മോഹൻദാസ് പഠിപ്പിച്ചു. വിവാഹത്തിനുശേഷവും തന്റെ വിദ്യാഭ്യാസം അദ്ദേഹം തുടർന്നു. ചെറുപ്പകലത്ത് അത്രയൊന്നും മിടുക്കനായ വിദ്യാർത്ഥിയായിരുന്നില്ല മോഹൻദാസ്. മെട്രിക്കുലേഷൻ വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്. ബാരിസ്റ്റർ ആവാനായി കുടുംബാംഗങ്ങൾ നിർബന്ധിച്ചതിനാലാണ് വിദ്യാഭ്യാസം തുടർന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. [1]
അദ്ദേഹത്തിന്റെ അച്ഛൻ 1885-ൽ അന്തരിച്ചു. 1887-ലായിരുന്നു മോഹൻദാസ് മെട്രിക്കുലേഷൻ പൂർത്തിയാക്കിയത്. പിന്നീട് ഭവനഗറിലെ സമൽദാസ് കോളേജിൽ പഠന്നം തുടർന്നു. ജ്യേഷ്ഠന്റെ നിർബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബർ മാസത്തിൽ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി.
[തിരുത്തുക] ഇംഗ്ലണ്ടിൽ
ഇംഗ്ലണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം 1890-ൽ
അദ്ദേഹം ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു, ഹരിലാൽ ഗാന്ധി. ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം നിയമം പഠിച്ചത്. ലണ്ടനിലേക്ക് കപ്പൽ കയറുമ്പോൾ മദ്യവും മാസവും കഴിക്കില്ലെന്ന് അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു. ആ വാക്കു പാലിച്ച് പൂർണ്ണ സസ്യഭുക്കായിത്തന്നെ ലണ്ടനിൽ കഴിച്ചുകൂട്ടി. ഇക്കാര്യത്തിൽ അമ്മയോടുള്ള വാക്കു പാലിച്ചതിനുപുറമേ സസ്യാഹാരത്തെപ്പറ്റി പഠിക്കുകയും അതിന്റെ ഗുണത്തെക്കുറിച്ച് അറിവ് നേടുകയും വെജിറ്റേറിയൻ ക്ലബ്ബിൽ ചേർന്ന് അതിന്റെ നിർവ്വാഹക സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹം ഈ ക്ലബ്ബിന്റെ ഒരു ചെറിയ വിഭാഗം പ്രാദേശികമായി തുടങ്ങി.
ഇത് അദ്ദേഹത്തെ പൊതുപ്രവർത്തനത്തിൽ പരിശീലനം നേടാൻ സഹായിച്ചു. ഈ ക്ലബ്ബിൽ വച്ച് അദ്ദേഹം പരിചയപ്പെട്ട ചില സസ്യഭുക്കുകൾ അക്കാലത്ത് തിയോസൊഫികൽ സമൂഹം എന്ന സാർവ്വത്രിക സാഹോദര്യം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിച്ചിരുന്ന ഒരു രാജ്യാന്തര സമൂഹത്തിന്റെ പ്രവർത്തകരായിരുന്നു. അവരിലുടെ ഗാന്ധി ഹിന്ദുത്വം, ബുദ്ധമതം, ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാൻ ഇടയായി. ഇംഗ്ലണ്ടിൽ വച്ചാണ് അദ്ദേഹം ആദ്യമായി ഭഗവദ് ഗീത വായിക്കുന്നത്. ഗാന്ധിയുടെ ആത്മീയ ജിവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഒരു ഗ്രന്ഥമായിരുന്നു അത്. അന്നുവരെ മതകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയൊന്നുമില്ലാതിരുന്ന മോഹൻദാസ് ബൈബിൾ, ഖുർആൻ തുടങ്ങിയ മതഗ്രന്ഥങ്ങളും പഠിച്ചു.
ലണ്ടൻ മട്രിക്കുലേഷൻ പരീഷ എഴുതിയെങ്കിലും ആദ്യം ലത്തീനിൽ പരാജയപ്പെട്ടു. എങ്കിലും വീണ്ടും എഴുതി അതിൽ വിജയം കൈവരിച്ചു. 1891-ൽ നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി. അമ്മയുടെ മരണവാർത്തയാണ് അദ്ദേഹത്തെ ഇന്ത്യയിൽ എതിരേറ്റത്. ഇന്ത്യയിൽ എത്തിയ ശേഷം മുംബയിലെ കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചുവെങ്കിലും ആദ്യത്തെ വ്യവഹാരത്തിൽത്തന്നെ ശരീരം വിറച്ച് ഒരക്ഷരം മിണ്ടാൻ പറ്റാതെ ജോലി അവസാനിപ്പിച്ച് മടങ്ങി. പിന്നീട് അദ്ദേഹം മറ്റുള്ളവർക്കായി പരാതി എഴുതിക്കൊടുക്കുന്ന ജോലി നോക്കിയെങ്കിലും ഇത് മൂത്ത ജ്യേഷ്ഠന് ഇഷ്ടപ്പെട്ടില്ല. ജ്യേഷ്ഠന്റെ നിർബന്ധഫലമായി അദ്ദേഹം സേട്ട് അബ്ദുള്ള എന്ന ദക്ഷിണാഫ്രിക്കൻ വ്യാപരിയുടെ ദാദാ അബ്ദുള്ള & കോ എന്ന ദക്ഷീണാഫ്രിക്കൻ കമ്പനിയുടെ വ്യവഹാരങ്ങൾ വാദിക്കുന്ന വക്കീലിന്റെ ജോലി ഏറ്റെടുത്തു. കേസ് വാദിക്കുവാനായി കമ്പനി നിരവധി വക്കീലന്മാരെ ഏർപ്പാടാക്കിയിരുന്നു, അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു മോഹൻദാസിന്റെ ജോലി.
[തിരുത്തുക] ദക്ഷിണാഫ്രിക്കയിൽ
നതാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപന സമയത്ത് അംഗങ്ങൾക്കൊപ്പം 1895-ൽ
1893-ൽ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ നാറ്റാളിൽ എത്തി. എന്നാൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സിനെ പുതിയൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. തീവണ്ടിയിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാരേയോ കറുത്ത വർഗ്ഗക്കാരെയോ കയറാൻ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതു ടാപ്പുകളിൽ നിന്ന് വെള്ളം കുടിച്ചാൽ പോലും ഇത്തരക്കാർക്ക് കടുത്ത ശിക്ഷയായിരുന്നു നൽകപ്പെട്ടിരുന്നത്.
ബോയർ യുദ്ധത്തിനിടക്ക് 1899-1900
ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ്ബർഗിൽ ഇറക്കി വിടുകയും ചെയ്തു. തുടർന്ന താഴ്ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ തീവണ്ടിയുടെ ഗാർഡ് ഒരു വെള്ളക്കാരന് സ്ഥലം കൊടുക്കാഞ്ഞതിന് തല്ലി. ഈ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസിനും മറ്റുള്ള സമയം ഇത്തരം പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചു.
പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാൻ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ അവിടത്തെ ഇന്ത്യാക്കരുടെ ഒരു യോഗം വിളിച്ചു കൂട്ടി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കെതിരെ അദ്ദേഹം സംസാരിച്ചു. ഇംഗ്ലണ്ടിൽ പോലും ഇത്തരം അനാചാരങ്ങൾ ഇല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗാന്ധിയുടെ ആദ്യത്തെ പൊതുപ്രസംഗം അതായിരുന്നു. ഇന്ത്യാക്കാരുടെ വിദ്യാഭ്യാസമില്ലായ്മയും ശുചിത്വക്കുറവുമാണ് ഇതിനു കാരണം എന്നു വിശ്വസിച്ച്, അവ പരിഹരിക്കാനുള്ള നടപടികൾ അദ്ദേഹം ആസൂത്രണം ചെയ്തു. തീവണ്ടികളിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ പ്രവേശനം കിട്ടാനായി റെയിവേ അധികൃതരുമായി ഗാന്ധി കത്തിടപാടുകൾ നടത്തി. ഇന്ത്യാക്കാരുടെ സാമ്പത്തിക സാമൂഹിക നിലകളെക്കുറിച്ച് അദ്ദേഹം പഠിക്കാൻ ആരംഭിച്ചു. മതപരവും ആദ്ധ്യാത്മികവുമായ വളരെ ഗ്രന്ഥങ്ങൾ അദ്ദേഹം ഇക്കാലത്ത് പഠിച്ചു. അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലെക്ക് ഇറങ്ങി. ഇതിന്റെ ഭാഗമായി, സുഹൃത്തുക്കളുമൊത്ത് നറ്റാൾ ഇന്ത്യൻ കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ആരംഭിച്ചു. ഇത് ഇന്ത്യാക്കാരുടെ അവകാശ ബോധത്തൽ മാറ്റം ഉണ്ടാക്കി. നറ്റാളിലെ കരാർ തൊഴിലാളികളുടെ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടു. താമസിയാതെ ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം ‘ഗാന്ധിജി’ എന്ന് അറിയപ്പെടാൻ തുടങ്ങി. [2] 1896-ൽ അദ്ദേഹം ഭാര്യയേയും കുട്ടികളേയും കൊണ്ടുവരാനായി നാട്ടിലേക്ക് ഹ്രസ്വസന്ദർശനം നടത്തി. രാജ്‌കോട്ടിലെത്തിയ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ നില വിവരിച്ചുകൊണ്ട് ലഘുലേഖകളും പത്രപ്രസ്താവകളും ഇറക്കുകയും ജസ്റ്റീസ് റാനഡേ, ജസ്റ്റീസ് ബദറുദ്ദീൻ തയ്ബാജി, സർ ഫിറോസ് ഷാ മേത്ത എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. ഇതിനിടക്ക് മുംബൈയിൽ പ്ലേഗ് പടർന്നപ്പോൾ ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. പൂനെയിൽ ‘ലോകമാന്യ‘ ബാലഗംഗാധര തിലക്, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരെ സന്ദർശിച്ചു.
ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ ഒരു പതിപ്പ്
1896-ൽ ഡർബനിലെ പാർലമെന്റ്, വോട്ടവകാശം കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യാക്കാർക്കും വിലക്കിക്കൊണ്ട് നിയമം കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ ഇതിനെതിരായി പോരാടാൻ അവിടത്തുകാർ ഗാന്ധിയോട് അഭ്യർത്ഥിച്ചിരുന്നു. പാർലമെൻറ് അടച്ചതിനാൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്തതിനാലാണ് അദ്ദേഹം നാട്ടിലേക്ക് വന്നത്. എന്നാൽ പാർലമെൻറ് ജനുവരിയിൽ തുടങ്ങുമെന്നും അടിയന്തരമായി തിരിച്ചു വരണമെന്നുമുള്ള സന്ദേശം അദ്ദേഹത്തിന് ലഭിച്ചപ്പോൾ, രണ്ടു മക്കൾ, വിധവയായ സഹോദരീപുത്രൻ, ഭാര്യ കസ്തൂർബാ, എന്നിവരോടൊപ്പം 1897 ഡിസംബർ ആദ്യവാരം ഗാന്ധി ഡർബനിലേയ്ക്ക് യാത്രയായി. തിരിച്ചെത്തിയ അദ്ദേഹത്തെ വെള്ളക്കാരായ ഒരു കൂട്ടം ആളുകൾ ആക്രമിച്ച് പരിക്കേല്പിച്ചു. എന്നാൽ അദ്ദേഹം അവർക്കെതിരായി വ്യവഹാരം നടത്താൻ ഇഷ്ടപ്പെട്ടില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തിപരമായ പീഡനങ്ങൾക്ക് കോടതിയിൽ പകരം ചോദിക്കുന്നത് തനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യം കാണിക്കുന്ന ആദ്യത്തെ സംഭവങ്ങളിൽ ഒന്നാണ്. നറ്റാൾ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട നിഷ്ഠൂരമായ കരടുബില്ലുകൾക്കെതിരായി അദ്ദേഹം നിരവധി പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു. കോളോണിയൽ സെക്രട്ടറിക്ക് നിവേദനവും നൽകി. ഇതിനിടക്ക് ബോവർ യുദ്ധത്തിൽ ഒരു സന്നദ്ധസേവകനായും അദ്ദേഹം പങ്കെടുത്തു. ഇന്ത്യൻ ആംബുലൻസ് കോർപ്സ് എന്ന സംഘടനയിൽ യുദ്ധ സമയത്ത് രോഗികളെ ശുശ്രൂഷിക്കാൻ ചേർന്നതിന് പിന്നീട് അദ്ദേഹത്തെ ആദരിച്ചു.
ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ കൂടി പിറന്നു. രാംദാസ് ഗാന്ധിയും (1897) ദേവ്ദാസ് ഗാന്ധിയും(1900). 1901 ഡിസംബറിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. കൊൽക്കത്തയിലെ ദേശീയ കോൺഗ്രസ്സിൽ പങ്കെടുക്കുകയായിരുന്നു ലക്‌ഷ്യം. 1901 ഡിസംബർ 27 ന് ഡി.എ. വാച്ചയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്സിൽ അദ്ദേഹം ദക്ഷിണാഫ്രിക്കൻ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു. തുടർന്ന് കുറച്ചുകാലം ഗോഖലെയുടെ അതിഥിയായി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി.
.
കസ്തൂർബ ഗാന്ധിയും കുട്ടികളും 1902 നറ്റാളിൽ വച്ച്
1903 ഫെബ്രുവരി 14-ന് ട്രാൻസ്‍വാൾ സുപ്രീം കോടതിയിൽ വക്കീൽ പണി ആരംഭിച്ചു. ജോഹന്നാസ്ബർഗിലായിരുന്നു താമസം. ഇന്ത്യക്കാർക്കെതിരായ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് അദ്ദേഹം അവിടെ മേയ് 6-നു കൂടിയ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജൂൺ 4-ന് ഗാന്ധി ‘ഇന്ത്യൻ ഒപ്പീനിയൻ‘ എന്ന പത്രം ആരംഭിച്ചു. ആ വർഷം അവസാനം ഡർബനിൽ നിന്ന് 14 മൈൽ അകലെ ഫീനിക്സ് എന്ന ആശ്രമം സ്ഥാപിക്കുകയും അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു. ആശ്രമത്തിൽ ഒരോരുത്തരും അവരവരുടെ പ്രയത്നം സംഭാവനം ചെയ്യണം എന്ന ആശയം പ്രാവർത്തികമാക്കി. റസ്കിന്റെ “അൺ ടു ദിസ് ലാസ്റ്റ്” എന്ന പുസ്തകമായിരുന്നു ഇതിനാധാരം.
ദക്ഷിണാഫ്രിക്കായിൽ അദ്ദേഹത്തിന്റെ ഈ മൂന്നാം വരവിലാണ് സത്യാഗ്രഹം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. 1906-ൽ അദ്ദേഹം ബ്രഹ്മചര്യം ജീവിതവൃതമാക്കി. ഇതിനിടെ നാട്ടിലായിരുന്ന കസ്തൂർബായേയും കുട്ടികളേയും വിളിച്ചുവരുത്തി ടോൾസ്റ്റോയ് വിഭാവനം ചെയ്ത രീതിയിലുള്ള ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചു അതിൽ മാതൃകാ കൂട്ടുകുടുംബസങ്കല്പം പരീക്ഷിച്ചു നോക്കി.
ട്രാൻസ് വാളിലെ പ്രതിക്ഷേധ പ്രകടനം. 1913
ട്രാൻസ്‍വാൾ പ്രവിശ്യാ സർക്കാരിനെതിരായി 1907 മാർച്ച് 22-ന് ഗാന്ധി സത്യാഗ്രഹസമരം ആരംഭിച്ചു. എല്ലാ ഇന്ത്യക്കാരും വിരലടയാളം പതിച്ച രജിസ്ട്രേഷൻ കാർഡ് എപ്പോഴും സൂക്ഷിക്കണമെന്ന ഏഷ്യാറ്റിക് ലോ അമെൻഡ്മെൻറ് ഓർഡിനൻസ് എന്ന ബില്ലിനെതിരായിരുന്നു സത്യാഗ്രഹം. ഈ രജിസ്ട്രേഷൻ കാർഡില്ലാത്തവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും വ്യവസ്ഥയുണ്ടായിരുന്നു. 1908- ജനുവരി 10-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു രണ്ടു മാസക്കാലത്തേയ്ക്ക് ജയിലിലടച്ചു. എങ്കിലും താമസിയാതെ ജനറൽ സ്മട്സിന്റെ നിർദ്ദേശപ്രകാരം മോചിപ്പിച്ചു. വീണ്ടും അദ്ദേഹത്തെ 1913 നവംബർ 6-ന് അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് നവംബർ 25-ന് നറ്റാളിൽ യോഗം ചേർന്നവർക്കു നേരെ പോലീസ് വെടിവയ്ക്കുകയും രണ്ടു ഇന്ത്യാക്കാർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഗാന്ധിജിയെ ഒൻപതു മാസത്തേയ്ക്ക് ജയിലിലടച്ചു. പുറത്തിറങ്ങിയ ശേഷം അദ്ദേഹം, ഇന്ത്യാക്കാർ താമസിക്കുന്ന പ്രവിശ്യ വിട്ട് പുറത്ത് പോകാൻ പാടില്ല എന്ന നിയമത്തിനെതിരായി 2037 പുരുഷന്മാരും 129 സ്ത്രീകളും 57 കുട്ടികളുമായി ട്രാൻസ്‍വാളിലേയ്ക്ക് മാർച്ച് നടത്തി. അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു. 1914 ജൂൺ 30-ന് സർക്കാർ ഒത്തു തീർപ്പുകൾക്ക് തയ്യാറായി.
[തിരുത്തുക] ഇന്ത്യയിൽ
ഇൻഡ്യയിലേക്ക് തിരിച്ച ഗാന്ധി 1915 ജനുവരി 9 ന് മുംബൈ തുറമുഖത്ത് കപ്പലിറങ്ങി. കാര്യങ്ങൾ നേരിട്ട് പഠിക്കാനായി അദ്ദേഹം ഇന്ത്യ മുഴുവനും സഞ്ചരിച്ചു. അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു. ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തിൽ നിന്നും വന്ന വിദ്യർത്ഥികളെ രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിലേയ്ക്ക് ക്ഷണിച്ചു. ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത് അങ്ങനെയാണ്. മരിക്കുവോളം നീണ്ട സുഹൃദ്ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. അഹമ്മദാബാദിലെ കൊച്ച്റാബിൽ 1915 മേയ് 25-ന് അദ്ദേഹം സത്യാഗ്രഹാശ്രമം സ്ഥാപിച്ചു. ജനസേവനത്തിന് ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചു. സ്വയം നൂൽ നൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള ഖാദി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി. 1917 ഏപ്രിൽ 16-ന് ചമ്പാരൺ ജിലയിൽ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി നടത്തിയ സമരത്തിൽ ഗാന്ധി ഇന്ത്യയിൽ വച്ച് ആദ്യമായി അറസ്റ്റ് വരിച്ചു. പിന്നീട് 1917-1918 കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുജറാത്തിലെ ഘേഡ കർഷക സമരം, അഹമ്മദാബാദിലെ തൊഴിൽ പ്രശ്നം തുടങ്ങിയവ ഒത്തു തീർപ്പാക്കി. 1917 ജൂണിൽ സത്യാഗ്രഹാശ്രമം സബർമതി യിലേക്ക് മാറ്റി. പിന്നീട് ഇത് സബർമതി ആശ്രമം എന്ന് അറിയപ്പെടാൻ തുടങ്ങി. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയമായിരുന്നു അത്. യുദ്ധത്തിനു ശേഷമെങ്കിലും ബ്രിട്ടിഷുകാരുടെ നയത്തിന് മാറ്റമുണ്ടാവുമെന്ന് എല്ലവരും കരുതിയെങ്കിലും ആ പ്രതീക്ഷ സഫലമായില്ല. ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധസമരങ്ങൾ ശക്തമായിത്തീർന്നു. ഇതിനകം ഗാന്ധിജിയെ നേതാവായി മറ്റു നേതാക്കൾ അംഗീകരിച്ചു തുടങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം നടത്തിയ സമരങ്ങളും അതിന് കാരണമായിരുന്നു.
[തിരുത്തുക] നിസ്സഹകരണ സമരം
1929-ൽ നെഹ്രുവുമൊത്ത് ഗാന്ധി. ഗാന്ധിയെ ബാപ്പുജി എന്നാണ് നെഹ്രു വിളിച്ചിരുന്നത്
റൌലക്റ്റ് ആക്ട് എന്ന നിയമത്തിനെതിരെ 1919 മാർച്ച് 30-ന് ഹർത്താൽ ആചരിക്കാൻ ഗാന്ധി ആഹ്വാനം ചെയ്തു.നിസ്സഹകരണ സമരം അന്നാണ് തുടങ്ങിയത്. ഹർത്താലിന്റെ തിയ്യതി മാറ്റിയെങ്കിലും പലയിടങ്ങളിലും മാർച്ച് 30-നു തന്നെ ഹർത്താൽ ആചരിക്കപ്പെട്ടു. ആളുകൾ ഗാന്ധിയുടെ വാക്കനുസരിച്ച് വിദ്യാലയങ്ങളും കോടതികളും ബഹിഷ്കരിക്കുകയും ബ്രിട്ടീഷ് സ്ഥാനങ്ങളും സ്ഥാനപ്പേരുകളും ഉപേക്ഷിക്കുകയും ചെയ്തു.
ദില്ലിയിൽ നടന്ന പോലീസ് വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാൻ അങ്ങോട്ടു പോയ ഗാന്ധിയെ നിരോധനാജ്ഞ ലംഘിച്ചു എന്ന പേരിൽ ഏപ്രിൽ 10-ന് അറസ്റ്റ് ചെയ്തു. അറ്സ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യയെങ്ങും ഹർത്താൽ ആചരിക്കപ്പെട്ടു. ഇതിനെത്തുടർന്ന് ഏപ്രിൽ 13-ന് ജാലിയൻ വാലാബാഗിൽ വച്ച് സമരക്കാർ കൂട്ടക്കൊല ചെയ്യപ്പെട്ടു.[3] ഇതേ തുടർന്ന് നിയമ ലംഘന സമരം താൽകാലികമയി ഏപ്രിൽ 18-ന് നിർത്തിവച്ചു. ഉത്തർപ്രദേശിലെ ചൌരിചൌരാ എന്ന സ്ഥലത്ത് ജനക്കൂട്ടം രോഷം പൂണ്ട് പോലീസ് സ്റ്റേഷൻ ചുട്ടെരിക്കുകയും പോലീസുകാരെ വധിക്കുകയും ചെയ്തു. ഇതോടെ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി. ബ്രിട്ടീഷുകാരാകട്ടെ ‘യങ് ഇന്ത്യ’ എന്ന മാസികയിൽ അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ആറു കൊല്ലത്തേക്ക് തടവിനുശിക്ഷിച്ചു. എന്നാൽ ആരോഗ്യസ്ഥിതി മോശമായപ്പോൾ രണ്ടു വർഷം കഴിഞ്ഞ് വിട്ടയച്ചു.
തുടർന്ന് ഇന്ത്യയൊട്ടാകെ അദ്ദേഹം സഞ്ചരിച്ചു. അയിത്തത്തിനെതിരെ പല യോഗങ്ങളിലും പ്രസംഗിച്ചു. ഹിന്ദു-മുസ്ലീം ഐക്യത്തിനായി ശ്രമിച്ചു. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുകയും യങ് ഇന്ത്യ പോലുള്ള പത്ര പ്രസിദ്ധീകരണങ്ങളുടെ മേലുള്ള നിരോധനങ്ങൾ പിൻവലിക്കുകയും ചെയ്തില്ലെങ്കിൽ നിയമലംഘന പരിപാടികളിൽ നികുതിനിഷേധം കൂടി ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വൈസ്രോയി റീഡിങ്ങ് പ്രഭുവിന് അന്ത്യശാസനം നൽകി. ഗാന്ധിജിയുടെ മേൽ കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം ഏൽക്കാനായി സമ്മർദ്ദം ഏറി വന്നു. നൂൽനൂല്പ് ഒരു ആദ്ധ്യാത്മിക യാനമായി കണക്കാക്കി ഒരോ പ്രവർത്തകനും ഖദർ ധരിക്കണമെന്ന വ്യവസ്ഥയിൽ അദ്ദേഹം കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം വഹിക്കാൻ തയ്യാറായി.
[തിരുത്തുക] നിയമലംഘന സമരം
ദണ്ഡി യാത്ര
ഒരൊറ്റ ഇന്ത്യാക്കാരൻ പോലും ഇല്ലാത്ത സൈമൺ കമ്മീഷൻ നിർദ്ദേശങ്ങളെ ബഹിഷ്കരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തതനുസരിച്ച് നാടെങ്ങും പ്രക്ഷോഭം ഉയർന്നു. ലാലാ ലജ്പത്റായ് ഉൾപ്പെടെ പല പ്രമുഖരേയും ബ്രിട്ടീഷ് പട്ടാളം വകവരുത്തി. ഇതിനിടയിൽ ഭൂനികുതിയിലെ വർദ്ധനവിൽ പ്രതിഷേധിച്ച് ഗാന്ധി ബർദോളിയിൽ സത്യാഗ്രഹ സമരം ആരംഭിച്ചു. നാടൊട്ടുക്ക് ജൂൺ 12 ബർദോളി ദിനം ആചരിച്ചു.
സബർമതി ആശ്രമത്തിൽ 1930 ഫെബ്രുവരി 14 മുതൽ 16 വരെ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തക സമിതി സിവിൽ നിയമ ലംഘന സമരം ആരംഭിക്കാൻ തീരുമാനമെടുത്തു. ഇതിന്റെ നേതൃത്വം ഗാന്ധിയെയാണ് ഏല്പിച്ചത്. ഉപ്പ് ഉൽപ്പാദനത്തിൽ ബ്രിട്ടീഷ് ഭരണകൂടം ചുമത്തിയ കരത്തിനോട് പ്രതിഷേധിക്കാൻ 1930-ൽ അദ്ദേഹം ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ഉപ്പ് സത്യാഗ്രഹം സംഘടിപ്പിച്ചു. 78 അനുയായികൾക്കൊപ്പം മാർച്ച് 12-ന് ഗാന്ധിജി അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് കാൽനടയായി യാത്ര തിരിച്ചു. യാത്രക്കിടയിൽ ജനങ്ങൾ കൂടി ജാഥ കനത്തു. പലയിടങ്ങളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഏപ്രിൽ 5 ദണ്ഡി എന്ന തീരദേശഗ്രാമത്തിലെത്തി. അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളും നിയമം ലംഘിച്ചു. ഇന്ത്യയിൽ എങ്ങും നിയമലംഘന സമരങ്ങൾ അരങ്ങേറി. പലയിടങ്ങളിലും ലാത്തിച്ചാർജ്ജും വെടിവയ്പ്പുമുണ്ടായി. ലോകം മുഴുവനും ഉറ്റു നോക്കുന്ന ഒരു സംഭവമായി അത്. ജാഥയെത്തുടർന്ന് ദണ്ഡി കടപ്പുറത്ത് അദ്ദേഹം സത്യാഗ്രഹം ഇരുന്നു. മേയ് 4-ന് ഗാന്ധിയെ സത്യാഗ്രഹ ക്യാമ്പിൽ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇന്ത്യയൊട്ടാകെ പ്രതിഷേധം അലയടിച്ചു. ജൂലൈ 6-ന് ഗാന്ധി ദിനം കൊണ്ടാടി. മുംബൈയിലും ഷോലാപൂരും തൊഴിലാളികൾ പണിമുടക്കി. 1931 ജനുവരി 25 അദ്ദേഹത്തെ മോചിതനാക്കി.
ഗാന്ധിജി ലണ്ടനിൽ വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരു പ്രഭാതത്തിൽ നടക്കുന്നു. അദ്ദേഹത്തിന്റെ വേഷവും നടത്തത്തിന്റെ വേഗതയും എങ്ങും ചർച്ച ചെയ്യപ്പെട്ടിരുന്നു
മാർച്ച് 5-ന് ഇർവിൻ കരാർ അനുസരിച്ച് ഗാന്ധി നിയമലംഘന സമരം അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് അനുയോജ്യമായ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാനായി കോൺഗ്രസ്സിന്റെ ഏക പ്രതിനിധിയായി ഗാന്ധിയെയാണ് തിരഞ്ഞെടുത്തത്. [4]അദ്ദേഹം 1931 ഓഗസ്റ്റ് 29 ലണ്ടനിലേക്ക് തിരിച്ചു. എന്നാൽ വട്ടമേശ സമ്മേളനം ഒരു പരാജയമായിരുന്നു. സെപ്റ്റംബർ 1-ന് അത് നിർത്തിവക്കപ്പെട്ടു. തിരിച്ചു നാട്ടിലെത്തിയ ഗാന്ധിജി സമര പ്രക്ഷോഭങ്ങൾ തുടർന്നു. താമസിയാതെ അദ്ദേഹം ജയിലിലായി. കോൺഗ്രസ്സ് രണ്ടാം നിയമലംഘന സമരം ആരംഭിച്ചു. ഇത്തവണ കസ്തൂർബായും സമരത്തിൽ സജീവം പങ്കെടുത്തു. കസ്തൂർബാ 1932 ജനുവരി 15-ന് അറസ്റ്റ് വരിച്ചു.
മക്ഡോണൾഡിന്റെ ‘വർഗീയ വിധിക്കെതിരെ 1932 സെപ്റ്റംബർ 21 ഗാന്ധി യെർവാദാ ജയിലിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. അധഃസ്ഥിത ഹിന്ദു സമുദായങ്ങൾക്ക് വേണ്ടി പ്രത്യേക നിയോജകമണ്ഡലം എന്ന ആ വിധി ഇന്ത്യയിൽ ചേരിതിരിവ് ഉണ്ടാക്കുന്നതാണ് എന്നു കരുതിയ ഗാന്ധി, അതിനു പകരം പൊതു മണ്ഡലങ്ങളിൽ താഴ്ന്ന ജാതിക്കാർക്കായി സംവരണം ഏർപ്പെടുത്തുകയാണ് വേണ്ടത് എന്ന് വാദിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ നിലപട് അംഗീകാരിക്കപ്പെട്ടു. 1932 സെപ്റ്റംബർ 24-ന് പൂനെ കരാർ എന്ന ഒത്തുതീർപ്പു വ്യവസ്ഥയുണ്ടാക്കി.
എന്നാൽ അദ്ദേഹം അപ്പോഴും ജയിൽമോചിതനായിരുന്നില്ല.1933 മേയ് 8-ന് രണ്ടാം നിയമലംഘന സമരം താൽകാലികമായി നിർത്തിവച്ചു. ഹരിജൻ പ്രശ്നത്തിൻ പരിഹാരം കാണാൻ ഉപവാസസമരം ആരംഭിച്ചു. എന്നാൽ അന്ന് രാത്രി 9 മണിക്ക് അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിതനാക്കി. എന്നാൽ ജയിലിനുപുറത്തും നിരാഹാരം തുടർന്ന ഗാന്ധി മേയ് 29-ന് പൂനെയിൽ വച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്. തുടർന്ന് അദ്ദേഹം വ്യക്തിഗത സിവിൽ നിയമലംഘനങ്ങൾ ആരംഭിക്കുകയും വീണ്ടും ജയിലിലടക്കപ്പെടുകയും (ജൂലൈ 31) ചെയ്തു. ആദ്യം സബർമതി ജയിലിലും പിന്നീട് യെർവാദാ ജയിലിലുമയിരുന്നു. ഓഗസ്റ്റ് 4-ന് മോചിതനായെങ്കിലും വീണ്ടും നിയമലംഘനം ആരോപിച്ച് ഒരു വർഷത്തേക്ക് ജയിലിലടക്കപ്പെട്ടപ്പോൾ, ഹരിജനക്ഷേമപ്രവർത്തനങ്ങൾക്ക് അനുവാദം തരാത്തതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 16 ജയിലിൽ നിരാഹരം ആരംഭിച്ചു . ആരോഗ്യനില വഷളായതിനാൽ ഓഗസ്റ്റ് 25-ന് വ്യവസ്ഥകൾ ഒന്നുമില്ലാതെ അദ്ദേഹം മോചിപ്പിക്കപ്പെട്ടു. പിന്നീട് അദ്ദേഹം ഹരിജനക്ഷേമപ്രവർത്തനങ്ങളിൽ മുഴുകി.
ഹരിജന ക്ഷേമഫണ്ട് പിരിക്കുവാനുള്ള യാത്രക്കിടയിൽ അദ്ദേഹം നാലാം വട്ടം 1934 ജനുവരി 10-ന് കേരളത്തിൽ എത്തി. തലശ്ശേരി, വടകര, ചാലക്കുടി, തിരുവനന്തപുരം, കന്യാകുമാരി എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു. ഈ സന്ദർശനത്തിനിടയിലാണ് വടകരയിൽ വച്ച് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് സംഭാവന നൽകിയത്.
കോൺഗ്രസ് ഇതിനിടക്ക് കടുത്ത തീവ്രവാദികളായ പ്രവർത്തകരുടെ കയ്യിൽ പെട്ടിരുന്നു. സ്വയംഭരണത്തിൽകുറഞ്ഞ ഒന്നു കൊണ്ടും തൃപ്തിപ്പെടില്ല എന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ ഗാന്ധി ഇതിനോട് യോജിച്ചില്ല. പൂർണ്ണ സ്വരാജിനുവേണ്ടി ‘ന്യായവും സമാധാനപരവുമായ’ എല്ലാ വ്യവസ്ഥകളും സ്വീകരിക്കും എന്ന കോൺഗ്രസ് നിബന്ധനയിലെ ഒന്നാം വകുപ്പ് ‘കഴിയുന്നതും അക്രമരഹിതവും സത്യസന്ധവുമായ മാർഗങ്ങൾ‘ എന്ന് തിരുത്തി കോൺഗ്രസ് പ്രവർത്തക സമിതി യോഗം 1934 സെപ്റ്റംബർ 1-ന് പ്രമേയം അംഗീകരിച്ചതിനെത്തുടർന്ന് ഒക്ടോബർ 29-ന് കോൺഗ്രസ് പാർട്ടി വിട്ടതായി ഗാന്ധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടി വിട്ടുവെങ്കിലും അദ്ദേഹത്തിന്റെ പങ്ക് സംഘടനാ നയരുപീകരണത്തിന് നിർണ്ണായകമായിരുന്നു.
വാർധായിലെ സേവാഗ്രാം ആശ്രമത്തിലേയ്ക്ക് 1936 ഏപ്രിൽ 20-ന് അദ്ദേഹം താമസം മാറ്റി. ഗ്രമീണ ജീവിത വികാസത്തിനാവശ്യമായ പദ്ധതികൾക്ക് സേവാഗ്രാം വഴികാട്ടിയായിത്തീർന്നു.
തിരുവിതാംകൂറിൽ ചിത്തിരതിരുനാൾ മഹാരാജാവ് 1936 നവംബർ 12-ന് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോൾ ഗാന്ധി അതിനെ ‘ആധുനികകാലത്തിന്റെ അത്ഭുതം’ എന്നാണ് വിശേഷിപ്പിച്ചത്. ഈ വിളംബരത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം അഞ്ചാം വട്ടം കേരളത്തിൽ എത്തിയത്. അത് ഒരു തീർത്ഥാടനയാത്രയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
1935-ലെ ഇന്ത്യാ ഗവണ്മെൻറ് ആക്ട് 1937 ഏപ്രിൽ 1-ന് നിലവിൽ വന്നു. അതിനെതിരായി കോൺഗ്രസ് ഹർത്താൽ ആചരിച്ചു. വൈസ്രോയി, ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒക്ടോബർ 22, 23 തിയ്യതികളിൽ വാർധയിൽ ചേർന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ ഗാന്ധിയായിരുന്നു അദ്ധ്യക്ഷൻ. അദ്ദേഹം തന്റെ പുതിയ വിദ്യാഭ്യാസപദ്ധതി അവതരിപ്പിച്ചു. തൊഴിലധിഷ്ഠിതവും ഭാരതീയവുമായ പദ്ധതിയായിരുന്നു അത്. നയീ താലീം എന്നും ഇത് അറിയപ്പെടുന്നു. ഹരിപുര കോൺഗ്രസ് സമ്മേളനം ഇത് അംഗീകരിച്ചു. എന്നാൽ ഇതിനെ മുസ്ലീം ലീഗ് എതിർത്തിരുന്നു.
[തിരുത്തുക] ക്വിറ്റ് ഇന്ത്യാ സമരം
ബാംഗളൂർ നടന്ന ക്വിറ്റ് ഇന്ത്യ ജാഥ
പ്രധാന ലേഖനം: ക്വിറ്റ് ഇന്ത്യാ സമരം
ഇടക്കാല സർക്കാർ അനുവദിക്കുന്നില്ല എങ്കിൽ സിവിൽ നിയമ ലംഘനം ആരംഭിക്കാൻ 1940 മാർച്ച് 18ന് ബിഹാറിലെ രാംഗഢിൽ ചേർന്ന കോൺഗ്രസ്സ് സമ്മേളനം തീരുമാനിക്കുകയും അതിന്റെ നേതൃത്വം ഗാന്ധിജിയെ ഏൽപ്പിക്കുകയും ചെയ്തു. ഇതിനിടെ കോൺഗ്രസ് നിർബ്ബന്ധപൂർവം ഗാന്ധിജിയെ തിരികെ കൊണ്ടു വന്നിരുന്നു. ഇന്ത്യാക്കാരുടെ സമ്മതമില്ലാതെ ഇന്ത്യയെ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയാക്കിയതിൽ പ്രതീകാത്മകമായി പ്രതിഷേധിക്കാൻ അദ്ദേഹം വ്യക്തിഗതമായി തീരുമാനിച്ചു. 1942 മാർച്ചിൽ സർ സ്റ്റാഫോഡ് ക്രിപ്സ് ഇന്ത്യയിലെത്തുകയും ഗാന്ധിജിയുമായി ചർച്ച നടത്തുകയും ചെയ്തു.[5] അതേ തുടർന്ന് ഇന്ത്യക്ക് ഡൊമീനിയൻ പദവി വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ പൂർണ്ണ സ്വരാജായിരുന്നു മിക്കവർക്കും വേണ്ടിയിരുന്നത്. അതിൽ കുറഞ്ഞതോന്നുകൊണ്ടും അവർ തൃപ്തരാകുമായിരുന്നില്ല. ഗാന്ധിജി ഏപ്രിലിൽ സർക്കാരിന് സമർപ്പിച്ച പ്രമേയം 1942 ഓഗസ്റ്റ് 8 ന് അഖിലേന്ത്യാ കോൺഗ്രസ് സമിതി നിരാകരിക്കുകയും ജവഹർലാൽ നെഹ്രു തയ്യാറാക്കിയ കരട് അനുസരിച്ച് , ’ഓഗസ്റ്റ് പ്രമേയം’ എന്ന പേരിൽ സുപ്രസിദ്ധ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. [6] സമര നേതൃത്വം ഏറ്റെടുത്ത ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗമാണ് [7] ’ഡു ഓർ ഡൈ’- നമ്മൾ ഒരു സാമ്രാജ്യത്തെ എതിർക്കുകയാണ്.. ഒന്നുകിൽ പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്നത്. ഗാന്ധിജിയുടെ ഈ ആശയം മറ്റുള്ളവർ സ്വീകരിച്ചെങ്കിലും കമ്യൂണിസ്റ്റുകാർ എതിർത്തു. [2] തീരുമാനം അനുസരിച്ച് പ്രക്ഷോഭം ആരംഭിച്ചതിനെതുടർന്ന് പലയിടങ്ങളിലും ജനങ്ങളും പോലീസും ഏറ്റുമുട്ടി. ഓഗസ്റ്റ് 9-ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ തടവിൽ പാർപ്പിച്ചു. കോൺഗ്രസ്സിനെ നിയമവിരുദ്ധസംഘടനയായി പ്രഖ്യാപിച്ചു. ഓരാഴ്ചക്കകം പ്രമുഖ നേതാക്കൾ എല്ലാം അറസ്റ്റിലായി. പതിനായിരങ്ങൾ തടവിലായി, നിരവധി പേർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തു.
തടവുകാരെ മോചിപ്പിക്കുകയും മർദ്ദനനയം അവസാനിപ്പിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട് ഗാന്ധിജി തടവിൽ നിരാഹാരം അരംഭിച്ചു. ഫെബ്രുവരി 10-ന് ആരംഭിച്ച ഉപവാസം മാർച്ച് 3 വരെ നീണ്ടിട്ടും സർക്കാർ അനങ്ങിയില്ല. ഗാന്ധിജിയോടൊപ്പം തടവിലായിരുന്ന കസ്തൂർബാ അവിടെ വച്ച് 1944 ഫെബ്രുവരി 22-ന് അന്തരിച്ചു. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മേയ് 6-ന് മാത്രമാണ് ഗാന്ധിജിയെ മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസാനത്തെ ജയിൽവാസമായിരുന്നു അത്. ഇന്ത്യൻ തടവിൽ 2089 ദിവസവും (അഞ്ചു വർഷത്തിനു മേൽ) ദക്ഷിണാഫ്രിക്കയിൽ 249 ദിവസവും ഗാന്ധിജി കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കുന്നതിൻ അന്നത്തെ വൈസ്രോയി വേവൽ പ്രഭു ബ്രിട്ടിഷ് സർക്കാരിന്റെ അനുമതിയോടെ പ്രഖ്യാപിച്ച പദ്ധതിയെത്തുടർന്ന് തടവിൽ കഴിഞ്ഞിരുന്നവരെ 1945-ൽ മോചിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം ഏതാണ്ട് സുതാര്യമായിത്തുടങ്ങിയിരുന്നു. എന്നാൽ മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിൽ ഒരു വിഭാഗം മുസ്ലിങ്ങൾക്കായി പാകിസ്താൻ എന്ന പേരിൽ പ്രത്യേക രാഷ്ട്രം വേണമെന്ന് ശഠിച്ചു[അവലംബം ആവശ്യമാണ്]. ഹിന്ദുക്കളും മുസ്ളീങ്ങളും സ്വതന്ത്ര ഭാരതത്തിൽ സമാധാനത്തോടെ സഹവസിക്കണം എന്നാഗ്രഹിച്ച ഗാന്ധിജി ഭാരതത്തിന്റെ വിഭജനത്തെ എതിർത്തു. പുതിയപദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ വൈസ്രോയി സിംലയിൽ സർവ്വ കക്ഷിയോഗം വിളിച്ചു കൂട്ടിയപ്പോൾ നിരീക്ഷകനായി ഗാന്ധിജിയും പങ്കെടുത്തു. വിഭജനവാദത്തിൽ ഉറച്ച ജിന്നയുടെ നിലപാടു കാരണം ചർച്ച പരാജയപ്പെട്ടതായി വൈസ്രോയി പ്രഖ്യാപിച്ചു. ഇടക്കാല സർക്കാർ രൂപവത്കരണത്തിൽ ചേരേണ്ടതില്ല എന്ന് മുസ്ലീം ലീഗും ജിന്നയും തീരുമാനിച്ചു. അവർ 1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷമായ സമരപരിപാടികൾ ആരംഭിച്ചു. കൊൽക്കത്തയിൽ സമരത്തിനിടെ അയ്യായിരത്തോളം പേർ കൊല്ലപ്പെട്ടു. 15,000-ത്തോളം പേർക്ക് പരിക്കേറ്റു. ജിന്ന പിന്നീട് താൽക്കാലിക സർക്കാരിലേയ്ക്ക് നാലു പേരെ നാമനിർദ്ദേശം ചെയ്തു.
വർഗ്ഗിയ ലഹള അപ്പോഴേക്കും പടർന്നു പിടിച്ചിരുന്നു. കിഴക്കൻ ബംഗാളിലെ നോഖാലിയിലും തിയ്യറയിലും ലഹളകൾ രൂക്ഷമായി. ഗാന്ധിജി ശാന്തി സന്ദേശവുമായി 49 ഗ്രാമങ്ങലിലൂടെ നഗ്നപാദനായി സഞ്ചരിച്ചു. തുടർന്ന് ബീഹാറിലെത്തി. അവിടെയും അദ്ദേഹം ശാന്തി സന്ദേശം പ്രചരിപ്പിച്ചു. വിഭജനത്തോടെ ഇന്ത്യ 1947 ഓഗസ്റ്റ് 15-ന് സ്വതന്ത്രയായി.
[തിരുത്തുക] കേരളത്തിൽ
നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവൻ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദർശിച്ചത്. 1920 ഓഗസ്റ്റ് 18 ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ പ്രസംഗിച്ചു. അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു. 1924 മാർച്ച് 30-ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിർദ്ദേശപ്രകാരം തൽകാലത്തേക്ക് നീർത്തി വച്ചു. അദ്ദേഹം സവർണ്ണ ഹിന്ദുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടർന്ന് ഏപ്രിൽ 7 ന് സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ അവർണ്ണ ജാഥ നവംബർ 13-ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി. [3]
തുടർന്ന് 1925 മാർച്ച് 8-ന് ഗാന്ധി വീണ്ടും കേരളത്തിൽ എത്തി[8]. അദ്ദേഹം എറണാകുളം വഴി മാർച്ച് 10-ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയിൽ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂർ പോലീസ് കമ്മീഷണർ പീറ്റുമായി ചർച്ച നടത്തി. 13ന് വർക്കല കൊട്ടാരത്തിൽ എത്തി തിരുവിതാംകൂർ റീജൻറ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചർച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടൽ അവസാനിച്ചു. നവംബർ 23ന് വൈക്കം ക്ഷേത്ര നിരത്തുകൾ പൊതുജനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം ബാലനായ ചിത്തിര തിരുനാൾ, കൊച്ചി മഹാരാജാവ് എന്നിവരേയും സന്ദർശിച്ച് മാർച്ച് 19-ന് പാലക്കാടു വഴി മടങ്ങി. ഈ വരവിൽ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു. ചാലക്കുടി, കൊച്ചി, വർക്കല എന്നിവിടങ്ങളിൽ അദ്ദേഹം യോഗം നടത്തി. മാർച്ച് 12ന് ശ്രീ നാരായണഗുരു, കെ. കേളപ്പൻ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദർശിച്ചു. ശ്രീ നാരായണഗുരുവിനെ സന്ദർശിച്ച ശേഷം ആണ് അദ്ദേഹം അവർണ്ണരുടെ ഉന്നമനത്തിനായി പ്രവർത്തിക്കൻ തീരുമാനിച്ചത്. ദളിതന്മാരെ ഹരിജനങ്ങൾ എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്.
ഗാന്ധിജി മൂന്നാമതും കേരളത്തിലെത്തുന്നത് തിരുവാർപ്പ് ക്ഷേത്ര നിരത്തുകളിൽ അയിത്തജാതിക്കാരെ വഴിനടക്കാൻ അനുവദിക്കുന്നതിനായി തിരുവിതാംകൂർ രാജാവിനേയും റാണിയേയും കണ്ട് ചർച്ച നടത്താനാണ്.1927 ഒക്ടോബർ 9 നു അവരുമായി സംസാരിച്ചശേഷം അദ്ദേഹം പാലാക്കാട്ട് കാമകോടി ശങ്കരാചാര്യരുമായും ചർച്ച നടത്തി. കോഴിക്കോട് സമ്മേളനത്തിൽ വച്ച് ‘അന്ത്യജനോദ്ധാരണ സംഘം’ എന്ന സംഘടനക്ക് രൂപം നൽകി. പാലക്കാട്ടും കോഴിക്കോട്ടും അദ്ദേഹം പ്രസംഗിച്ചു.
[തിരുത്തുക] അവസാനകാലം
ഗാന്ധിജിയുടെ വധത്തിനു ഗൂഢാലോചന ചെയ്ത സംഘം. നിൽകുന്നവർ: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാർ പാഹ്വ, ദിഗംബർ രാമചന്ദ്ര ബാദ്ഗെ. ഇരിക്കുന്നവർ: നാരായൺ ആപ്തെ, വിനായക് സവർക്കർ, നാഥുറാം ഗോഡ്സെ(കൊലയാളി), വിഷ്ണു കാർക്കാറേ
ഗാന്ധിയുടെ ജീവിതത്തിന്റെ അവസാനകാലം പൊതുവേ ദുഃഖഭരിതമായിരുന്നു. അദ്ദേഹം വെറുത്തിരുന്ന ഇന്ത്യാവിഭജനം അതിന്റെ പ്രധാന കാണവുമായിരുന്നു. കസ്തൂർബായുടെ വിയോഗവും അദ്ദേഹത്തെ ദുഃഖിതനാക്കി. വിഷ്ണുഭജനമായിരുന്നു ആശ്വാസം. അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ ഗാന്ധിജി കൽക്കത്തയിൽ ഭാരതവിഭജനത്തിൽ ദുഃഖിതനായി കഴിഞ്ഞു. പശ്ചിമപാകിസ്താനിൽ നിന്ന് നിരവധി ഹിന്ദുക്കളും സിഖുകാരും അഭയാർത്ഥികളായെത്തി. സെപ്റ്റംബർ 4 ന് ഡൽഹിയിലും വർഗീയലഹള ആരംഭിച്ചു. 1948 ജനുവരിയിലും ഇതേ പോലെ ലഹള ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡൽഹിയിൽ ജനുവരി 13 ന് നിരാഹാരസമരം ആരംഭിച്ചു. സമുദായനേതാക്കളും ലഹളക്ക് നേതൃത്വം കൊടുത്തവരും ഒത്തുതീർപ്പിന് തയ്യാറായപ്പോൾ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു. 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു[9]. 1949 നവംബർ 15-ന് നാഥുറാം ഗോഡ്സേയും കുറ്റവാളികളെയും തൂക്കിലേറ്റി.
രാജ്ഘട്ടിലെ (രാജാവിന്റെ പീഠം) ലളിതമായ കറുത്ത കരിങ്കൽപ്പീഠം ആകാശത്തെ സാക്ഷിയായി അദ്ദേഹത്തിന്റെ ഓർമ്മക്കായി നിലകൊള്ളുന്നു. ഒരറ്റത്ത് ഒരു കെടാവിളക്ക് ഉണ്ട്.
ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണ്
ഗാന്ധിജിയുടെ രാജ്ഘട്ടിലുള്ള അന്ത്യവിശ്രമസ്ഥലം
രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. ഇന്ത്യക്ക് യഥാർത്ഥമായി സ്വാതന്ത്ര്യം കിട്ടണമെങ്കിൽ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ് എന്നു ഗാന്ധി വിശ്വസിച്ചിരുന്നു.
[തിരുത്തുക] ഗാന്ധി ദർശനങ്ങൾ
[തിരുത്തുക] സത്യവും അഹിംസയും
ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സത്യം ലക്‌ഷ്യവും അഹിംസ ആ അതിലേക്കുള്ള മാർഗവുമാണ്. അഹിംസയെന്നാൽ മറ്റൊരുവന് ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട് തെറ്റു ചെയ്തവനോട് ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടിയാണ്.
[തിരുത്തുക] സത്യം
ഗാന്ധി തന്റെ ജീവിതം സത്യത്തിന്റെ വിവിധ മാനങ്ങൾ മനസ്സിലാക്കുവാനായി ചിലവഴിച്ചു. സ്വന്തം ജീവിതത്തിലെ തെറ്റുകളും സ്വന്തം പരീക്ഷണങ്ങളും ഇതിന് അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹം തന്റെ ആത്മകഥക്ക് പേരിട്ടത് തന്നെ "എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്നാണ്.
ഗാന്ധിജിയുടെ വീക്ഷണത്തിൽ മനുഷ്യന്റെ പരമമായ ലക്‌ഷ്യം ഈശ്വരസാക്ഷാത്കാരമാണ്. ഈശ്വരൻ എന്നാൽ സത്യമാണെന്നും ഈശ്വരസാക്ഷാത്കാരത്തിന് സത്യത്തിലൂന്നിയ ജീവിതം ആവശ്യമാണെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ഗാന്ധിയൻ ചിന്തയനുസരിച്ച് സത്യത്തിൽ ഊന്നിയല്ലാതെ ജീവിതത്തിലെ മറ്റൊരു മൂല്യവും നിയമവും പ്രാവർത്തികമാക്കുവാൻ സാധിക്കുകയില്ല.
ഗാന്ധിജി തന്റെ വിശ്വാസങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന വാക്യമായി "ദൈവം സത്യമാണ്" എന്നത് ഉപയോഗിക്കുകയും പിന്നീട് അത് "സത്യം ദൈവമാണ്" എന്ന് തിരുത്തുകയും ചെയ്തു. ഗാന്ധിയൻ തത്ത്വചിന്തയിൽ സത്യം എന്നാൽ ദൈവമാണ്.
[തിരുത്തുക] അഹിംസ
അഹിംസ എന്നാൽ ഹിംസ ചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത്. എന്നാൽ ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാൻ സ്വയം മരിക്കാൻ തയ്യാറാകുന്ന മനസ്ഥിതിയാണ് ഗാന്ധിയൻ ചിന്തയിൽ അഹിംസ. ഒരുവൻ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാൻ താല്പര്യം ഇല്ലാതെ വരുമ്പോൾ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാർവ്വത്രിക സ്നേഹത്തിൽ നിന്നാവണം എന്നും ഗാന്ധി വിശ്വസിച്ചിരുന്നു.
ഇന്ത്യൻ മതചിന്തയിലും ക്രിസ്തീയ, ജൈന, ഇസ്ലാമിക, യഹുദ, ബുദ്ധ മതചിന്തകളിലും വളരെയധികം അടിസ്ഥാനമുള്ളതാണ് അഹിംസാ സിദ്ധാന്തം. അതിനാൽ, അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ് ഗാന്ധി അല്ല. എങ്കിലും രാഷ്ട്രീയരംഗത്ത് അത് വലിയതോതിൽ ആദ്യമായി പ്രയോഗിച്ചത് അദ്ദേഹമാണ്.
തന്റെ അഹിംസാ സിദ്ധാന്തം പ്രയോഗിക്കുന്നതിൽ ഗാന്ധി ഒരിക്കിലും പുറകിലേക്ക് പോയില്ല. അദ്ദേഹം ഈ സിദ്ധാന്തം അതിന്റെ വിട്ടുവീഴ്ചയില്ലാത്ത രൂപത്തിൽപ്പോലും ഫലവത്താണ് എന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട്, ഗാന്ധി അഹിംസയിലധിഷ്ഠിതമായ ഒരു സർക്കാരെന്നല്ല പട്ടാളവും പൊലീസും പോലും ഫലവത്താവും എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. [10]
[തിരുത്തുക] ബ്രഹ്മചര്യ
ഗാന്ധിക്ക് 16 വയസുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ഒരു നിത്യരോഗിയായി. മാതാപിതാക്കളെ വളരെയധികം സ്നേഹിച്ചിരുന്ന അദ്ദേഹം രോഗബാധിതനായ പിതാവിനെ എല്ലാസമയവും ശുശ്രൂഷിച്ചു. ഒരു രാത്രിയിൽ ഗാന്ധിക്ക് വിശ്രമം നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ അമ്മാവൻ പിതാവിന്റെ ശുശ്രൂഷ ഏറ്റെടുത്തു. മുറിയിൽ പത്നിയുടെ അടുത്തേക്ക് മടങ്ങിയ അദ്ദേഹത്തെ ലൈംഗികാസക്തി കീഴടക്കി. എന്നാൽ അൽപസമയത്തിനുശേഷം ഒരു വേലക്കാരൻ പിതാവിന്റെ മരണ വാർത്തയുമായി എത്തി. താൻ വലിയൊരു കുറ്റം ചെയ്തു എന്ന തോന്നൽ ഗാന്ധിക്കുണ്ടായി. തന്റെ ആ തെറ്റ് ക്ഷമിക്കാൻ അദ്ദേഹത്തിന് ഒരിക്കലുമായില്ല. "ഇരട്ട നിന്ദ" എന്നാണ് ഗാന്ധി ഈ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മുപ്പത്തിയാറാം വയസിൽ വിവാഹിതനായിരിക്കത്തന്നെ ബ്രഹ്മചാരിയാവാനുള്ള ഗാന്ധിയുടെ തീരുമാനത്തിന് പിന്നിൽ ഈ സംഭവത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു.[11]
ഗാന്ധിയുടെ ഈ തീരുമാനത്തെ ബ്രഹ്മചര്യ എന്ന തത്ത്വചിന്ത - ആത്മികവും ശാരീരികവുമായ ശുദ്ധത- വളരെയധികം സ്വാധീനിച്ചു. ദൈവത്തോട് കൂടുതൽ അടുക്കുന്നതിനുള്ള ഒരു വഴിയായും സ്വയം മനസ്സിലാക്കലിന്റെ ഒരു പ്രധാന അടിസ്ഥാനമായും ഗാന്ധിജി ബ്രഹ്മചര്യയെ കണ്ടു. കാമിക്കുക എന്നതിനേക്കാളുപരി സ്നേഹിക്കുവാൻ പഠിക്കണമെങ്കിൽ ബ്രഹ്മചാരിയായിരിക്കണമെന്ന് ഗാന്ധിക്ക് തോന്നി. "ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വികാരങ്ങളുടെ നിയന്ത്രണം" എന്നാണ് ഗാന്ധി ബ്രഹ്മചര്യ എന്നതിന് അർത്ഥം കല്പിച്ചത്.[12]
[തിരുത്തുക] ലാളിത്യം
സാമൂഹിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ ലളിതമായ ജീവിതം നയിക്കണമെന്ന് ഉറച്ച് വിശ്വസിച്ച ഗാന്ധി ബ്രഹ്മചര്യത്തിലൂടെ അത് നേടിയെടുക്കാമെന്ന് കരുതി. ദക്ഷിണാഫ്രിക്കയിൽ നയിച്ച പാശ്ചാത്യ ജീവിതരീതി ത്യജിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ലളിത ജീവിതത്തിന്റെ തുടക്കം. "തന്നെത്തെന്നെ പൂജ്യത്തിലേക്ക് താഴ്ത്തുക" എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. അനാവശ്യ ചെലവുകളുടെ ഒഴിവാക്കിയും മറ്റും ലളിതജീവിതം നയിക്കുന്നതും സ്വന്തം വസ്ത്രങ്ങൾ അലക്കുന്നതും ഒക്കെ ഇതിൽ ഉൾപ്പെടുന്നു. എല്ലാ ആഴ്ചയിലേയും ഒരു ദിവസം ഗാന്ധി നിശ്ശബ്ദതയിൽ ചെലവഴിച്ചിരുന്നു. സംസാരത്തിൽനിന്ന് മാറി നിൽക്കുന്നത് തനിക്ക് ആന്തരിക സമാധാനം നൽകുമെന്ന് അദ്ദേഹം വിശ്വസിച്ചു. മൗനം (मौनं), ശാന്തി (शांति) എന്നീ ഹൈന്ദവ തത്ത്വങ്ങളാണ് ഇതിൽ അദ്ദേഹത്തിന് വഴികാട്ടിയത്. അത്തരം ദിവസങ്ങളിൽ കടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത്. തന്റെ മുപ്പത്തിയേഴാം വയസുമുതൽ മൂന്നര വർഷം അദ്ദേഹം വാർത്താപത്രങ്ങൾ വായിക്കാൻ വിസമ്മതിച്ചു. പ്രക്ഷുബ്ദമായ ലോകകാര്യങ്ങൾ തനിക്ക് ആന്തരിക പ്രശ്നങ്ങളേക്കാൾ ചിന്താക്കുഴപ്പത്തിന് കാരണമാകുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയശേഷം അദ്ദേഹം പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണം ഉപേക്ഷിച്ചു. സമ്പത്തിന്റേയും കാര്യവിജയത്തിന്റേയും പ്രതീമായാണ് അദ്ദേഹം ആ വസ്ത്രധാരണരീതിയെ കണ്ടത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്കും ധരിക്കാനാകുന്നതരം ഖാദി വസ്ത്രം അദ്ദേഹം ധരിച്ചു. ഗാന്ധിയും അനുയായികളും അവർ സ്വയം നൂറ്റ നൂൽകൊണ്ട് സ്വയം നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നാട്ടിലെ തൊഴിലാളികൾ തൊഴിൽരഹിതരായിരിക്കെ ഇൻഡ്യാക്കാർ, ബ്രിട്ടീഷ് താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച വസ്ത്രനിർമാതാക്കളിൽ നിനായിരുന്നു വസ്ത്രങ്ങൾ വാങ്ങിച്ചിരുന്നത്. ഇന്ത്യക്കാർ സ്വയമായി വസ്ത്രങ്ങൾ നിർമിച്ചാൽ അത് ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിന് സാമ്പത്തികമായ പ്രഹരമേല്പ്പിക്കുമെന്ന് ഗാന്ധി വിശ്വസിച്ചു. ഈ വിശ്വാസം പ്രതിഭലിപ്പിക്കാൻ, "കറങ്ങുന്ന ചർക്ക" ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാകയിൽ പിന്നീട് ചേർക്കപ്പെട്ടു. തന്റെ ജീവിതത്തിന്റെ ലാളിത്യം പ്രകടിപ്പിച്ചുകൊണ്ട് തുടർന്നുള്ള ജീവിതകാലം മുഴുവൻ അദ്ദേഹം മുണ്ട് ആണ് ധരിച്ചത്.
[തിരുത്തുക] സർവ്വോദയം
സർവ്വോദയം എന്നാൽ എല്ലാവരുടേയും ഉദയം എന്നാൺ്. മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പേരിലല്ലാതെ എല്ലാവരുടെയും പൊതുവായ വികസനമാണ് സർവ്വോദയം. സർവ്വോദയമെന്ന ആശയം ഗാന്ധിക്ക് ലഭിച്ചത് ജോൺ റസ്കിന്റെ അണ്ടു ദിസ് ലാസ്റ്റ്(ഈ ചെറിയ സഹോദരന്) എന്ന പുസ്തകം വായിച്ചതിന് ശേഷമാണ്.
സർവ്വോദയം കൈവൈച്ച ഒരു സമൂഹത്തിൽ ഭരണാധികാരികളോ ഭരണമോ ഉണ്ടാവില്ല. അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ്. അങ്ങനെയുള്ള ഒരു സമുഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം. ഓരോ വ്യക്തിയും തന്റെ മനസ്സാക്ഷിയനുസരിച്ച് പ്രവർത്തിക്കും. [13]
[തിരുത്തുക] ആരോഗ്യം
മറ്റു വിഷയങ്ങളിലെന്ന പോലെ ആരോഗ്യവിഷയത്തിലും ഗാന്ധിക്ക് തന്റേതായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. പ്രകൃതി ചികിത്സയെ അദ്ദേഹം വളരെയധികം ആശ്രയിച്ചിരുന്നു. ജലം, മണ്ണ്, സൂര്യൻ, വായു എന്നിവയുടെ പ്രാധാന്യം ഗാന്ധി മനസ്സിലാക്കാനും അവയെ എങ്ങനെ മനുഷ്യന്റെ ആരോഗ്യപാലനത്തിന് ഉപയോഗപ്പെടുത്താം എന്ന് ആരായാനും അദ്ദേഹം ശ്രമിച്ചു. ഭക്ഷണം, ലഹരിപദാർത്ഥങ്ങൾ, ലൈംഗികത, പുകയില, ചായ, കാപ്പി എന്നിവയുടെ ഉപയോഗങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. 1906-ൽ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ വായനക്കാരുടെ പ്രയോജനത്തിനായി എഴുതിത്തുടങ്ങിയ ആരോഗ്യത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ക്രമേണ കൂടുതൽ വലിയ ലേഖനങ്ങളായി പരിണമിച്ചു. പിന്നീട് 1942 മുതൽ 44 വരെ പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ തടവുകാരനായി കഴിഞ്ഞ കാലത്ത് ഈ വിഷയത്തിൽ വീണ്ടും ചില ലേഖനങ്ങൾ കൂടി അദ്ദേഹം എഴുതി.
[തിരുത്തുക] മതവിശ്വാസം
ഹൈന്ദവ കുടുബത്തിൽ ജനിച്ച ഗാന്ധി ജീവിതകാലം മുഴുവൻ ഹൈന്ദവനായി ജീവിച്ചു. അദ്ദേഹത്തിന്റെ മിക്ക തത്ത്വങ്ങളും ഹൈന്ദവതയിൽനിന്നെടുത്തയാണ്. അതേസമയം അദ്ദേഹം എല്ലാ മതങ്ങളും നല്ലതെന്ന് വിശ്വസിച്ചു. മറ്റ് വിശ്വാസങ്ങളിലേക്ക് തന്നെ മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും ഗാന്ധി നിരസ്കരിച്ചു. മതജിജ്ഞാസുവായിരുന്ന ഗാന്ധി എല്ലാ പ്രധാന മതങ്ങളേക്കുറിച്ചും ഗാഢമായി പഠിച്ചിരുന്നു. അദ്ദേഹം ഹൈന്ദവതയേക്കുറിച്ച് ഇങ്ങനെ പറഞ്ഞു:
"എനിക്കറിയാവുന്ന ഹൈന്ദവത എന്റെ ആത്മാവിനെ പൂർണമായും തൃപ്ത്തിപ്പെടുത്തുന്നു.... സംശയങ്ങൾ എന്നെ വേട്ടയാടുമ്പോൾ, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോൾ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാവുമ്പോൾ ഞാൻ ഭഗവദ്ഗീതയിലേക്ക് തിരിയും. അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും. അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും. എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. ആ ദുരന്തങ്ങൾ എന്റെ ജീവിതത്തിൽ പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ലെങ്കിൽ, അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളോടാണ്"
ഗാന്ധി ഗുജറാത്തിയിൽ ഭഗവദ് ഗീതയുടെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. മഹാദേവദേശായി അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയും അതിന് ഒരു ആമുഖം എഴുതിച്ചേർക്കുകയും ചെയ്തു. ഗാന്ധിയുടെ ഒരു മുഖവരയോടെ 1946ൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു.
എല്ലാ മതങ്ങളുടേയും അന്തഃസത്ത സത്യവും സ്നേഹവും (അനുകമ്പ, അഹിംസ, സുവർണ നിയമം) ആണെന്ന് ഗാന്ധി വിശ്വസിച്ചു. മതങ്ങളിലെ കാപട്യത്തേയും അസ്സാന്മാർഗിത്വത്തേയും സ്വമതശാഠ്യത്തേയും അദ്ദേഹം എതിർത്തു. വിശ്രമമില്ലാതെ പ്രവർത്തിച്ച ഒരു സാമൂഹപരിഷ്കർത്താവായിരുന്നു ഗാന്ധി. ഇതര മതങ്ങളേക്കുറിച്ച് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ:
"എനിക്ക് ക്രിസ്തുമതത്തെ കുറ്റമില്ലാത്തതും ലോകത്തെ ഏറ്റവും മഹത്തായ മതമായും കാണാൻ സാധിക്കുന്നില്ലെങ്കിൽ ഹിന്ദു മതത്തേയും ഞാൻ അങ്ങനെ കാണുകയില്ല. ഹിന്ദുമതത്തിലെ കുറവുകൾ എനിക്കറിയാം. തൊട്ടുകൂടായ്മ ഹൈന്ദവതയുടെ ഭാഗമാണെങ്കിൽ അത് ദുഷിച്ചതോ അമിത വളർച്ചയോ ആയ ഒരു ഭാഗമാണ്. വേദങ്ങൾ ഈശ്വരപ്രേരിതമായി എഴുതപ്പെട്ടയാണ് എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? അവ ഈശ്വരപ്രേരിതമാണെങ്കിൽ എന്തുകൊണ്ട് ബൈബിളും ഖുറാനും അങ്ങനെ ആയിക്കൂട? എന്റെ ക്രിസ്ത്യൻ സുഹൃത്തുക്കളും മുസ്ലീം സുഹൃത്തുക്കളും എന്നെ അവരുടെ മതങ്ങളിൽ വിശ്വാസിക്കുന്നവനാക്കാൻ ഒരുപോലെ ശ്രമിച്ചിട്ടുണ്ട്. അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു . ഇസ്ലാമിന്റെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിക്കുമായിരുന്നു." (ഗാന്ധിയുടെ ആത്മകഥയിൽ നിന്ന്)
"മുഹമ്മദിന്റെ വാക്കുകൾ ജ്ഞാനത്തിന്റെ നിധികളാണ്. അത് മുസ്ലീങ്ങൾക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും"
ഒരിക്കൽ അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു:
"അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ്ലീമും യഹൂദനുമാണ്"
[തിരുത്തുക] വിമർശനങ്ങളും മറുപടികളും
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും തലയെടുപ്പുള്ള ധാർമ്മികശക്തികളിലൊരാളായി കണക്കാക്കപ്പെട്ട് ആരാധനയോളമെത്തുന്ന പ്രശംസ ആകർഷിച്ചതിനൊപ്പം തന്നെ ഗാന്ധി ഒട്ടേറെ വിമർശിക്കപ്പെട്ടിട്ടുമുണ്ട്.
[തിരുത്തുക] ആധുനികതാവിരോധം
[തിരുത്തുക] വിമര്ശനം
മനുഷ്യരാശിയുടെ, പ്രത്യേകിച്ച് ഭാരതത്തിന്റെ ദുരിതങ്ങൾക്ക് കാരണം തേടിപ്പോയ അദ്ദേഹത്തിന്റെ നിഗമനങ്ങൾ പലർക്കും സമ്മതമാവില്ല. 1908-ൽ ലണ്ടണിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള ഒരു കപ്പൽ യാത്രക്കിടെ എഴുതിയ ഹിന്ദ് സ്വരാജ് എന്ന ഗ്രന്ഥം ഗാന്ധിയുടെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക നിലപാടുകളുടെ വിലപ്പെട്ട ഒരു രൂപരേഖയാണ്. 1912-ൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച അവസരത്തിൽ അത് വായിക്കാനിടയായ ഗോപാലകൃഷ്ണ ഗോഖലെ ആ കൃതി തീരെ അസംസ്കൃതമാണെന്നും(crude) ഇൻഡ്യയിൽ മടങ്ങിപ്പോയാൽ ഒരു വർഷത്തിനകം ഗാന്ധി തന്നെ അത് നശിപ്പിച്ചുകളയുമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ എഴുതി വളരെ വർഷങ്ങൾക്കു ശേഷം അത് പുനപ്രസിദ്ധീകരിച്ചപ്പോഴും, തനിക്ക് അതിൽ ഒന്നും മറ്റാനില്ല എന്ന് ഗാന്ധി പറഞ്ഞതായി അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവദേശായി പറയുന്നുണ്ട്.[14] ആ കൃതിയിൽ ആധുനിക സംസ്കാരത്തിന്റെ മിക്കവാറും അംശങ്ങളെ ഗാന്ധി അപലപിച്ച് തള്ളിക്കളയുന്നു. ആധുനിക വൈദ്യശാസ്ത്രം, റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായാണ് കണ്ടത്. റെയിൽ ഗതാഗതത്തെക്കുറിച്ച് ഗാന്ധിക്ക് പറയാനുണ്ടായിരുന്നത് ഇതാണ്:-
റെയിൽപ്പാതകളും, വക്കീലന്മാരും, ഡോക്ടർമാരും ചേർന്ന് രാജ്യത്തെ എന്തെന്നില്ലാതെ പാപ്പരാക്കിയെന്ന് തിരിച്ചറിയാൻ വൈകിയാൽ നാം നശിക്കും. റെയിൽപ്പാതകളുടെ സഹായമില്ലാതെ ബ്രിട്ടീഷുകാർക്ക് ഭരതത്തിന്റെമേൽ പിടിമുറുക്കാൻ കഴിയുമായിരുന്നില്ല. റെയിൽവേ ബ്യൂബോണിക്ക് പ്ലേഗ് പരത്തുകയും ചെയ്തു. തീവണ്ടികൽ വരുന്നതിന് മുൻപ്, ജനങ്ങൾ അണുക്കളുമായി ദീർഘദൂരം യാത്രചെയ്തിരുന്നില്ല. പ്ലേഗ്-അണുക്കളുടെ സംവാഹകരാണ് റെയിൽവേകൾ. നേരത്തേ ജനക്കൂട്ടങ്ങൾക്കിടയിൽ സ്വാഭാവികമായ വേർതിരിവ് (Natural Separation) ഉണ്ടായിരുന്നു. റെയിൽവേകൾ ചർക്കുഗതാഗതത്തിനുള്ള സൗകര്യം വർദ്ധിപ്പിച്ചതിനാൽ ആളുകൾ ധാന്യം ഏറ്റവും വിലകിട്ടുന്ന കമ്പോളങ്ങളിൽ വിറ്റഴിച്ച് പണ്ടത്തേതിനേക്കാൾ കുറഞ്ഞ ഇടവേളകളിൽ ഭക്‌ഷ്യക്ഷാമവും ഉണ്ടാക്കുന്നു. റെയിൽപ്പാതകൾ മനുഷ്യന്റെ ദുഷ്ടത വർദ്ധിപ്പിച്ചു. ദുഷ്ടന്മാർക്ക് അവരുടെ ദുഷ്ടലാക്കുകൾ ഇപ്പോൾ പെട്ടെന്ന് നടപ്പാക്കാമെന്നായിരുക്കുന്നു. ഭാരതത്തിലെ തീർഥസ്ഥലങ്ങൾ ഇപ്പോൾ അവിശുദ്ധങ്ങളായിരുക്കുന്നു. നേരത്തേ അത്തരം സ്ഥലങ്ങളിൽ പോവുക വലിയ ബുദ്ധിമുട്ടായിരുന്നതുകൊണ്ട്, ശരിയായ ഭക്തന്മാർ മാത്രമേ അതിന് തുനിഞ്ഞിരുന്നുള്ളു. ഇപ്പോൾ തെമ്മാടികൾ തങ്ങളുടെ തെമ്മാടിത്തരം പ്രയോഗിക്കാനായി(rogues...to practice their roguery) തീർഥസ്ഥലങ്ങൾ സന്ദര്ശിക്കുന്നു. [15]
ആധുനികജനാധിപത്യഭരണകൂടങ്ങളുടെ അവിഭാജ്യഘടകങ്ങളായ നിയമനിർമ്മാണസഭകൾ, നീതിന്യായവ്യവസ്ഥ എന്നിവയെപ്പോലും ഗാന്ധി ഭിന്നരീതിയിലാണ് വീക്ഷിച്ചത്. മറ്റൊരു ജോലിയും ചെയ്യാൻ മനസ്സില്ലത്തെവരും സുഖലോലുപരുമായ മടിയന്മാരാണ് വക്കീൽപണി പോലുള്ള ജോലികൾ തെരെഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം എഴുതി.[16] ബ്രിട്ടീഷ് പാർലമെന്റ് നിയമനിർമ്മാണസഭകളുടെ മാതാവല്ല, മച്ചിപ്പശുവും വേശ്യയും ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. [17]
[തിരുത്തുക] മറുപടി
ഗാന്ധിജി ഒരിക്കലും ഒരു വികസനവിരോധി ആയിരുന്നില്ല എന്ന് ഗാന്ധിയന്മാര് പറയുന്നു. പക്ഷെ ഗാന്ധിജിയുടെ വികസനം സാധാരണ രീതിയില് നിന്ന് വ്യത്യസ്തമായ ഒരു പുതിയ ലോകക്രമം ആയിരുന്നു. വികേന്ദ്രീകൃതമായ ഒരു സമ്പദ്‌വ്യവസ്ഥയിലധിഷ്ഠിതമായ വികസനകാഴ്ചപ്പാടായിരുന്നു ഗാന്ധിജിയുടേത്.
[തിരുത്തുക] പാപവും ഭൂകമ്പവും
ഏതുകാര്യത്തിലും പിന്തുടരുന്ന നിലപാടിൽ മതത്തിന് അദ്ദേഹം കൊടുത്ത ഊന്നൽ എല്ലാവർക്കും രുചിച്ചില്ല. ചിലപ്പോഴെങ്കിലും അത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം എത്തി. ഒരുതരത്തിലും മതവിരുദ്ധനല്ലാതിരുന്ന കവി രവീന്ദ്ര നാഥടാഗോർ പോലും ഇക്കാര്യത്തിൽ ഗാന്ധിയുടെ വിമർശകനായിരുന്നു. ഗാന്ധിയും ടാഗോറും പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവരായിരുന്നുവെങ്കിലും പലതവണ വളരെ നീണ്ട സംവാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. അന്നത്തെ ഏറ്റവും പ്രശസ്തരായ ഈ രണ്ട് ഇന്ത്യക്കാരുടെ തത്ത്വചിന്താപരമായ വ്യത്യാസങ്ങളെ വെളിവാക്കുന്നതായിരുന്നു ഈ സംവാദങ്ങൾ. 1934 ജനുവരി 15-ന് ബീഹാറിനെ ബാധിച്ച ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടായി. ബീഹാറിലെ ഉയർന്ന ജാതിക്കാർ താഴ്ന്നജാതിക്കാരെ അവരുടെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയെന്ന പാപം ചെയ്തതുമൂലമാണ് ഭൂകമ്പം ഉണ്ടായതെന്ന് ഗാന്ധി വാദിച്ചു. എന്നാൽ ടാഗോർ ഗാന്ധിയുടെ വാദത്തെ രൂക്ഷമായി എതിർത്തു. തൊട്ടുകൂടായ്മ എത്ര തെറ്റായ ആചാരമാണെങ്കിലും, ഭൂകമ്പത്തിന് കാരണം ധാർമ്മികമല്ല പ്രകൃതിശക്തികളാണ് എന്നായിരുന്നു ടാഗോറിന്റെ വാദം.
[തിരുത്തുക] വർണ്ണാശ്രമത്തോടുള്ള നിലപാട്
അസ്പർശ്യതയെ പാപമായിക്കണ്ട് അതിന്റെ നിർമ്മാർജ്ജനത്തിന് അക്ഷീണം പ്രയത്നിച്ചപ്പോഴും, പലരും അതിന്റെ മൂലകാരണമായി കരുതിയ ഹിന്ദുസമൂഹത്തിലെ വർണ്ണാശ്രമവ്യവസ്ഥയെ വിമര്ശിക്കാൻ ഗാന്ധി വിസമ്മതിച്ചു. അതിനെ അദ്ദേഹം ഒരനുഗ്രഹമായി കാണുകപോലും ചെയ്തു. "വർണ്ണാശ്രമവ്യവസ്ഥ ഭാരതത്തിൽ അപ്രത്യക്ഷമാകുകയെന്നത് അസാദ്ധ്യമാണ്; വർണ്ണാശ്രമത്തിന്റെ വഴി പ്രകൃതിയുടെ ഒഴിവാക്കാനാകാത്ത നിയമമാണ്. അതിനെ ശ്രദ്ധാപൂർവം ഉപയോഗിച്ചാൽ ഭാരതത്തിന് ഏറെ പ്രയോജനം നേടാനാകും"[18] എന്ന് അദ്ദേഹം പറഞ്ഞു.
[തിരുത്തുക] ഹിന്ദുമതത്തിന്റെ കണ്ണാടി
മറ്റുമതങ്ങളെ അദ്ദേഹം എപ്പോഴും ഹിന്ദുമതത്തിന്റെ കണ്ണാടിയിലൂടെയാണ് കണ്ടത്. 1927-ൽ ശ്രീലങ്ക സന്ദർശിച്ച അവസരത്തിൽ കൊളൊംബോയിലെ ബുദ്ധമതാനുയായികൾ നൽകിയ ഒരു സ്വീകരണത്തിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞത്, ഇന്ന് ബുദ്ധമതവിശ്വാസത്തിന്റെ ഭാഗമായി കരുതപ്പെടുന്നവയിൽ ഹിന്ദുമതം സ്വാംശീകരിച്ചിട്ടില്ലാത്തതൊന്നും ബുദ്ധന്റെ ജീവിതത്തിന്റേയോ പഠനങ്ങളുടേയോ ഭാഗമായിരുന്നില്ല എന്നാണ്.[19]
[തിരുത്തുക] അതിവിരക്തി
വിരക്തിയേയും, ലൈംഗികസദാചാരത്തേയും കുറിച്ച് കടുത്തതും അപ്രായോഗികവും ആയ നിലപാടുകളായിരുന്നു ഗാന്ധിയുടേത്. ലൈംഗികവിരക്തിയില്ലാതെ ആർക്കും മനോദൃഢത കൈവരിക്കാനാവില്ലെന്നും വിരക്തി പാലിക്കാത്തവർ വീര്യം നഷ്ടപ്പെട്ട് ആണത്തം ഇല്ലാത്ത ഭീരുക്കളായിത്തീരുമെന്നും അദ്ദേഹം എഴുതി. ഗാന്ധിയുടെ അഭിപ്രായത്തിൽ, വിവാഹജീവിതത്തിനകത്തുപോലും സന്താനോല്പാദനത്തിനായല്ലാതെയുള്ള ലൈംഗികബന്ധം ഉപേക്ഷിക്കേണ്ടതാണ്. സത്യാഗ്രഹികൾക്കാണെങ്കിൽ സന്താനോല്പാദനത്തിനായുള്ള ലൈംഗികബന്ധം പോലും വർജ്ജ്യമാണ്.[20]
[തിരുത്തുക] സ്മാരകങ്ങൾ
രാജ്ഘട്ട് - ഗാന്ധി സമാധി
വിദേശരാജ്യ പ്രതിനിധികൾ ഇന്ത്യ സന്ദർശിക്കുമ്പോൾ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലി നടത്താറുണ്ട്. ഇത് ഒരു ചടങ്ങിനേക്കാൾ കടമയായാണ് പലരും കരുതുന്നത്. ഗാന്ധിജിയുടെ ഓർമ്മക്കായി ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷിക്കുന്നു. അന്ന് ദേശിയ അവധിയാണ്. അതിനോടനിബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു.
രാജ്ഘട്ടിന്റെ ത്രിമാനചിത്രം കാണാൻഇവിടെ അമർത്തുക.
പല പ്രധാനപ്പെട്ട നിരത്തുകൾക്കും ഗാന്ധിയുടെ പേരാണ് നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരിൽ നാടൊട്ടുക്ക് സർക്കാർ വിദ്യാലയങ്ങളും കലാലയങ്ങളും സർക്കാർ നിർമ്മിച്ചിരിക്കുന്നു. ദാരിദ്ര്യനിർമ്മാണത്തിന് വിവിധ പദ്ധതികൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ട്.
[തിരുത്തുക] കൃതികൾ
ഗാന്ധിയുടെ കൃതികൾ വിക്കി സോഴ്സിൽ ലഭ്യമാണ്
[തിരുത്തുക] പുസ്തകങ്ങൾ
[തിരുത്തുക] എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
മഹാത്മാഗാന്ധിയുടെ ആത്മകഥയാണ് എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ (English: "The Story of my Experiments with Truth"). ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള ഗ്രന്ഥമാണിത്[അവലംബം ആവശ്യമാണ്]. ഇന്ത്യയിലാകെ പ്രതിവർഷം രണ്ടു ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിൻറെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കപ്പെടുന്നത് [21]. 1927-ൽഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആസ്സാമീസ്, ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഉർദു, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്.[22]
[തിരുത്തുക] ഹിന്ദ് സ്വരാജ്
[തിരുത്തുക] കീ റ്റു ഹെൽത്ത്
[തിരുത്തുക] പത്രങ്ങൾ
* യങ് ഇന്ത്യ
* ഹരിജൻ
* ഇന്ത്യൻ ഒപ്പീനിയൻ
* നവജീവൻ
[തിരുത്തുക] ഗാന്ധിയെക്കുറിച്ച്
* മഹാത്മാ: ലൈഫ് ഒഫ് മോഹന്ദാസ് കരംചന്ദ് ഗാന്ധി - ഡി.ജി. തെണ്ടുൽകർ
* മഹാത്മാ ഗാന്ധി -പ്യാരിലാൽ, & സുശീല നായർ
* ഗാന്ധി: എ ലൈഫ് - കൃഷ്ണ കൃപാലനി
[തിരുത്തുക] ഗാന്ധിയെപ്പറ്റി ചിലർ
ജവഹർലാൽ നെഹ്‌റു - മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട് രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ നിന്ന്.
“
നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്....പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല..... ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക് അത് ആശ്വാസം പകർന്നുകൊണ്ടിരിക്കും"
”
ആൽബർട്ട് ഐൻസ്റ്റീൻ.
“ ഭൂമിയിൽ ഇങ്ങനെയൊരാൾരക്തവും മാംസവുമൊത്ത് ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല. ”
ഹോ ചി മിൻ
“ ഞാനും മറ്റുള്ളവരും വിപ്ലവനേതാക്കന്മാരായിരിക്കാം പക്ഷേ ഞങ്ങൾ എല്ലാവരും തന്നെ ഗാന്ധിയുടെ ശിഷ്യന്മാരാണ്. നേരിട്ടോ അല്ലാതെയോ ”
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
“ If humanity is to progress, Gandhi is inescapable. He lived, thought, and acted, inspired by the vision of humanity evolving toward a world of peace and harmony. We may ignore him at our own risk ”
“ കിരാതമായ ഹിംസാമാർഗ്ഗത്തിലൂടെയല്ലാതെ സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് മറ്റാരെക്കാളും അധികമായി തെളിയിച്ചത് മഹാത്മാ ഗാന്ധിയാണ്. ഈ അർത്ഥത്തിൽ അദ്ദേഹം ഇന്ത്യയുടെ വിശുദ്ധൻ (എന്ന സ്ഥാനത്തിലും) ഉപരിയാണ് ”
രബീന്ദ്രനാഥ ടാഗോർ
“ ഗാന്ധിജി ഇന്ത്യയിലെ നിരാലംബരായ കോടിക്കണക്കിന് ജനങ്ങളുടെ പടിവാതിൽക്കൽ വന്ന് നിന്നു അവരിലൊരാളായി അവരുടെ ഭാഷയിൽ അവർക്ക് വേണ്ടി സംസാരിച്ചു. മറ്റാർക്കാണ് അത്രയും ജനങ്ങളെ സ്വന്തം ശരീരവും രക്തവുമായി കണക്കാക്കാൻ പറ്റിയത്. സത്യം സത്യത്തെ ഉണർത്തി[23] ”
ജോർജ്ജ് ഓർവെൽ
“ ഗാന്ധിയെന്നു കേൾക്കുമ്പോൾ ഒരുതരം രുചികേട് (aesthetic distaste)തോന്നുന്നവർ എന്നപ്പോലെ മറ്റുപലരും ഉണ്ടാകാം. അദ്ദേഹത്തെ പുണ്യവാളനായി ചിത്രീകരിക്കുന്ന അവകാശവാദങ്ങൾ പലർക്കും ബോദ്ധ്യമായില്ലെന്നു വരാം. പുണ്യവാളത്തം എന്ന ആശയമേ സ്വീകാര്യമല്ലാത്ത പലരും, ഗാന്ധിയുടെ അടിസ്ഥാനലക്‌ഷ്യങ്ങളെതന്നെ മാനവികതാവിരുദ്ധവും പിന്തിരിപ്പനും ആയി കണ്ടേക്കാം. എന്നാൽ വെറും ഒരു രാഷ്ട്രീയക്കാരനായി പരിഗണിച്ച് നമ്മുടെ കാലഘട്ടത്തിലെ മറ്റ് മുൻനിരയിലെ രാഷ്ട്രീയനേതാക്കളുമായി താരതമ്യപ്പെടുത്തിയാൽ, എത്ര ശുദ്ധമായ ഗന്ധമാണ് അദ്ദേഹം അവശേഷിപ്പിച്ച് പോയത് എന്നോർത്ത് അത്ഭുതപ്പെടാതിരിക്കാനാവില്ല.[24] ”
സ്റ്റാലിന്റെ കാലത്തെ മഹത്തായ സോവിയറ്റ് വിജ്ഞാനകോശം(The Great Soviet Encyclopedia)
“ വാണിയ ജാതിയിൽ പിറന്ന ഈ പിന്തിരിപ്പൻ ജനങ്ങളെ വഞ്ചിക്കുകയും അവർക്കെതിരെ സാമ്രാജ്യവാദികളെ സഹായിക്കുകയും ചെയ്തു. പുണ്യാത്മാക്കളെ അനുകരിച്ചു. ജനപ്രീണനത്തിനായി ഇൻഡ്യയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവനും ബ്രിട്ടീഷുകാരുടെ ശത്രുവുമായി അഭിനയിക്കുകയും, മതപരമായ അന്ധവിശ്വാസങ്ങളെ വൻതോതിൽ ചൂഷണം ചെയ്യുകയും ചെയ്തു.[25] ”
[തിരുത്തുക] മറ്റു ദേശങ്ങളിലെ ഗാന്ധിമാർ
തന്റെ സന്ദേശങ്ങളും കർമ്മ സാധനകളും തനിക്കു ശേഷവും നിലനിൽക്കുമ്പോഴാണ് ഒരു മഹാ പുരുഷന്റെ മാറ്റ് തിരിച്ചറിയപ്പെടുന്നത്. മഹാത്മാഗാന്ധി അക്കര്യത്തിൽ അനുഗൃഹീതനായിരുന്നു. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം സമർഥിച്ച് തന്നുപോയ ആദർശങ്ങളെ പിൻ തുടരുന്നവർ ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നു. അവരുടെ കർമ്മങ്ങളിലൂടെ ഗാന്ധി കാലാന്തരങ്ങളിലേക്ക് പ്രവഹിക്കുന്നു.ഈ ജീവിത ശൈലി പിൻതുടർന്ന് പല ദേശത്തും ഗാന്ധിമാരുണ്ടായി. അവരിൽ ചിലർ താഴെപ്പറയുന്നവരാണ്
[തിരുത്തുക] അമേരിക്കൻ ഗാന്ധി.
വർണ്ണവെറിക്ക് നിരന്തരം ഇരയായിക്കൊണ്ടിരുന്ന കറുത്ത വർഗ്ഗക്കാരെ ഒരുമിപ്പിച്ച് അഹിംസാമാർഗ്ഗത്തിൽ വംശീയ വിദ്വേഷത്തിനെതിരെ പൊരുതിയ അളായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ആണ് അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്.
[തിരുത്തുക] ആഫ്രിക്കൻ ഗാന്ധി
വർണ്ണവെറിക്ക് നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരെ ഒരുമിപ്പിച്ച് അഹിംസാമാർഗ്ഗത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ നെൽസൺ മണ്ടേല ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്.
[തിരുത്തുക] കെനിയൻ ഗാന്ധി
പാശ്ചാത്യ രാജ്യങ്ങൾ കോളനിയാക്കി ചവിട്ടി മെതിച്ച ആഫ്രിക്കയെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ച ജോ മോ കെനിയാറ്റ യാണ് കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത്. കെനിയാറ്റ എന്ന വാക്കിനു് സ്വാഹിലി ഭാഷയിൽ കെനിയയുടെ വെളിച്ചം എന്നാണ് അർത്ഥം.
[തിരുത്തുക] അതിർത്തി ഗാന്ധി
ഗാന്ധിജിയുമായുണ്ടായിരുന്ന അടുപ്പവും ഗാന്ധിയൻ ആശയങ്ങളിലുമുള്ള അടിയുറച്ച ജീവിതവുമാണ് ഖാൻ അബ്ദുൽ ഗാഫർ ഖാൻ എന്ന വ്യക്തിയെ അതിർത്തിഗാന്ധി എന്ന അപരനാമധേയത്തിനർഹനാക്കിയത്.
[തിരുത്തുക] ശ്രീലങ്കൻ ഗാന്ധി
ശ്രീലങ്കയുടെ സാമൂഹിക പ്രവർത്തകനായ 'അഹൻഗാമേജ് ട്യൂഡർ അരിയരത്ന'(Ahangamage Tudor Ariyaratna)യാണ് ശ്രീലങ്കൻ ഗാന്ധി എന്ന് അറിയപ്പെടുന്നത്. ശ്രീലങ്കയിലെ സർവ്വോദയ ശ്രമദാന സംഘടനയുടെ സ്ഥാപകനായ ഇദ്ദേഹം തികഞ്ഞ ഒരു ബുദ്ധ മത വിശ്വാസിയാണ്. സമാധാന പ്രവർത്തനങ്ങളെയും ഗ്രാമോദ്ധാരണ പ്രവർത്തനങ്ങളെയും മുൻനിർത്തി ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു് 1996 ലെ ഗാന്ധി സമാധാന പുരസ്കാരം സമ്മാനിക്കുകയുണ്ടായി.
[തിരുത്തുക] ആധുനിക ഗാന്ധി
ഇന്ത്യൻ സാമൂഹിക പ്രവർത്തകനായ ബാബാ ആംതെ യാണ് ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്
രബീന്ദ്രനാഥ് ടാഗോർ
രബീന്ദ്രനാഥ ടഗോർ(রবীন্দ্রনাথ ঠাকুর മേയ് 7 1861 – ഓഗസ്റ്റ് 7 1941) 'ഗുരുദേവ്' എന്ന സ്വീകൃത നാമത്തിൽ അറിയപ്പെട്ടിരുന്ന ബംഗാളി കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവൽ രചയിതാവ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്തു. 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മത,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ, ഗഗനേന്ദ്രനാഥ ടാഗോർ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും , മത-സാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്.
കൊൽക്കത്തയിൽ പീരലി ബ്രാഹ്മണ വംശത്തിൽ പിറന്ന ടാഗോർ എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സിൽ ടാഗോർ ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877ൽ ചെറുകഥകളും നാടകങ്ങളും രചിച്ചു തുടങ്ങി. ചെറുപ്രായത്തിൽത്തന്നെ അത്യന്തം യാത്ര ചെയ്ത ടാഗോർ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ് നടത്തിയത്. ബ്രിട്ടീഷ് നിയമങ്ങൾക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗിക വാദിയും ആയിരുന്ന ടാഗോർ, ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിയെയും പൂർണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്തപൂർണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു. [1]
ടാഗൊറിന്റെ കൃതികളിൽ അനവധി നോവലുകൾ, ചെറുകഥകൾ, ഗാന സമാഹാരങ്ങൾ, നൃത്ത്യ-നാടകങ്ങൾ, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഘനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതി മാഹാത്മ്യ വാദവും, തത്വചിന്തയും ലോകപ്രശസ്തി നേടിയിരുന്നു. ഒരു സാംസ്കാരിക പരിഷ്കർത്താവായിരുന്ന ടാഗോർ, ബംഗാളി കലകളെ പൗരാണിക ഭാരതീയ കലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലന്നു വാദിച്ചു. ടാഗോറിന്റെ രണ്ട് ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്. ജനഗണമനയും അമർ ഷോണാർ ബാംഗ്ലയും[2].[3].
ആദ്യകാല ജീവിതം
റോബി എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ കൊൽക്കത്തയിലെ കൊട്ടാര സദൃശ്യമായ ജോറസങ്കോ ഗൃഹത്തിൽ 1861 മെയ് 7നു ദേബേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമ്മൂന്നാമനായി പിറന്നു. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. പതിനൊന്നാമത്തെ വയസ്സിൽ ഉപനയനത്തിനു ശേഷം ടഗോർ തന്റെ പിതാവിനോടൊപ്പം മാസങ്ങൾ നീണ്ട ഭാരത പര്യടനത്തിന് തിരിച്ചു. ഈ യാത്രയിൽ അവർ കുടുംബ തോട്ടമായ ശാന്തിനികേതനം, അമൃത്‌സർവഴി ഹിമാലയ സാനുക്കളിലെ ഡാൽഹസീ സുഖ വാസ കേന്ദ്രത്തിലെത്തി. അവിടെ വച്ച് ടാഗോർ ജീവചരിത്രങ്ങൾ, ചരിത്രം, ഖഗോള ശാസ്ത്രം, ആധുനിക ശാസ്ത്രം, സംസ്കൃതം, കാളിദാസ കൃതികൾ തുടങ്ങിയവ പഠിച്ചു.തിരിച്ചുവന്ന അദ്ദേഹം പിന്നെ സ്കൂളിൽ പോകാൻ താല്പര്യം കാണിച്ചില്ല,വീട്ടുകാർ രബീന്ദ്രനാഥിനെ സ്കൂളിൽ വിടേണ്ടെന്നു തീരുമാനിച്ചു, വീട്ടിലിരുത്തി പഠിപ്പിക്കാൻ അദ്ധ്യാപകരെയും ഏർപ്പാടാക്കി. 1877-ൽ ടാഗോർ പല കൃതികളുടെ ഒരു സമാഹാരം പുറത്തിറക്കുകയും അതിൽ മൈഥിലി ഭാഷയിലെഴുതിയ കവിത ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. അവ ഭാനുസിംഹൻ എന്ന 17ആം നൂറ്റാണ്ടിലെ ഒരു വൈഷ്ണവ കവിയുടെ നഷ്ടപ്പെട്ട കൃതികളാണ് എന്ന് ടാഗോർ തമാശയായി പലപ്പോഴും പറഞ്ഞിരുന്നു. ബംഗാളിയിലെ ആദ്യത്തെ ചെറുകഥയായ “ഭിഖാറിണി“ (ഭിക്ഷക്കാരി) ടാഗോർ 1877-ൽ രചിച്ചു. 1882-ൽ “സന്ധ്യ സംഗീത്“ എന്ന സമഹാരത്തിൽ പ്രസിദ്ധമായ “ഉറക്കമുണർന്ന വെള്ളച്ചാട്ടം“ എന്ന കവിതയുമുൾപ്പെട്ടിരുന്നു.
ടാഗോർ ഭാര്യ മൃണാളിനീ ദേവിയ്ക്കൊപ്പം 1883.
അഭിഭാഷകനാകണമെന്ന മോഹത്തോടെ 1878ൽ ടാഗോർ ഇംഗ്ലണ്ടിലെ ബ്രൈറ്റൺ സർക്കാർ വിദ്യാലയത്തിൽ ചേർന്നു. ലണ്ടൻ സർവ്വകലാശാല കലാലയത്തിൽ നിയമ വിദ്യാർത്ഥിയായി പഠനം ആരംഭിച്ചുവെങ്കിലും ബിരുദമെടുക്കാതെ 1880-ൽ ബംഗാളിലേക്കു മടങ്ങി. 1883 ഡിസംബർ 9-ൽ ടാഗോർ മൃണാളിനീ ദേവിയെ വിവാഹം കഴിച്ചു (ഭാബതരിണി 1873-1902). ഇവർക്ക അഞ്ചു മക്കൾ ജനിച്ചുവെങ്കിലും രണ്ടു പേർ പ്രായപൂർത്തിയാകും മുൻപ് മരണമടഞ്ഞു.
1890ൽ ടാഗോർ ഇപ്പോൾ ബംഗ്ലാദേശിലുള്ള ഷിലൈധ എന്ന സ്ഥലത്തുള്ള തന്റെ കുടുംബ സ്വത്ത് ഏറ്റെടുത്തു. അവിടെ "പദ്മ" എന്ന പത്തേമാരിയിൽ താമസിച്ച ടാഗോർ നാട്ടുകാർക്കിടയിൽ "സമീന്ദാർ ബാബു" എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ കാലത്ത് (1891-1895) ടാഗോറിന്റെ "സാധന" കാലഘട്ടം എന്നാണ് വിശേഷിപ്പിക്കുന്നത്. സാഹിത്യപരമായി ടാഗോറിന്റെ ഏറ്റവും ഫല പുഷ്ടിയുള്ള കാലമായിരുന്നു ഇത്. മൂന്നു വാല്യങ്ങളിലായി വിരോധാഭാസവും വികാരാധിക്യവും നിറഞ്ഞ എൺപത്തിനാലു കഥകളടങ്ങിയ "ഗൽപ്പഗുച്ച്‌ഛ" യുടെ പകുതിയും പൂർത്തിയാക്കിയത് ഈ കാലത്താണ്. ഇതിൽ ടാഗോർ ഗ്രാമീണ ബംഗാളി ജീവിതങ്ങൾ വരച്ചു കാണിച്ചിരിക്കുന്നു.
[തിരുത്തുക] ശാന്തിനികേതനം
1901ൽ ടാഗോർ ഷിലൈധ വിട്ട് പശ്ചിമ ബംഗാളിലെ ശാന്തിനികേതനത്തിൽ താമസമാരംഭിച്ചു. അവിടെ തറയിൽ വെണ്ണക്കല്ല് പതിച്ച പ്രാർഥന മുറിയുള്ള ഒരു ആശ്രമവും പരീക്ഷണാടിസ്ഥാനത്തിൽ ഒരു വിദ്യാലയവും, പുഷ്പ-വൃക്ഷ തോട്ടങ്ങളും, ഒരു വായനശാലയും അദ്ദേഹം സ്ഥാപിച്ചു. ഇവിടെ വച്ച് ടാഗോറിന്റെ ഭാര്യയും(1902-ൽ) രണ്ട് കുട്ടികളും മരണമടഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് 19 ജനുവരി 1905ൽ മരണമടഞ്ഞു. ടാഗൂറിനു വ്യക്തിപരമായി അളവറ്റ ദുഃഖം ഉളവാക്കിയ പല ദുരിതങ്ങളും, അനുഭവിക്കേണ്ടിവന്ന ഈ കാലഘട്ടത്തിന്റെ അന്ത്യത്തിൽ ക്ലേശകരമായ ഒരു പൊതുക്കാര്യ പ്രവർത്തനത്തിലും ഇദ്ദേഹത്തിനു മുഴുകേണ്ടതായിവന്നു. ബ്രിട്ടിഷ് ഗവൺമെന്റ് ഏകപക്ഷീയമായി തീരുമാനിച്ചു നടപ്പിലാക്കിയ ബംഗാൾ വിഭജനത്തിന് എതിരായി 1905-ൽ ആരംഭിച്ച സംഘടിത പ്രക്ഷോഭണത്തിൽ ഇദ്ദേഹവും ഭാഗഭാക്കായി.
1878 മുതൽ 87 വരെ പ്രസിദ്ധീകൃതങ്ങളായ ആദ്യകാലകൃതികളെ തുടർന്ന്, മറ്റു പലതിനും പുറമേ 1888-ൽ മായാർഖേല, രാജാ ഓ റാണി എന്നീ നാടകങ്ങളും, 1903-ൽ ഛൊഖേർബാലി (വിനോദിനി), 1906-ൽ നൗകാ ഡൂബി (കപ്പൽ ച്ചേതം) എന്നീ നോവലുകളും എഴുതി. 1907-ൽ ആധുനിക സാഹിത്യ, പ്രാചീന സാഹിത്യ എന്നീ രണ്ടു സാഹിത്യചർച്ചാഗ്രന്ഥങ്ങളും തയ്യാറാക്കി. ആയിടയ്ക്കു പിൽക്കാലത്തു വിഖ്യാതി നേടിയ ഗോറ എന്ന നോവൽ രചിച്ചു തുടങ്ങുകയും 1910-ൽ അതു പൂർത്തിയാക്കുകയും ചെയ്തു. അതേ വർഷം തന്നെ ബംഗാളിയിൽ ഗീതാഞ്ജലിയും പുറത്തുവന്നു. 1912-ൽ ഡാക് ഘർ (പോസ്റ്റോഫീസ്) എന്ന പ്രശസ്തനാടകവും വെളിച്ചം കണ്ടു.
അക്കൊല്ലംതന്നെ ടാഗൂർ ഇംഗ്ലണ്ടിലേക്കു പോവുകയും അവിടെവച്ചു ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ നിർവഹിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടയിൽ പ്രശസ്ത ഇംഗ്ലീഷ് കവിയായ ഡബ്ള്യു. ബി. യേറ്റ്സിനെയും സി, എഫ്. ആൻഡ്രൂസിനെയും ഗീതാഞ്ജലി വായിച്ചു കേൾപ്പിക്കാൻ ടാഗൂറിനു അവസരമുണ്ടായി. ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ ടൈപ്പു ചെയ്ത കോപ്പിയുമായി താൻ സഞ്ചരിച്ചതും ട്രെയിനിലും ബസ്സിലും റെസ്റ്റാറന്റുകളിലും മറ്റും വച്ച് അത്യാർത്തിയോടെ താൻ അതു വായിച്ച് ആനന്ദതുന്ദിലനായതും ലോകപ്രശസ്ത ഇംഗ്ലീഷ് കവിയായ യേറ്റ്സ് ആ കൃതിയുടെ അവതാരികയിൽ പറഞ്ഞിട്ടുണ്ട്. ജീവിതകാലം മുഴുവൻ സ്വപ്നം കണ്ടുനടന്നതെല്ലാം ആ ഭാവഗീതങ്ങളുടെ ആവർത്തിച്ചുള്ള വായനയിൽ അനുഭവിച്ചു എന്നു യേറ്റ്സ് അഭിപ്രായപ്പെടുന്നു. ആ കാവ്യത്തിൽ ആകൃഷ്ടനായ യേറ്റ്സ് അതിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ആമുഖം എഴുതാനും അത് അച്ചടിക്കാൻ ഏർപ്പാടു ചെയ്യാനും തയ്യാറായി. ടാഗോറിന് ബംഗാളികൾക്കിടയിലും വിദേശികൾക്കിടയിലും വളരെയധികം ആരാധകരുണ്ടായിരുന്നു. ടാഗോർ തന്റെ ബംഗാളി കവിതകൾ ഛന്ദോബദ്ധമില്ലാത്ത പദ്യങ്ങളായി ആംഗലേയത്തിലേക്ക് വിവർത്തനം ചെയ്തിരുന്നു ("നൈവേദ്യ" 1901, "ഖേയ" 1906). 1913 നവംബർ 14-ന് ടാഗോറിന് സാഹിത്യത്തിനുള്ള നോബേൽ പുരസ്ക്കാരം ലഭിച്ചു എന്ന അറിയിപ്പുണ്ടായി. സ്വീഡിഷ് പണ്ഡിത സഭ പ്രകാരം ആ പുരസ്കാരം “ആദർശപരവും, പാശ്ചാത്യ വായനക്കാർക്ക് ലഭിച്ച, അതി വിശാലമായ അദ്ദേഹത്തിന്റെ കൃതികളുടെ, വിവർത്തനം ചെയ്യപ്പെട്ട ഒരു ചെറിയ ഭാഗത്തിനുമാണ് ലഭിച്ചത്“ (1912ൽ രചിച്ച ഗീതാഞ്ജലിയും ഇതിലുൾപ്പെടും). 1915 ടാഗോർ ബ്രിട്ടീഷ് രാജവംശത്തിൽ നിന്ന് നൈറ്റ് പദവി സ്വീകരിച്ചു. [4]
ശാന്തിനികേതനത്തിനടുത്ത് സുരുൾ ഗ്രാമത്തിൽ 1921ൽ കാർഷിക സാമ്പത്തിക വിദഗ്ദനായിരുന്ന ലിയോണാർഡ് എൽംഹേർസ്റ്റുമൊത്ത് ടാഗോർ ഗ്രാമീണ പുനർനിർമ്മാണ പഠന സ്ഥാപനത്തിന് രൂപം കൊടുത്തു.(പിൽകാലത്ത് ഇത് ശ്രീനികേതൻ എന്ന പേരിലേക്ക് മാറ്റി). ഗാന്ധിയുടെ പ്രതിഷേധത്തിലൂന്നിയ സ്വരാജ് മുന്നേറ്റത്തെ തള്ളിപ്പറഞ്ഞ ടാഗോർ അതിനെതിരെ ഇൻഡ്യയിലെ ഗ്രാമങ്ങളിലെ ജനതയുടെ നിസ്സഹായതയും അജ്ഞതയും അകറ്റുന്നതിനായി “വിജ്ഞാനത്തെ സജീവമാക്കുന്നതിന്” പല രാജ്യങ്ങളിൽ നിന്നും പണ്ഡിതരേയും മനുഷ്യ സ്നേഹികളെയും ഉദ്യോഗസ്ഥരേയും വരുത്തി. 1930കളിൽ ഇൻഡ്യക്കാരിലെ അസാധാരണമായ ജാതി ബോധവും തൊട്ടുകൂടായ്മയും ടാഗോറിനെ അസ്വസ്ഥനാക്കി. അതിനെതിരായി പ്രഭാഷണ പരമ്പരകളും, ദളിതർ മുഖ്യ കഥാപാത്രങ്ങളാകുന്ന നാടകങ്ങളും കവിതകളും രചിച്ചു. ജാതി വ്യവസ്ഥ തീവ്രമായിരുന്ന കേരളത്തിലെ ഗുരുവായൂർ കൃഷ്ണ ക്ഷേത്രത്തിൽ ദളിതരെ പ്രവേശിപ്പിക്കണമെന്ന് അധികാരികളോട് ടാഗോർ ആവശ്യപ്പെടു.
[തിരുത്തുക] അവസാന കാലം 1932-1941
ടാഗോർ ഗാന്ധിക്കൊപ്പം - ശാന്തിനികേതനത്തിൽ 1940.
ജീവിതത്തിലെ അവസാന വർഷങ്ങളിൽ ടാഗോർ ലോകപ്രസിദ്ധനായിരുന്നു - പ്രത്യേകിച്ച് ഗാന്ധിക്കെതിരായിരുന്ന നിലപാടുകളിൽ. 1934 ജനുവരി 15-ന് ബീഹാറിലുണ്ടായ ഭൂമി കുലുക്കം ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന് ഗാന്ധിയുടെ പ്രസ്താവനയെ ടാഗോർ കഠിനമായി എതിർത്തു. ബംഗാളി ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ അധഃപതനവും, കൊൽക്കത്തയിൽ പതിവായ ദാരിദ്ര്യവും അദ്ദേഹത്തെ വളരെ വ്യാകുലപ്പെടുത്തി. ഇതേ വിഷയത്തെ ആസ്പദമാക്കി ടാഗോർ പ്രാസം ഇല്ലാതെ രണ്ട് തരം കാഴ്ചപ്പാടുകളോടു രചിച്ച നൂറു വരി കവിത പിൽക്കാലത്ത് രചിക്കപ്പെട്ട "അപരാജിതോ" പോലെയുള്ള കൃതികൾക്ക് ചൂട്ടു പിടിച്ചു (ബിഭൂതിഭൂഷൺ ബന്ദോപാധ്യായ, ഇത് സത്യജിത് റേ മൂന്ന് പ്രസിദ്ധ ചലചിത്രങ്ങളുടെ പരമ്പരയാക്കി).
ടാഗോർ പതിനഞ്ച് വാല്യങ്ങളായി സമാഹരിച്ച കൃതികളിൽ ഗദ്യ കാവ്യങ്ങളായ "പുനസ്ച" 1932, "ഷേഷ് സപ്തക്" 1935, "പത്രപുത്"- 1936 എന്നിവ ചേർത്തിരുന്നു. ഗദ്യ കാവ്യങ്ങളിലും നൃത്ത്യ നാടകങ്ങളിലും ടാഗോർ തന്റെ പരീക്ഷണങ്ങൾ തുടർന്നു. അവയിൽ പ്രധാനം നൃത്യനാടകങ്ങളായ "ചിത്രാംഗധ" 1914, "ശ്യാമ" 1939, "ചണ്ഡാലിക" 1938 എന്നിവയും, നോവലുകളായ "ദുയി ബോൺ" 1933, "മലഞ്ച" 1934, "ചാർ അദ്ധ്യായ്" 1934 എന്നിവയുമാണ്.
തന്റെ അവസാന വർഷങ്ങളിൽ ആധുനിക ശാസ്ത്രത്തോട് താൽപര്യം കണിച്ച ടാഗോർ "വിശ്വ പരിചയ്" എന്ന ശാസ്ത്ര ലേഖനങ്ങളുടെ ഒരു സമാഹാരം 1937-ൽ രചിച്ചു. ജീവശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ടാഗോർ നഠത്തിയ പഠനങ്ങൾ അദ്ദേഹത്തിന്റെ കവിതകളിലും കഥകളിലും പ്രതിഫലിച്ചു. "ഷെ" 1937, "തീൻ സാംഗി" 1940, "ഗൽപ്പസൽപ്പ" 1941 തുടങ്ങി പലതിലും ശാസ്ത്രജ്ഞന്മാരുടെ വിവരണങ്ങളും അടങ്ങിയിരുന്നു.
അവസാന നാലു വർഷങ്ങൾ രോഗശയ്യയിൽ കടുത്ത വേദനയിലായിരുന്ന ടാഗോർ, 1937 അവസാനത്തോടെ മരണാസന്ന അബോധാവസ്ഥയിലായി. അതിൽ നിന്ന് മോചിതനായെങ്കിലും 1940ൽ സമാനമായ അവസ്ഥയിൽ നിന്ന് ശമനമുണ്ടായില്ല. ടാഗോർ ഈ സമയത്ത് രചിച്ച കവിതകൾ ഉത്കൃഷ്ടവും പ്രത്യേകമായി, മരണ ചിന്തയിൽ വ്യാപൃതമായവയും ആയിരുന്നു. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോർ 1941 ഓഗസ്റ്റ് 7-ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവിൽ വച്ച് മരണമടഞ്ഞു. ടാഗോറിന്റെ ചരമവാർഷികം ഇന്നും പൊതു പരിപാടികളോടെ ബംഗാളികൾ അനുശോചിക്കുന്നു.
ടാഗോർ (വലതു ഭാഗത്ത് മധ്യത്തിൽ) സിൻ ഹുവ സർവ്വകലാശാലയിൽ 1924.
[തിരുത്തുക] യാത്രകൾ
പ്രകടമായ സഞ്ചാര തൃഷ്ണയിൽ 1878നും 1932നും ഇടയിൽ ടാഗോർ അഞ്ചു ഭൂഖണ്ഡങ്ങളിലെ മുപ്പതിലേറെ രാജ്യങ്ങൾ സന്ദർശിച്ചു. ഈ യാത്രകൾ പലതും അദ്ദേഹത്തിന്റെ കൃതികളെ വിദേശികൾക്ക് പരിചയപ്പെടുത്തുന്നതിന് പ്രത്യേക പങ്ക് വഹിച്ചു. 1912ൽ ഇംഗ്ലണ്ടിലെത്തിയ ടാഗോറിന്റെ ചില കൃതികളുടെ വിവർത്തനം, ഗാന്ധി ആരാധകനായ ചാർൾസ് എസ് ആണ്ട്രൂഫ്സ്, ആംഗ്ലോ-ഐറിഷ് കവി വില്യം ബട്ട്‌ലർ യേറ്റ്സ്, എർസ പൗണ്ട്, റോബർട് ബ്രിജസ്, ഏണസ്റ്റ് റൈസ്, തോമസ് സ്റ്റർജ് മൂർ തുടങ്ങിയ സാഹിത്യകാരന്മാർക്ക് ഹൃദയഹാരിയായി. ഗീതാഞ്ജലിയുടെ ആംഗലേയ പതിപ്പിന് ആമുഖമെഴുതിയത് യീറ്റ്‌സ് ആയിരുന്നു. 1917 ഏപ്രിൽ വരെ ടാഗോർ അമേരിക്കൻ ഐക്യനാടുകളിലും ഇംഗ്ലണ്ടിലും ഉടനീളം യാത്ര ചെയ്ത് പ്രഭാഷണങ്ങൾ നടത്തി. ജപ്പാനിലും അമേരിക്കയിലും നടത്തിയ പ്രഭാഷണങ്ങളിൽ അവരുടെ ദേശീയവാദത്തെ തള്ളിപ്പറഞ്ഞ് പ്രശംസയും അപഹാസവും ഏറ്റുവാങ്ങി. തിരികെ ഇൻഡ്യയിലെത്തിയ ടാഗോർ 63ആം വയസ്സിൽ പെറു സർക്കരിന്റെ ക്ഷണം സ്വീകരിച്ച് അവിടം സന്ദർശിച്ചു. ഇതേ യാത്രയിൽ അദ്ദേഹം മെക്സിക്കോയും സന്ദർശിച്ചു. രണ്ട് സർക്കാരുകളും ടാഗോറിന്റെ സന്ദർശനത്തിന്റെ സ്മരണാർത്ഥം ഒരു ലക്ഷം ഡോളർ വീതം ശാന്തിനികേതനത്തിന് സംഭാവന ചെയ്തു. 1924 നവംബർ 6-ന് ടാഗോർ അർജന്റീനയിലെത്തി. 1925 ജനുവരിയിൽ ഇൻഡ്യയിലേക്കു യാത്ര തിരിച്ച ടാഗോർ, ഇറ്റലിയിലെ സ്വേച്ഛാധിപതിയായിരുന്ന ബെനിറ്റൊ മുസ്സോളിനിയെ സന്ദർശിച്ചു. 1926 ജൂലൈ 20-ന് ടാഗോർമുസ്സോളിനിക്കെതിരെ പ്രതികരിച്ചതു വരെ അവർ തമ്മിലുണ്ടായിരുന്ന അടുപ്പം തുടർന്നു. 1927 ജൂലൈ 14-ന് ടാഗോർ നാലുമാസത്തെ തെക്കു കിഴക്കൻ ഏഷ്യ സന്ദർശനത്തിനു തിരിച്ചു. ആ യാത്രയിൽ അദ്ദേഹം ബാലി, ജാവ ദ്വീപ്, ക്വാല ലംപൂർ, മലാക്ക, പെനാങ്ങ്, സിയാം, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. ഇതൊരു യാത്രാവിവരണമായി "ജാത്രി" എന്ന പേരിൽ പുറത്തിറക്കി. 1930 ആദ്യത്തോടെ ടാഗോർ ബംഗാൾ വിട്ട് ഒരു വർഷത്തോളം യൂറോപ്പിലും അമേരിക്കയിലും പര്യടനം നടത്തി. പാരീസിലും ലണ്ടനിലും ടാഗോറിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അദ്ദേഹം ബെർമിങ്ങ്‌ഹാമിലെ "റിലിജ്യസ് സൊസൈറ്റി ഫോർ ഫ്രണ്ട്സ്" എന്ന സ്ഥാപനത്തിൽ താമസിച്ച് ഓക്സ്ഫർഡ് സർവ്വകലാശാലയ്ക്കു വേണ്ടി ഹിബ്ബർട് പ്രഭാഷണം തയ്യാറാക്കി.(അത് പ്രധാനമായും ദൈവത്തിന്റെ മനുഷ്യ ഗുണങ്ങൾ അഥവാ അനശ്വരനായ മനുഷ്യന്റെ ദൈവ ഗുണങ്ങൾ എന്ന വിഷയത്തെ കുറിച്ചായിരുന്നു). ലണ്ടനിലെ "റിലിജ്യസ് സൊസൈറ്റി ഫോർ ഫ്രണ്ട്സ്" സമ്മേളനത്തിൽ ടാഗോർ ബ്രിട്ടീഷുകാരും ഇൻഡ്യക്കാരും തമിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയും, അതിനെ "വളരെ ആഴമുള്ള ഇരുണ്ട ഗർത്തം" എന്ന് സൂചിപ്പിക്കുകയും, ഇതേ വിഷയത്തിൽ രണ്ട് വർഷത്തോളം പ്രഭാഷണങ്ങൾ തുടരുകയും ചെയ്തു. അതിനു ശേഷം ആഗാഖാൻ മൂന്നാമനേയും, തുടർന്ന് ഡെന്മാർക്ക്, സ്വിറ്റ്സർലാന്റ്, എന്നീ രാജ്യങ്ങളും 1930 ജൂൺ മുതൽ സെപ്റ്റംബർ മധ്യം വരെ ജർമ്മനിയും, പിന്നീട് സോവിയറ്റ് യൂണിയനും സന്ദർശിച്ചു. പേർഷ്യൻ ദാർശനികനയിരുന്ന ഹഫീസിന്റെ ഇതിഹാസങ്ങളിലും കൃതിയളിലും അവഗാഹമുണ്ടായിരുന്ന ടാഗോറിനെ ഇറാനിലെ ഷാ ആയിരുന്ന റേസാ ഷാ പഹ്‌ലവി ഏപ്രിൽ 1932-ൽ തന്റെ പ്രത്യേക അതിഥിയായി സ്വീകരിച്ചു.
ടാഗോർ (ആദ്യനിരയിൽ വലതു നിന്ന് മൂന്നാമത്) ഇറാനി മജ്‌ലിസ് അംഗങ്ങൾക്കൊപ്പം ഏപ്രിൽ-മേയ് 1932.
ഇത്തരത്തിലുള്ള വിശാലമായ യാത്രാനുഭവങ്ങൾ ഹെന്രി ബെർഗ്സൺ, ആൽബർട്ട് ഐൻസ്റ്റീൻ, റൊബർട് ഫ്രോസ്റ്റ്, തോമസ് മാൻ, ജോർജ്ജ് ബർണാർഡ് ഷാ, എച്. ജി വെൽസ്, റൊമൈൻ റോളണ്ട് തുടങ്ങിയ മഹാന്മാരായ സമകാലീനരോട് ഇടപഴകുവാൻ ടാഗോറിന് സാധിച്ചു. ടാഗോറിന്റെ അവസാനത്തെ വിദേശ സഞ്ചാരം 1932-33ൽ പെർഷ്യ, ഇറാക്ക്, സിലോൺ എന്നിവിടങ്ങളിലേക്കായിരുന്നു. ഈ യാത്രയിലും, മനുഷ്യരുടെ ഭിന്നിപ്പിനെയും ദേശീയവാദത്തെയും പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾക്ക് ടാഗോർ രൂക്ഷത കൂട്ടി.
[തിരുത്തുക] കൃതികൾ
തടിയിൽ ടാഗോറിന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ “ര“ യും “ത“ യും മുദ്രയായി ഉപയോഗിച്ചിരുന്നത്
ടാഗോറിന്റെ സാഹിത്യ ഖ്യാതിയെ അനുപാതമില്ലാതെ സ്വാധീനിച്ചത് അദ്ദേഹമെഴുതിയ കവിതകളാണ്. എന്നാലും, ടാഗോർ അനേകം നോവലുകൾ, പ്രബന്ധങ്ങൾ, ചെറുകഥകൾ, യാത്രാ വിവരണങ്ങൾ, നാടകങ്ങൾ തുടങ്ങി അനേകായിരം ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഗദ്യ വിഭാഗത്തിൽ ടാഗോറിന്റെ ചെറുകഥകളാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബംഗാളി ഭാഷയിൽ ചെറുകഥയ്ക്ക് പ്രചാരം ലഭിക്കുവാൻ ടാഗോർ കഥകൾ വളരെ വലിയ പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ കൃതികളിലെ താളമൊത്ത ഭാഷയും ശുഭപര്യവസായിയായ "അവിശിഷ്ട" വിഷയങ്ങളും സാധാരണക്കാർക്ക് പ്രിയപ്പെട്ടതായി. [5]
[തിരുത്തുക] നോവലുകളും അനുഭവ കഥകളും
ടാഗോർ എട്ടു നോവലുകളും "ചതുരംഗ", "ഷെഷർ കോബിത", "ചാർ ഒധ്യായ്", "നൗകാ ഡൂബി" എന്ന നാലു നോവെല്ലകളും രചിച്ചു.
[തിരുത്തുക] നോവലുകൾ (അപൂർണ്ണം)
* ഖൊറേ ബൈറേ (വീടും ലോകവും)
* ഗോറ (വെളുമ്പൻ)
* യോഗയോഗ്(ബന്ധം)
* ശേഷേർ കൊബിത (അവസാനത്തെ കവിത/വിടവാങ്ങൽ ഗാനം)
[തിരുത്തുക] സംഗീതവും ചിത്രകലയും
ടാഗോറിന്റെ "നൃത്തമാടുന്ന പെൺകുട്ടി", ink-on-paper രചന.
സംഗീതത്തിൽ ബാല്യകാലം മുതൽ തത്പ്പരനായിരുന്ന രബീന്ദ്രനാഥ് ആ കലയിൽ കാലക്രമേണ കൂടുതൽ പ്രാവീണ്യം ആർജിച്ചു. തന്റെ കവിതകളും ഗാനങ്ങളും ആലപിക്കാൻ സവിശേഷമായ ഒരു സംഗീത ശൈലി തന്നെ ഇദ്ദേഹം ആവിഷ്കരിച്ചു. 'രബീന്ദ്ര സംഗീത്'(রবীন্দ্র সংগীত) എന്ന പേരിൽ അറിയപ്പെടുന്ന ആ ഗാനശൈലി ബംഗാളികൾ ഇന്നും ഹൃദിസ്ഥമാക്കി സൂക്ഷിക്കുകയും അഭിമാനപൂർവം പ്രയോഗിക്കുകയും ചെയ്തുവരുന്നു. ഒഴുകിക്കൊണ്ടിരുന്ന നദീജലത്തിനു മുകളിൽ ഒരു വള്ളത്തിൽ നിവർന്നു കിടന്ന് പ്രകൃതി പ്രതിഭാസങ്ങളെ നിരീക്ഷിച്ചുകൊണ്ട് നദീജലത്തിന്റെ താളലയങ്ങൾക്ക് അനുഗുണമായ ഈണത്തിലും താളത്തിലും ഗാനങ്ങൾ ചമച്ച് ഇദ്ദേഹം സ്വയം ഉറക്കെ ച്ചൊല്ലുകയും ആ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ കൂടെയുള്ളവർ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുക പതിവായിരുന്നു. പ്രത്യേക ശൈലിയിലുള്ള ഒരു ഗാന സഞ്ചയം ഇപ്രകാരം രൂപം കൊള്ളുവാനിടയായി. രബീന്ദ്ര സംഗീതം ഇന്നും സവിശേഷമായ ഒന്നായി ലോകമെങ്ങും ആസ്വദിക്കപ്പെടുന്നുണ്ട്. ടാഗോർ 2230 നടുത്ത് ഗാനങ്ങൾ രചിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളിൽ നിന്ന് സംഗീതത്തെ വേർതിരിച്ചു കാണുവാൻ സാധിക്കാത്ത വിധം അവയെ സംയോജിപ്പിച്ചിരിക്കുന്നു.ബംഗാളിലെ നാടോടി സംഗീതം പ്രത്യേകിച്ച് ബാവുൾ സംഗീതം ടാഗോറിന്റെ കവിതയെ പക്വവും മൌലികവുമാക്കി.ലാലൻ ഫക്കീർ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ടാഗോറിന്റെ സാഹിത്യ കൃതികളിൽ പലതും ഗാനങ്ങളുടെ വരികളായിട്ടുണ്ട്. അവയ്ക്ക് പ്രാഥമികമായി ഹിന്ദുസ്ഥാനി സംഗീതത്തിലെ തുമ്രി ശൈലിയുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്. പിൽക്കാലത്ത് പ്രശസ്ത സംഗീതജ്ഞരായ വിലായത്ത് ഖാൻ (സിത്താർ, സരോദ്), ബുദ്ദദേവ് ദാസ് ഗുപ്ത, അംജദ് അലി ഖാൻ തുടങ്ങിയവരെ രബീന്ദ്ര സംഗീതം സ്വാധീനിച്ചിട്ടുണ്ട്. [6]
ഹോളി ആഘോഷങ്ങൾക്കിടയിൽ ബൌൾ ഗായകർ .
അറുപതാം വയസ്സിൽ ചിത്ര രചന ആരംഭിച്ച ടാഗോർ , യൂറോപ്പിൽ പലയിടത്തും തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
Much of Tagore's artwork dabbled in primitivism, including this pastel-coloured rendition of a Malanggan mask from northern New Ireland.
[തിരുത്തുക] നാടക സാഹിത്യം
പതിനാറാം വയസ്സു മുതൽ അഭിനയ പരിചയമുണ്ടായിരുന്ന ടാഗോർ, ഇരുപതാം വയസ്സിൽ രചിച്ച നാടകമാണ് "വാല്മീകി പ്രതിഭ". തന്റെ നാടകങ്ങളിൽ പരമ്പരാഗത കീർത്തനങ്ങളുടെ ശൈലിയും ഇംഗ്ലിഷ് ഐറിഷ് നാടോടി ഗാന ശൈലികളും ലയിപ്പിച്ചു.
* ടാക് ഖർ
* വിസർജ്ജൻ (ബലി)
* ചണ്ഡാലിക
* രക്തകറവി(അരളി)
* ചിത്രാംഗധ
* രാജ
* മയർ
* ഖേള
(അപൂർണ്ണം)
രബീന്ദ്രനാഥിന്റെ കാവ്യജീവിതാരംഭം മുതൽ ഇദ്ദേഹത്തിനു നാടകരചനയിൽ ഉണ്ടായിരുന്ന താത്പര്യത്തിനുള്ള സാക്ഷ്യപത്രമാണ് ഇദ്ദേഹത്തിന്റെ പ്രശസ്തകൃതി വാല്മീകി പ്രതിഭ. വാല്മീകിയെക്കുറിച്ചുള്ള പുരാണകഥയിൽ അന്തർഭവിച്ചിരിക്കുന്ന സന്ദേശം നാടകീയമായി ആവിഷ്കരിക്കുന്ന കൃതിയാണത്. അതിൽ അദ്ദേഹം വാല്മീകിയായി അഭിനയിച്ചതിൽ നിന്നുതന്നെ ആ നാടകത്തോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന ആത്മബന്ധം പ്രകടമാകുന്നു. വാല്മീകിയെ എക്കാലത്തെയും ആദർശപുരുഷനായി ആർജവത്തോടുകൂടി ചിത്രീകരിക്കാനാണ് ഈ നാടകത്തിൽ കവി ഉദ്യമിച്ചിട്ടുള്ളത്. കുറേക്കൂടി പ്രശസ്തമായിത്തീർന്ന പോസ്റ്റ് ഓഫീസ് എന്ന നാടകത്തിലാകട്ടെ, പ്രതീകാത്മകമായ ആവിഷ്കരണരീതി അവലംബിച്ചിരിക്കുന്നു. അതിലെ മുഖ്യകഥാപാത്രമായ ബാലനും അവൻ കാത്തിരിക്കുന്ന പോസ്റ്റുമാനും അയാൾ കൊണ്ടുവരുമെന്നു ബാലൻ വിശ്വസിക്കുന്ന സന്ദേശവും ആ സന്ദേശത്തിന്റെ പ്രേഷകനായ രാജാവും പരസ്പരബദ്ധങ്ങളായ വസ്തുതകളെ വ്യംഗ്യാത്മകമായ രീതിയിൽ പ്രതിനിധാനം ചെയ്യുന്നു. ഒരു മിസ്റ്റിക് അനുഭൂതിയുടെ നിഗൂഢത ഈ നാടകത്തിലെ പ്രമേയത്തിനുണ്ട്. അതേസമയം ഒരു ബാലന്റെ സങ്കല്പങ്ങളെയും സ്വപ്നങ്ങളെയും ജീവിത യാഥാർഥ്യങ്ങളോടു കൂട്ടിയിണക്കുന്ന ഒരു കുട്ടിക്കഥയുടെ മൂർത്തത, സരളത എന്നിവയും ഇതിനുണ്ട്. ഇവയ്ക്കുപുറമേ മായാർ ഖേൽ, വിസർജൻ, രാജാ ഓ റാണി, പ്രകൃതീർ പ്രതിരോധ്, മാലിനി, രക്തകരവി, ചിരകുമാരസഭാ എന്നീ വ്യത്യസ്ത രൂപഭാവങ്ങളോടു കൂടിയ പല നാടകങ്ങളും ടാഗൂർ രചിച്ചു. ഇദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ കൃതികളാണ് ചിത്രാംഗദ, ചണ്ഡാലിക എന്നീ നൃത്തനാടകങ്ങൾ. അവ ഇദ്ദേഹത്തിന്റെ നാടകസങ്കല്പത്തിൽ അന്തർഭവിച്ചിരുന്ന വൈവിധ്യം വ്യക്തമാക്കുന്നു
നടീർപൂജ, ചണ്ഡാലിക എന്നീ നാടകങ്ങളിലെ ശ്രീമതിയും പ്രകൃതിയും സ്ത്രീത്വത്തിന്റെ കഴിവും പൂർണതയും വ്യക്തമാക്കുന്നു. ആദ്യത്തെ നാടകത്തിലെ കഥ നടക്കുന്നത് അജാതശത്രു എന്ന രാജാവിന്റെ കൊട്ടാരത്തിലാണ്. ബുദ്ധന്റെ ഏറ്റവും പ്രിയം കുറഞ്ഞ ശിഷ്യനായ ആനന്ദഭിക്ഷുവുമായി പൊടുന്നനെ പ്രേമത്തിലാവുന്ന ചണ്ഡാലകന്യകയാണ് ചണ്ഡാലികയിലെ പ്രകൃതി. ആശാന്റെ ചണ്ഡാലഭിക്ഷുകിയിൽ നിന്ന് ഏറെ ഭിന്നമാണ് ടാഗൂറിന്റെ ചണ്ഡാലിക.
ടാഗൂറിന്റെ ഏറ്റവും ശ്രേഷ്ഠമായ നാടകമായി പരിഗണിക്കപ്പെടുന്നത് മുക്തധാരയാണ്. ഇന്ത്യയുടെ സാമ്പത്തിക പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി. ഗാന്ധിജി ചർക്ക ഉയർത്തിക്കാട്ടിയപ്പോൾ അതിനോടു വിയോജിച്ച ആളാണ് ടാഗൂർ. പക്ഷേ, അതേ സമയം, യന്ത്രവത്ക്കരണം നമ്മെ മനുഷ്യത്വഹീനരാക്കുമെന്നു ടാഗൂറും വിശ്വസിച്ചു. വ്യക്തിസ്വാതന്ത്ര്യത്തെ യന്ത്രവത്ക്കരണം എങ്ങനെ അപകടത്തിലാക്കുന്നു എന്നു കാണിക്കുകയാണ് ടാഗൂർ ഈ നാടകത്തിലൂടെ. നാടകം നൽകുന്ന സന്ദേശം ഇതാണ്: മാനുഷികമൂല്യങ്ങൾ പരമപ്രധാനമാണ്. ഈ സത്യത്തിന്റെ നേർക്കു കണ്ണടയ്ക്കുക ആത്മഹത്യാപരമാണ്.
[തിരുത്തുക] ചെറുകഥകൾ
A drawing by Nandalall Bose illustrating Tagore's short story "The Hero", an English-language translation of which appeared in the 1913 Macmillan publication of Tagore's The Crescent Moon.
* കാബൂളിവാല
* അഥിതി
* സ്ത്രീർ പത്ര (ഭാര്യയുടെ കത്ത്)
* ഹൈമന്തി
* മുസൽമാനീ ദീദി
* ദർപഹരൺ
* ജീബിതോ ഒ മൃതോ
(അപൂർണ്ണം)
[തിരുത്തുക] കവിത
A 1913 illustration by Asit Kumar Haldar accompanying "The Beginning", a prose-poem appearing in Tagore's The Crescent Moon.
ഭാവഗീത ശൈലിയിലുള്ള കൃതികൾ രചിച്ചു കൊണ്ടാണ് ടാഗൂർ കാവ്യരംഗത്തു കടന്നുവന്നതെങ്കിലും പിന്നീടൊരിക്കലും ഇദ്ദേഹം ഒരു കാല്പനിക ഭാവഗായകൻ ആയിരുന്നിട്ടില്ല. ഒരേസമയം വികാരതീക്ഷ്ണത തുളുമ്പുന്നതും ആത്മാവിന്റെ നിഗൂഢാനുഭൂതികൾ ആവിഷ്കരിക്കുന്നതുമായ ഒരു പുതിയ കാവ്യധാരയ്ക്ക് ഇദ്ദേഹം രൂപം നൽകി. ടാഗൂറിന്റെ മിക്ക പിൽക്കാല കവിതകളിലും പ്രതീകാത്മകശൈലിയും മിസ്റ്റിക് സ്വഭാവവും ഉദാത്ത ഭാവാവിഷ്കരണവും ദൃശ്യമാണ്. എന്നാൽ പേർഷ്യയിലെ സൂഫിഗായകരുടെ മിസ്റ്റിസിസത്തെയോ ഫ്രാൻസിലെ പ്രതീകാത്മക കവിതാമാതൃകയെയോ ടാഗൂർ അനുവർത്തിച്ചു എന്നുപറയാനാവില്ല. ഭാരതീയമായ ദാർശനികതയും ഉദാത്ത ഭാവവും മൂർത്തഭാവനയും അവയിൽ സമ്മേളിക്കുന്നു. ഇദ്ദേഹത്തിന്റെ വിഖ്യാത കൃതിയായ ഗീതാഞ്ജലി ഇതിനു ദൃഷ്ടാന്തമാണ്. ആത്മസാക്ഷാൽക്കാര വ്യഗ്രതയിൽ നിന്ന് ഉറവെടുക്കുന്ന അനുഭൂതികളെ അനുഭവിച്ചറിയത്തക്ക മൂർത്ത ചിത്രങ്ങളായി ആവിഷ്കരിക്കുകയാണ് കവി ഇത്തരം കൃതികളിൽ ചെയ്യുന്നത്. ഗീതാഞ്ജലിക്കു പുറമേ ഇദ്ദേഹം രചിച്ച കാവ്യരൂപത്തിലുള്ള കൃതികളിൽ ഗീതിമാല്യ, സന്ധ്യാ സംഗീത്, പ്രഭാത സംഗീത്, ക്രുഡി ഓകോമൾ, മാനസി, നൈവേദ്യ എന്നിവ പ്രാധാന്യമർഹിക്കുന്നു.
ഗീതാഞ്ജലി ഗീതങ്ങൾ മുഖ്യമായും ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള ഭക്തി ഗീതങ്ങളാണ്. ആത്മാവിന്റെ ക്ഷേത്രമാണ് മനുഷ്യശരീരം, മനുഷ്യാത്മാവാകട്ടെ ദൈവത്തിന്റെ ക്ഷേത്രവും, ദൈവചൈതന്യം നിറയുമ്പോഴേ, മനുഷ്യാത്മാവ് ചൈതന്യ ധന്യമാവുകയുള്ളു. ഇത്തരം ആശയങ്ങൾ ഗീതാഞ്ജലി ഗീതങ്ങളിൽ സുലഭമാണ്. ഇതിലെ നൂറ്റിമൂന്നു ഗീതങ്ങളുടെയും ആശയസമന്വയമുണ്ടാകുമ്പോൾ അതിശക്തവും കാവ്യാർദ്രവുമായ ഒരർച്ചനാഗീതമായി ഗീതാഞ്ജലി നൂതനരൂപം പൂണ്ടുണരുന്നതു കാണാം.
"Where the mind is without fear and the head is held high (എവിടെ മനസ്സ് നിർഭയമായും ശിരസ്സ് ഉന്നതമായും നിൽക്കുന്നു) എന്നു തുടങ്ങുകയും "Into that heaven of freedom my Father (ആ സ്വാതന്ത്ര്യസ്വർഗത്തിലേക്ക് അല്ലയോ പിതാവേ എന്റെ രാജ്യത്തെ ഉണർത്തീടേണമേ) എന്ന് അവസാനിക്കുകയും ചെയ്യുന്ന പ്രാർഥന എത്രയേറെ അർഥസാന്ദ്രമാണെന്ന് എടുത്തു പറയേണ്ടതില്ല. ഇന്ത്യയുടെ ദേശീയ ഗാനമായ "ജനഗണമനയുടെ കർത്താവ് ടാഗൂറാണെന്ന വസ്തുതയും ഇവിടെ ഓർക്കാം.
ടാഗൂറിന്റെ ഒരു പ്രസിദ്ധ കവിതയാണ് 'ഉർവശി'. 'ഉർവശി' എന്ന മിത്തിന്റെ പുനഃസൃഷ്ടിയായ ഇത് അപൂർവ കലാസൗഭഗമിയലുന്ന ഒരു കവിതയായി രൂപം പൂണ്ടിരിക്കുന്നു. ആദ്യം ഇതിദ്ദേഹം ഇംഗ്ലീഷിലാണെഴുതിയത്. പിന്നീട് ബംഗാളിയിലേക്കു മൊഴിമാറ്റം നടത്തി. 'ശിശുതീർഥ' (ഇംഗ്ലീഷിൽ 'ദ് ചൈൽഡ്') ഗാന്ധിജിയുടെ ദണ്ഡിയാത്ര അവലംബമാക്കി രചിച്ച ചിന്തോദ്ദീപകമായ ഒരു ശ്രേഷ്ഠ കവിതയാണ്. വിശ്വാസത്തിന്റെ മനുഷ്യനെ കപട പ്രവാചകൻ എന്നു മുദ്ര കുത്തി തീർഥാടകർ കൊല്ലുന്നതിൽ പത്തൊൻപതു വർഷങ്ങൾക്കുശേഷം നടന്ന ഗാന്ധി വധത്തിന്റെ മുന്നറിയിപ്പു കാണാൻ കഴിയുന്നു. കാൽവരിക്കുന്നു കയറുന്ന ഗാന്ധിജിയാണ് ഈ കവിതയിലെ പ്രതിപാദ്യം. ഒരു കുഞ്ഞിന്റെ പിറവിയിലാണ് കവിത അവസാനിക്കുന്നത്. ഇതിൽ പ്രതീകാത്മകത പ്രകടമാണ്.
ഗീതാഞ്ജലിയിലെ ഗീതം VII (গীতাঞ্জলি 127)
আমার এ গান ছেড়েছে তার সকল অলংকার,
তোমার কাছে রাখে নি আর সাজের অহংকার।
অলংকার যে মাঝে পড়ে মিলনেতে আড়াল করে,
তোমার কথা ঢাকে যে তার মুখর ঝংকার।
তোমার কাছে খাটে না মোর কবির গর্ব করা,
মহাকবি তোমার পায়ে দিতে যে চাই ধরা।
জীবন লয়ে যতন করি যদি সরল বাঁশি গড়ি,
আপন সুরে দিবে ভরি সকল ছিদ্র তার।
Amar e gan chheŗechhe tar shôkol ôlongkar
Tomar kachhe rakhe ni ar shajer ôhongkar
Ôlongkar je majhe pôŗe milônete aŗal kôre,
Tomar kôtha đhake je tar mukhôro jhôngkar.
Tomar kachhe khaţe na mor kobir gôrbo kôra,
Môhakobi, tomar paee dite chai je dhôra.
Jibon loe jôton kori jodi shôrol bãshi goŗi,
Apon shure dibe bhori sôkol chhidro tar.
ഗീതാഞ്ജലിയിലെ ഗീതം VII ടാഗോറിന്റെ വിവർത്തനം:[7]
"My song has put off her adornments. She has no pride of dress and decoration. Ornaments would mar our union; they would come between thee and me; their jingling would drown thy whispers."
"My poet's vanity dies in shame before thy sight. O master poet, I have sat down at thy feet. Only let me make my life simple and straight, like a flute of reed for thee to fill with music."
"Klanti" (ബംഗാളി: ক্লান্তি; "Fatigue"), the sixth poem in Gitanjali:
ক্লান্তি আমার ক্ষমা করো,প্রভু,
পথে যদি পিছিয়ে পড়ি কভু।
এই যে হিয়া থর থর কাঁপে আজি এমনতরো,
এই বেদনা ক্ষমা করো,ক্ষমা করো প্রভু।।
এই দীনতা ক্ষমা করো,প্রভু,
পিছন-পানে তাকাই যদি কভু।
দিনের তাপে রৌদ্রজ্বালায় শুকায় মালা পূজার থালায়,
সেই ম্লানতা ক্ষমা করো, ক্ষমা করো প্রভু।।
Klanti amar khôma kôro, probhu
Pôthe jodi pichhie poŗi kobhu
Ei je hia thôro thôro kãpe aji êmontôro,
Ei bedona khôma kôro, khôma kôro probhu.
Ei dinota khôma kôro, probhu,
Pichhon-pane takai jodi kobhu.
Diner tape roudrojalae shukae mala pujar thalae,
Shei mlanota khôma kôro, khôma kôro, probhu.
ടാഗോറിന്റെ ചില കവിതകൾ താഴെപ്പെറയുന്നവയാണ്.
* ആഫ്രിക
* കമാലിയ
* മാനസി
* സോണാർ തോരീ
* ബാലക
* (സമാഹാരമായ) ഗീതാഞ്ജലി
(അപൂർണ്ണം)
Three-verse handwritten composition; each verse has original Bengali with English-language translation below: "My fancies are fireflies: specks of living light twinkling in the dark. The same voice murmurs in these desultory lines, which is born in wayside pansies letting hasty glances pass by. The butterfly does not count years but moments, and therefore has enough time."
From Tagore's hand, committed in Hungary, 1926: Bengali and English
[തിരുത്തുക] ടാഗോർ സാഹിത്യം മലയാളത്തിൽ
മലയാള സാഹിത്യത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുള്ള ഇന്ത്യൻ എഴുത്തുകാരിലൊരാളാണ് ടാഗോർ. പ്രകൃത്യാരാധന, യോഗാത്മകത തുടങ്ങിയ ടാഗൂർക്കവിതകളുടെ പല ഭാവതലങ്ങളും ആധുനിക മലയാളകവിത സ്വാംശീകരിച്ചിട്ടുണ്ട്. ടാഗൂറിന്റെ കാവ്യപ്രതിഭ നേരിട്ടു സ്വാധീനം ചെലുത്തിയിട്ടുള്ള മലയാള കവികളിലൊരാൾ ജി. ശങ്കരക്കുറുപ്പാണ്[8]. "ടാഗൂറിനെപ്പോലെ എന്റെ ഭാവനാചക്രവാളവും ആദർശബോധവും വികസിപ്പിച്ച മറ്റൊരു കവിയില്ല എന്ന് ജി. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ടാഗൂറിന്റെ കഥകളും മലയാള ചെറുകഥാലോകത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ലഘുകഥ ഭാവഗീതത്തോളമുയർന്ന ഒരു കലാരൂപമാണെന്ന പാഠം മലയാളികൾക്കു പകരുന്നതിൽ ടാഗൂർക്കഥകൾക്കു വലിയ പങ്കുണ്ടായിരുന്നുവെന്നു മിക്ക സാഹിത്യചരിത്രകാരന്മാരും സമ്മതിക്കുന്നുണ്ട്. ചില വിമർശകർ ഉറൂബിന്റെ കഥകളിൽ ടാഗൂർ കഥകളുടെ സ്വാധീനം പ്രകടമാണെന്ന് വിലയിരുത്തിയിട്ടുമുണ്ട്.
ഒട്ടു മിക്ക മുഖ്യകൃതികളും വിവർത്തനം ചെയ്തുകൊണ്ട് മലയാളസാഹിത്യം ടാഗൂറിനെ ആദരിച്ചിട്ടുണ്ട്. വിവർത്തന സംരംഭങ്ങൾക്കു തുടക്കം കുറിച്ചത് സഞ്ജയൻ ആയിരുന്നു. എങ്കിലും, ജി. ശങ്കരക്കുറുപ്പ്, പുത്തേഴത്തു രാമൻ മേനോൻ, വി. ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരിലൂടെയാണ് വിവർത്തനങ്ങൾ ഏറെയും പുറത്തിറങ്ങിയത്. ഗീതാഞ്ജലിക്കു പദ്യത്തിലും ഗദ്യത്തിലുമായി ഒട്ടനവധി പരിഭാഷകൾ ഉണ്ടായിട്ടുണ്ടെങ്കിലും ജി. യുടെ കൃതിക്കാണ് ഏറെ സ്വീകാര്യത ഉണ്ടായത്. ഗീതാഞ്ജലി ആദ്യമായി പദ്യരൂപത്തിൽ വിവർത്തനം ചെയ്തു തുടങ്ങിയത് കെ. എം. നായർ ആയിരുന്നു. എൽ. എം. തോമസ് ആയിരുന്നു ഗീതാഞ്ജലിയുടെ പ്രഥമ ഗദ്യവിവർത്തകൻ. ഗീതാഞ്ജലിക്കുപുറമേ ജി. ശങ്കരക്കുറുപ്പ് നൂറ്റൊന്നു കിരണങ്ങൾ എന്ന പേരിൽ നൂറ്റിയൊന്നു ടാഗൂർക്കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ടാഗൂറിന്റെ മറ്റൊരു പ്രസിദ്ധ കാവ്യമായ വിക്ടറി യുടെ സ്വതന്ത്ര പുനഃസൃഷ്ടിയാണ് ചങ്ങമ്പുഴയുടെ യവനിക.
1919-ൽ പുത്തേഴത്തു രാമൻ മേനോൻ രണ്ടു വാല്യങ്ങളിലായി ടാഗൂറിന്റെ പ്രധാന ചെറുകഥകൾ തർജുമ ചെയ്തു പ്രസിദ്ധീകരിച്ചു. ടാഗൂർക്കഥകൾ എന്ന ആ കൃതിയാണ് മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച ടാഗൂർ വിവർത്തനം. പുത്തേഴത്ത് രാമൻ മേനോൻ ടാഗൂറിന്റെ ചതുരധ്യായ് എന്ന നോവൽ തർജുമ ചെയ്തിട്ടുണ്ട്. അദ്ദേഹവും കണ്ണമ്പ്ര കുഞ്ഞുണ്ണിമേനോനും കൂടെയാണ് രാജർഷി വിവർത്തനം ചെയ്തിട്ടുള്ളത്. പുത്തേഴത്തിന്റെ മറ്റൊരു സംഭാവനയാണ് ടാഗോർ കണ്ട ഇന്ത്യ എന്ന ഗ്രന്ഥം. ടാഗൂറിന്റെ ഗദ്യകൃതികൾക്കുണ്ടായ മറ്റു മുഖ്യവിവർത്തനങ്ങൾ ഇവയാണ്; വീട്ടിലും പുറത്തും (ഘരേ ബാഹരേ) - ബി. കല്യാണിയമ്മ, യോഗായോഗ് - സി. ആർ. ശർമ, ഗോറ - വി. ആർ. പരമേശ്വരൻപിള്ള, വിനോദിനി (ചോഖേർ ബാളി) - വി. ഉണ്ണിക്കൃഷ്ണൻ നായർ. നൗകാ ഡുബി എന്ന നോവലിനു മൂന്നു പരിഭാഷകൾ ഉണ്ടായിട്ടുണ്ട്. അവ ഇവയാണ് - വിധിവിലാസം (ഏ. പി. പരമേശ്വരൻപിള്ള), മുഗ്ദ്ധരാഗം (മേനോക്കയ്മൾ വാസുദേവനുണ്ണിത്താൻ), സ്നേഹശിക്ഷ (ഡോ. കെ. എം. ജോർജ്). ഏതാനും ടാഗൂർ കഥകളുടെ വിവർത്തനമാണ് കുന്നത്തു ജനാർദനമേനോന്റെ കഥാരാമവും സി. ആർ. ശർമയുടെ കഥാരത്നങ്ങളും. കെ. സി. പിള്ളയാണ് ടാഗൂറിന്റെ കഥകൾ വിവർത്തനം ചെയ്തിട്ടുള്ള മറ്റൊരാൾ.
ടാഗൂറിന്റെ പ്രസിദ്ധ ലഘുനാടകങ്ങളിൽ പലതും പല വാല്യങ്ങളായി വി. ഉണ്ണിക്കൃഷ്ണൻ നായർ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് പ്രസിദ്ധമായ തപാലാപ്പീസിന്റെയും ചിത്രാംഗദയുടെയും പരിഭാഷകൻ. ചിത്രാം ഗദയ്ക്കു എൻ. വി. കൃഷ്ണവാര്യരും ഒരു വിവർത്തനം നിർവഹിച്ചിട്ടുണ്ട്.
കഥ, കവിത, നോവൽ, നാടകം എന്നിവയോടൊപ്പം ടാഗൂറിന്റെ പല പ്രബന്ധങ്ങളും മലയാളത്തിൽ തർജുമ ചെയ്തിട്ടുണ്ട്. പ്രാചീന സാഹിത്യസംബന്ധിയായ ടാഗൂറിന്റെ ലേഖനങ്ങൾ കെ. ദാമോദരൻ നമ്പ്യാർ പരിഭാഷപ്പെടുത്തി. പ്രധാന പ്രബന്ധങ്ങളിൽ പലതും ടാഗൂറിന്റെ പ്രബന്ധങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുമുണ്ട്.
ടാഗൂറിന്റെ ആത്മകഥയായ ജീവിതസ്മൃതി വിവർത്തനം ചെയ്തിട്ടുള്ളതിനു (കെ. സി. പിള്ള) പുറമേ നിരവധി ജീവചരിത്രങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ട്. ജി. ശങ്കരക്കുറുപ്പിന്റെ ടാഗൂർ എന്ന കൃതിയും കൃഷ്ണ കൃപാലാനി എഴുതിയ ജീവചരിത്രത്തിന്റെ മലയാള പരിഭാഷയും അക്കൂട്ടത്തിൽ ശ്രദ്ധേയമാണ്. മറ്റു ജീവചരിത്രകാരന്മാരിൽ എസ്. ഗുപ്തൻ നായർ, തായാട്ടു ശങ്കരൻ തുടങ്ങി പല പ്രമുഖരുമുണ്ട്.
കേരളത്തിൽ നിന്നു 'ഗീതാഞ്ജലിക്ക് ഒരു സംസ്കൃത വിവർത്തനവും ഉണ്ടായിട്ടുണ്ട്. എൻ. ഗോപാലപിള്ളയാണ് അതു നിർവഹിച്ചത്.
[തിരുത്തുക] രാഷ്ട്രീയ കാഴ്ചപ്പാട്
ടാഗോറിന്റെ വളരെ സങ്കീർണ്ണമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ യൂറോപ്യരുടെ സാമ്രാജ്യത്തെ എതിർക്കുകയും ഇൻഡ്യൻ ദേശീയ വാദത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിന് ലഭിച്ചിരുന്ന ജർമ്മൻ പിന്തുണയെപ്പറ്റി ടഗൊർ ബോധവാനായിരുന്നുവെന്നും, ജപ്പാന്റെ ഭരണാധികാരികളേയും അനുകൂലമാക്കുന്നതിനായി പ്രധാന മന്ത്രി തെരൗചി പ്രഭുവിനേയും മുൻ പ്രധാനമന്ത്രി ഓകുമ പ്രഭുവിനേയും സമീപിച്ചിരുന്നത്രെ. സ്വദേശി പ്രസ്ഥാനത്തെ "ചർക്കയുടെ മതമെന്ന" ലേഖനത്തിൽ (1925) ടാഗോർ പരിഹസിച്ചിരുന്നു. അതിനു പകരമായി അദ്ദേഹം ഭാരതീയ ജനതയെ അജ്ഞതയിൽ നിന്ന ഉണർത്തുവാനും സ്വയം സഹായിക്കുവാനും ഉദ്ഘോഷിച്ചു. അർത്ഥമുള്ള വിദ്യാഭ്യാസമാണ് അന്ധമായ പ്രക്ഷോഭത്തിലും നല്ലത് എന്ന വീക്ഷണം അദ്ദേഹം പ്രചരിപ്പിച്ചു. 1916ൽ സാൻ ഫ്രാൻസിസ്ക്കോയിൽ വച്ച് ടാഗോർ ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ടാഗോർ തനിക്ക് ലഭിച്ച നൈറ്റ് പട്ടം ഉപേക്ഷിച്ചു.
[തിരുത്തുക] സ്വാധീനം
ടാഗോറിന്റെ ഓർമ്മയ്ക്കായി ലോകമെമ്പാടും നടത്തുന്ന ആഘോഷങ്ങൾ അദ്ദേഹത്തിന്റെ സ്വാധീനം വിളിച്ചറിയിക്കുന്നു.
* കബിപ്രണാം വാർഷിക ആഘോഷം ബംഗാൾ,
* ടാഗോർ ഫെസ്റ്റിവൽ,ഉർബാന, ഇല്ലിനോയി, യൂ എസ്.
* രബീന്ദ്ര പത് പരിക്രമ
(അപൂർണ്ണം)
യൂറോപ്പിലും,വടക്കൻ അമേരിക്കയിലും കിഴക്കൻ ഏഷ്യയിലും ടാഗോർ വളരെ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ പലതും ആംഗലേയം, ഡച്ച്, ജർമ്മൻ, സ്പാനിഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.
ടാഗോർ കൃതികളുടെ സ്പാനിഷ് വിവർത്തനങ്ങൾ പാബ്ലൊ നെരുദ, ഗബ്രിയേല മിസ്റ്റ്രൽ, ഒക്ടാവിയോ പാസ്, ജോസി ഓർടെഗേ ഗസ്സറ്റ്, സിനോബിയ കമ്പ്രുബി, ജുവാൻ രാമോൺ ജിമനീസ് തുടങ്ങിയ സ്പാനിഷ് ഭാഷാ സാഹിത്യകാരന്മാരെ സ്വാധീനിച്ചു. [9]