രാഷ്ട്രീയം

രാഷ്ട്രീയ പാർട്ടി


 രാഷ്ട്രീയാധികാരസ്ഥാനങ്ങൾ നേടിയെടുത്ത്, ഗവൺമെന്റിന്റെ നേതൃത്വത്തിലേക്ക് വരാൻ ശ്രമിക്കുന്ന സമാന ചിന്താഗതിക്കാരായ ആളുകളുടെ സംഘത്തെയാണ് രാഷ്ട്രീയ പാർട്ടി എന്നു പറയുന്നത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു പ്രചരണങ്ങളിൽ പങ്കെടുക്കുകയും ബഹുജനബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുമുണ്ട്. മിക്കവാറും പാർട്ടികൾക്ക്, അവരുടെ പ്രത്യയശാസ്ത്രവും പ്രവർത്തനരീതികളും വിശദീകരിക്കുന്ന "രാഷ്ട്രീയ പരിപാടി" ഉണ്ടായിരിക്കും. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലും അമേരിക്കയിലുമാണ് ഇന്നത്തെ രൂപത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ ഉടലെടുത്തത്. ഏകക്ഷി സമ്പദ്രായം, ദ്വികക്ഷി സമ്പ്രദായം, ബഹുകക്ഷി സമ്പ്ര്യദായം എന്നിങ്ങനെ പ്രധാനമായും മൂന്ന് തരത്തിലാണ് രാഷ്ട്രീയ പാർട്ടികളെ തരംതിരിക്കുക.

കേരള ഹൈക്കോടതി

ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിന്റെയും ലക്ഷദ്വീപ് എന്ന കേന്ദ്രഭരണപ്രദേശത്തിന്റെയും ഉന്നത ന്യായാലയമാണ് കേരള ഹൈക്കോടതി. കൊച്ചിയിലാണ്‌ കേരള ഹൈക്കോടതിയുടെ ആസ്ഥാനം.

ചരിത്രം

ഇന്നത്തെ കേരള സംസ്ഥാനം പഴയ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളും മലബാറും കാസർഗോഡും ചേർന്നുണ്ടായതാണ്. കേരളത്തിലെ ഇന്നത്തെ നീതിന്യായവ്യവസ്ഥക്ക് പഴയ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളുടെ നീതിന്യായവ്യവസ്ഥയിൽ വേരുകളുണ്ട്.

 തിരുവിതാംകൂർ രാജ്യത്തിലെ നീതിന്യായവ്യവസ്ഥാചരിത്രം

തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺറോയുടെ കാലംമുതൽക്കാണ് കേരളത്തിലെ നീതിന്യായരംഗത്ത് ആധുനികവൽകരണമുണ്ടാകുന്നത്. 1811-ൽ ജില്ലാ കോടതികൾ നിലവിൽ വന്നു. 1814-ൽ തിരുവിതാംകൂറിലെ ഏറ്റവും ഉയർന്ന കോടതിയായി ഹുസൂർ കോടതി (ഹുസൂർ കച്ചേരി) സ്ഥാപിതമായി. 1861-ൽ ഹുസൂർ കോടതിയുടെ സ്ഥാനത്ത് സദർ കോടതി നിലവിൽ വന്നു. നിലവിൽ ഒരു ഹൈക്കോടതിക്കുള്ള ഏതാണ്ടെല്ലാ അധികാരങ്ങളും സദർ കോടതിക്കുണ്ടായിരുന്നു. 1861 മുതൽ 1881 വരെയായിരുന്നു സദർ കോടതി പ്രവർത്തിച്ചിരുന്നത്.
1887-ൽ തിരുവിതാംകൂർ ഹൈക്കോടതി സ്ഥാപിതമായി. മുഖ്യന്യായാധിപൻ (ഇംഗ്ലീഷ്: Chief justice, ചീഫ് ജസ്റ്റിസ്) ഉൾപ്പെടെ അഞ്ചു ന്യായാധിപന്മാരായിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്. ഹിന്ദു നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീർപ്പുകല്പിക്കുന്നതിന് മുഖ്യന്യായാധിപന്റെ സഹായിയായി ഒരു 'പണ്ഡിതനും' പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂർ ഹൈക്കോടതിയുടെ ആദ്യത്തെ മുഖ്യന്യായാധിപൻ രാമചന്ദ്ര അയ്യർ ആയിരുന്നു. മുഖ്യന്യായാധിപപദവിയിൽ എത്തുമ്പോൾ 35 വയസുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

 കൊച്ചി രാജ്യത്തിലെ നീതിന്യായവ്യവസ്ഥാചരിത്രം

1812-ൽ കേണൽ മൺറോ ദിവാനായിരിക്കുമ്പോഴാണ് കൊച്ചിയിൽ ആദ്യമായി കോടതി നിലവിൽ വന്നത്. തൃശൂർ, തൃപ്പൂണ്ണിത്തുറ എന്നിവിറ്റങ്ങളിൽ മൺറോ ഉപകോടതികൾ സ്ഥാപിച്ചു. എറണാകുളത്ത് മൂന്ന് ന്യായാധിപന്മാരടങ്ങിയ ഹുസൂർ കോടതിയും സ്ഥാപിച്ചു. 1835വരെ ഈ സംവിധാനം തുടർന്നു. അതിനു ശേഷം ഹുസൂർ കോടതി 'രാജാസ് കോർട്ട് ഓഫ് അപ്പീലും' ഉപകോടതികൾ ജില്ലാ കോടതിയും ആയി മാറി. 1900-ൽ രാജാസ് കോർട്ട് ഓഫ് അപ്പീൽ, കൊച്ചി മുഖ്യന്യായാലയം (ചീഫ് കോർട്ട് ഓഫ് കൊച്ചിൻ) ആയി മാറി. കോടതിയിൽ മൂന്നു ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നത്. എസ്. ലോക്ക് ആയിരുന്നു ആദ്യത്തെ മുഖ്യന്യായാധിപൻ. ഷണ്മുഖം ചെട്ടി കൊച്ചി ദിവാനായിരുന്ന കാലത്ത് ചീഫ് കോർട്ട്, ഹൈക്കോടതിയായി മാറി.

 തിരുവിതാംകൂർ-കൊച്ചി ലയനത്തിനു ശേഷം

1947 ഓഗ്സ്റ്റ് 15-ന് ഭാരതം സ്വാതന്ത്ര്യം നേടിയ ശേഷം, 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി എന്നീ രാജ്യങ്ങൾ ചേർത്ത് തിരു-കൊച്ചി സംസ്ഥാനം രൂപംകൊടുത്തു. ഇതിനെ തുടർന്ന് 1949 ജൂലൈ 7-ന് എറണാകുളം ആസ്ഥാനമായി തിരു-കൊച്ചി ഹൈക്കോടതിയും സ്ഥാപിതമായി.

 കേരള ഹൈക്കോടതിയുടെ സ്ഥാപനം

1956 നവംബർ 1-ന് കേരള സംസ്ഥാനം നിലവിൽ വന്നതോടെ, അതേ ദിവസം തന്നെ എറണാകുളം ആസ്ഥാനമായി കേരള ഹൈക്കോടതിയും സ്ഥാപിതമായി. കേരളത്തിനു പുറമേ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിനെക്കൂടി കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തി. തിരു-കൊച്ചി ഹൈക്കോടതിയിലെ 3409 പ്രധാന കേസുകളും മദ്രാസ് ഹൈക്കോടതിയിലെ 1504 കേസുകളുമായിരുന്നു കേരള ഹൈക്കോടതി സ്ഥാപിതമാകുമ്പോൽ പരിഗണനയ്ക്കായി ഉണ്ടായിരുന്നത്.പുതിയ ഹൈക്കോടതി മന്ദിരം

ഹൈക്കോടതിയുടെ പുതിയ മന്ദിരം
കേരള ഹൈക്കോടതിയുടെ പഴയ മന്ദിരം പ്രവർത്തിച്ചിരുന്നത് എറണാകുളത്തെ റാംമോഹൻ പാലസിലാണ്. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം 1994 മാർച്ച് 14-ന് സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ എം.എൻ. വെങ്കിട ചെല്ലയ്യ നിർവഹിച്ചു. 2005-ൽ മന്ദിരത്തിന്റെ നിർമാണം പൂർത്തിയായി. 2006 ഫെബ്രുവരി 11-ന് സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ വൈ.കെ. സബർവാൾ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

 കീഴ്ക്കോടതികൾ

 ജില്ലാ കോടതികളും ഉപകോടതികളും

14 ജില്ലാ കോടതികളാണ് കേരളസംസ്ഥാനത്തിലുള്ളത്. ഇവയിൽ തൊടുപുഴ, മഞ്ചേരി, തലശ്ശേരി എന്നിവ ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും മാറി സ്ഥിതിചെയ്യുന്ന ജില്ലാ കോടതികളാണ്. 29 അഡിഷണൽ ജില്ലാ കോടതികളുണ്ട്. ഇവയിൽ മാവേലിക്കര, ഉത്തര പറവൂർ എന്നിവിടങ്ങളിലെ കോടതികൾ ജില്ലാ കോടതികൾക്ക് തുല്യമായ ഫയലിംഗ് പവർ ഉള്ളവയാണ്. അഡിഷണൽ സബ് കോടതികൾ ഉൾപ്പെടെ 51 സബ് കോടതിളാണ് സംസ്ഥാനത്തുള്ളത്. 82 മുൻസിഫ് കോടതികളും, 16 മുൻസിഫ് മജിസ്ട്രേട്ട് കോടതികളുമുണ്ട്. 38 ഫാസ്റ്റ് ട്രാക്ക് കോടതികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.
കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന ലക്ഷദ്വീപിലെ ഏക ജില്ലാ കോടതി കവറത്തിയിലാണ്. ആന്ത്രോത്ത്, അമിനി എന്നിവിടങ്ങളിൽ മുൻസിഫ് മജിസ്ട്രേട്ട് കോടതികളുമുണ്ട്.

പ്രത്യേക കോടതികൾ

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികൾ തൊടുപുഴ, വടകര എന്നിവിറ്റങ്ങളിലാണ്. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി തൃശൂരാണ്. അബ്കാരി കേസുകൾക്ക് മാത്രമുള്ള പ്രത്യേക കോടതികൾ നെയാറ്റിൻകര, കൊട്ടരക്കര എന്നിവിടങ്ങളിലാണ്.
സംസ്ഥാനത്തൊട്ടാകെ 22 മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകളും 3 വക്കഫ് ട്രൈബ്യൂണലുകളുമുണ്ട്.

 കുടുംബ കോടതികൾ

16 കുടുംബ കോടതികൾ സംസ്ഥാനത്തുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഏറ്റുമാന്നൂർ, തൃശ്ശൂർ, മഞ്ചേരി, കോഴിക്കോട്, തിരുവല്ല, കണ്ണൂർ, നെടുമങ്ങാട്, കൊട്ടരക്കര, ആലപ്പുഴ, കാസർകോട്, പാലക്കാട്, തൊടുപുഴ, കൽപ്പറ്റ എന്നിവിടങ്ങളിലാണ് കുടുംബ കോടതികൾ സ്ഥിതിചെയ്യുന്നത്.ലോക് അദാലത്
'ലോകരുടെ കോടതി' അഥവാ 'ജനങ്ങളുടെ കോടതി' (Peoples court) എന്നാണ് 'ലോക് അദാലത്' എന്ന പദത്തിന്റെ അർഥം. അനുരഞ്ജനത്തിലൂടെ കേസുകൾ ഒത്തുതീർപ്പാക്കുന്ന സംവിധാനമാണിത്. മൂന്ന് പേരടങ്ങിയ ഒരു സമിതിയാണ് ലോക് അദാലത്തിൽ കേസുകൾ ഒത്തുതീർപ്പാക്കുക. സേവനത്തിൽനിന്ന് വിരമിച്ച ന്യായാധിപനാകും അധ്യക്ഷൻ. സാധാരണയായി ഒരു അഭിഭാഷകൻഓ, സാമൂഹിക പ്രവർത്തകനോ ആവും അദാലത്തിലെ മറ്റു രണ്ടംഗങ്ങൾ. ലോക് അദാലത്തിൽ തീർപ്പാക്കിയ കേസുകൾക്ക് തുടർന്ന് അപ്പീൽ പറ്റില്ല. കേരളത്തിൽ ലോക് അദാലത്തുകൾ സംഘടിപ്പിക്കുന്നത് 'കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി'യാണ്.ന്യായാധിപന്മാർ
ക്രമ നമ്പർ പേര്‌ സ്ഥാനം സേവനത്തിൽനിന്ന്
വിരമിക്കുന്ന തീയതി
1 ജസ്തി ചേലമേശ്വർ സ്ഥിരം ജഡ്ജി 23 ജൂൺ 2015
2 സി.എൻ.രാമചന്ദ്രൻ നായർ [3] സ്ഥിരം ജഡ്ജി 1 ഒക്ടോബർ2012
3 പിയൂസ് സി.കുര്യാക്കോസ് [4] സ്ഥിരം ജഡ്ജി 2 ഒക്ടോബർ2013
4 എ.കെ. ബഷീർ [5] സ്ഥിരം ജഡ്ജി 1 ജൂലൈ 2011
5 ആർ. ബസന്ത് [6] സ്ഥിരം ജഡ്ജി 5 മേയ് 2012
6 കെ.എം.ജോസഫ് [7] സ്ഥിരം ജഡ്ജി 19 ജൂൺ2020
7 തോട്ടത്തിൽ ബി. രാധാകൃഷ്ണൻ [8] സ്ഥിരം ജഡ്ജി 29 April 2021
8 വി. രാം കുമാർ [9] സ്ഥിരം ജഡ്ജി 7 മേയ് 2012
9 കെ. ഹേമ [10] സ്ഥിരം ജഡ്ജി 23 മാർച്ച് 2013
10 എം. എൻ. കൃഷ്ണൻ സ്ഥിരം ജഡ്ജി 10 ഫെബ്രുവരി 2011
11 എം. ശശിധരൻ നമ്പ്യാർ [11] സ്ഥിരം ജഡ്ജി 3 ജനുവരി2013
12 കെ.ടി. ശങ്കരൻ [12] സ്ഥിരം ജഡ്ജി 25 ഡിസംബർ 2016
13 എസ്. സിരി ജഗൻ [13] സ്ഥിരം ജഡ്ജി 22 ജനുവരി2014
14 ടി. ആർ. രാമചന്ദ്രൻ നായർ [14] സ്ഥിരം ജഡ്ജി 30 ജനുവരി2015
15 ആന്റണി ഡൊമിനിക് [15] സ്ഥിരം ജഡ്ജി 30 മേയ് 2018
16 ഹാരൂൺ അൽ റഷീദ് [16] സ്ഥിരം ജഡ്ജി 5 ഒക്ടോബർ2014
17 വി.കെ. മോഹനൻ [17] സ്ഥിരം ജഡ്ജി 6 August 2015
18 പി.എൻ. രവീന്ദ്രൻ സ്ഥിരം ജഡ്ജി 29 മേയ് 2018
19 എം.സി. ഹരി റാണി സ്ഥിരം ജഡ്ജി 26 ഒക്ടോബർ2011
20 തോമസ് പി. ജോസഫ് സ്ഥിരം ജഡ്ജി 19 ജൂലൈ 2014
21 കെ. സുരേന്ദ്ര മോഹൻ അഡിഷണൽ ജഡ്ജി
22 പി.ആർ. രാമചന്ദ്രമേനോൻ അഡിഷണൽ ജഡ്ജി
23 സി.കെ.അബ്ദുൾ റഹീം അഡിഷണൽ ജഡ്ജി
24 സി.ടി.രവികുമാർ അഡിഷണൽ ജഡ്ജി
25 പി.ഭാവദാസൻ അഡിഷണൽ ജഡ്ജി
26 എസ്.എസ്. സതീശചന്ദ്രൻ അഡിഷണൽ ജഡ്ജി
27 എം.എൽ.ജോസഫ് ഫ്രാൻസിൻസ് അഡിഷണൽ ജഡ്ജി
28 പി.എസ്. ഗോപിനാഥൻ അഡിഷണൽ ജഡ്ജി
29 പി.ക്യു. ബർകത് അലി അഡിഷണൽ ജഡ്ജി

മുൻകാലങ്ങളിലെ മുഖ്യന്യായാധിപന്മാർ

ക്രമം പേര് കാലം
1 കെ.ടി. കോശി 1956-1959
2 കെ. ശങ്കരൻ 1959-1960
3 എം.എ. അൻസാരി 1960-1961
4 എം.എസ്. മേനോൻ 1961-1969
5 പി.ടി. രാമൻ നായർ 1969-1971
6 ടി.സി. രാഘവൻ 1971-1973
7 പി.ഗോവിന്ദൻ നായർ 1973-1977
8 വി.പി.ഗോപാലൻ നമ്പ്യാർ 1977-1980
9 വി. ബാലകൃഷ്ണ ഏറാടി 1980-1981
10 പി. സുബ്രമണ്യൻ പോറ്റി 1981-1983
11 കെ. ഭാസ്കരൻ 1983-1985
12 വി.എസ്. മലീമഠ്
13 വി.എസ്. മലീമഠ്
14 എം. ജഗന്നാഥ് റാവു 1991-1994
15 സുജാത വി. മനോഹർ 1994 ഏപ്രിൽ 21 - 1994 നവംബർ 4
16 എം.എം. പരീത് പിള്ള 1995-1995
17 യു.പി. സിംഗ് 1996-1997
18 ഓം പ്രകാശ് 1997-1999
19 അരിജിത് പാസായത് 1999-2000
21 അരവിന്ദ് വിനായക റാവ് സാവന്ത് 2000 മെയ് 30- 2000 സെപ്റ്റംബർ 17
22 കെ.കെ. ഉഷ 2000-2001
23 ബി.എൻ. ശ്രീകൃഷ്ണ 2001-2002
24 ജവഹർ ലാൽ ഗുപ്ത 2002-2004
25 നവ്‌ദീപ് കുമാർ സോധി 2004
26 ബി. സുഭാഷൺ റെഡ്ഡി 2004-2005
27 സിറിയക് ജോസഫ് (ആക്ടിങ് ) 2005
28 രാജീവ് ഗുപ്ത 2005-2006
29 വി.കെ. ബാലി 2006-2007
30 കെ.എസ്. രാധാകൃഷ്ണൻ (ആക്ടിങ്) 2005,2006,2007
31 എച്ച്. എൽ. ദത്തു 2007-2008
32 എസ്.ആർ. ബന്നൂർ മഠ് 2008-