ഇന്നത്തെ ചിന്താവിഷയം

മുല്ലപ്പെരിയാർ അണക്കെട്ട്‌

 / 9.5286388; 77.1443439
മുല്ലപ്പെരിയാർ അണക്കെട്ട്‌
മുല്ലപ്പെരിയാർ അണക്കെട്ട്‌
മുല്ലപ്പെരിയാർ അണക്കെട്ട്
നദി പെരിയാർ നദി
സ്ഥിതി ചെയ്യുന്നത് കേരളം,ഇന്ത്യ
നീളം 365.7 m (1 ft)
ഉയരം 176അടി
വീതി (at base) 140അടി
നിർമ്മാണം തുടങ്ങിയത് 1867
തുറന്നു കൊടുത്ത തീയതി 1895
റിസർവോയർ വിവരങ്ങൾ
സംഭരണ ശേഷി 44,32,30,000 m3 (3 acre feet)
കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് ഈ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്നാട് അതിർത്തിയിലെ ശിവഗിരി മലകളിൽനിന്നു ഉത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർ നദിയായി അറിയപ്പെടുന്നു. മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു.


 പഴക്കം

ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്.[1] നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു.[2] സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ്.കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മധുര, തേനി തുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. അസ്ഥിവാരത്തിൽ നിന്നും ഏതാണ്ട് 53.6മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി). മുല്ലപ്പെരിയാർ അണക്കെട്ടിനോട് അടുത്താണ് പെരിയാർ കടുവ സംരക്ഷിത പ്രദേശം.1895-ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്. അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും , അതിന്റെ നിയന്ത്രണം തമിഴ്നാടിന്റെ കൈവശമാണ്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഒരു വിഷയം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ഒരു തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്.

നിർമ്മാണ ഉദ്ദേശ്ശ്യം


മുല്ലപ്പെരിയാർ അണക്കെട്ട് വിദൂരകാഴ്ച
പടിഞ്ഞാറ് അറബിക്കടലിലേക്ക് ഒഴുകിയിരുന്ന പെരിയാറിലെ വെള്ളം ഒരു അണകെട്ടി ബംഗാൾ ഉൾക്കടലിലേക്ക് തിരിച്ചുവിടാൻ കഴിഞ്ഞാൽ മദ്രാസിലെ പ്രദേശമായ മധുരക്ക് വെള്ളം ലഭ്യമാക്കാം എന്നതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാന നിർമ്മാണ ഉദ്ദേശം. ഈ പ്രദേശത്തേക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്നത് വൈഗ നദിയിലൂടെ ആയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നടപ്പിൽ വന്നാൽ വൈഗ നദിയിൽ കൂടെ ലഭ്യമാകുന്ന ജലത്തേക്കാൾ കൂടുതൽ മുല്ലപ്പെരിയാറിൽ നിന്നു കിട്ടും എന്നതായിരുന്നു പ്രധാന ആകർഷണം.പേരിനുപിന്നിൽ
മുല്ലയാർ എന്ന പെരിയാർനദിയാണ് ഈ അണക്കെട്ടിനാൽ തടഞ്ഞു നിർത്തിയിട്ടുള്ളത്. ഈ രണ്ടു പേരിൽനിന്നുമാണ് അണക്കെട്ടിന്റെ പേരിന്റെ ഉത്ഭവം.

ചരിത്ര പശ്ചാത്തലം

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ തിരുവിതാംകൂർ_ഭൂമിശാസ്ത്രം എന്ന താളിലുണ്ട്.
1789-ലാണ്‌ പെരിയാറിലെ വെള്ളം വൈഗൈ നദിയിൽ എത്തിക്കാനുള്ള ആദ്യ കൂടിയാലോചനകൾ നടന്നത്. തമിഴ്നാട്ടിലെ രാമാനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയാണിതിനു മുൻകൈ എടുത്തത്. അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല.യുദ്ധം തോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലായി. തേനി, മധുര, ദിണ്ടിക്കൽ, രാമനാഥപുരം എന്നിവിടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയായിത്തീർന്നു. ഇതേ സമയം തിരുവിതാംകൂറിലെ പെരിയാറ്റിൽ പ്രളയം സൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാർ പെരിയാർ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാൻ പദ്ധതിയിട്ടു. ഇതിനായി ജെയിംസ് കാഡ്‌വെൽ എന്ന വിദഗ്ദനെ പഠനം നടത്താനായി നിയോഗിച്ചു (1808)
ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം പദ്ധതിക്കെതിരായിരുന്നു. എങ്കിലും വെള്ളം തിരിച്ചു വിടാനുള്ള ശ്രമത്തിൽ നിന്ന് ബ്രിട്ടീഷുകാർ പിന്മാറിയില്ല. പിന്നീട് കാപ്റ്റൻ ഫേബറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനം നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളം തിരിച്ചുവിടാനുള്ള ചെറിയ ഒരു അണക്കെട്ടിന്റെ പണികൾ 1850-ൽ തുടങ്ങി. ചിന്നമുളിയാർ എന്ന കൈവഴിയിലൂടെ വെള്ളം ഗതിമാറ്റി വിടാനായിരുന്നു പദ്ധതി. എന്നാൽ ചില സാഹചര്യങ്ങൾ മൂലം നിർമ്മാണം നിർത്തിവെക്കേണ്ടിവന്നു.
മധുര ജില്ലാ നിർമ്മാണവിദഗ്ദനായ മേജർ റീവ്സ് 1867-ൽ മറ്റൊരു പദ്ധതി മുന്നോട്ടുവച്ചു. പെരിയാറിൽ 162 അടി ഉയരമുള്ള അണകെട്ടി ചാലുകൾ വഴി വൈഗൈ നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാണവേളയിൽ വെള്ളം താൽകാലികമായി തടഞ്ഞുവക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജനറൽ വാക്കർ നിർദ്ദേശിച്ച മറ്റൊരു പദ്ധതിയും സാങ്കേതിക പ്രശ്നങ്ങൾ മൂലം ഉപേക്ഷിക്കപ്പെട്ടു. 1882-ൽ നിർമ്മാണവിദഗ്ദരായ കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പുതിയ പദ്ധതിസമർപ്പിക്കാനായി നിയോഗിക്കപ്പെട്ടു. എല്ലാ പഴയ പദ്ധതികളും പഠനവിധേയമാക്കിയശേഷം പുതിയതു സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് 155 അടി ഉയരമുള്ള അണക്കെട്ടിന്‌ പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ്‌ വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കൽ എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിനു 53 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനം വീതം എല്ലാവർഷവും പദ്ധതിയിൽ നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു കണ്ടെത്തൽ. കൊടും വരൾച്ചയിൽ പൊറുതിമുട്ടിയ ബ്രിട്ടീഷ് സർക്കാർ പദ്ധതി അംഗീകരിച്ചു നിർമ്മാണനിർദ്ദേശം നൽകി.

പെരിയാർ കേരളത്തിലെ നദിയായതിനാൽ പദ്ധതിയനുസരിച്ച് അന്നത്തെ കേരളമായിരുന്ന തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മയായിരുന്നു അന്നത്തെ ഭരണാധികാരി. ഒരു കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.

മുല്ലപ്പെരിയാർ ബേബിഡാം

പെരിയാർ പാട്ടക്കരാർ

1886 ഒക്ടോബർ 29നാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനു വേണ്ടി വി. രാമ അയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ്‌ കരാറ് ഒപ്പിട്ടത്. പെരിയാർ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തട്ടിൽ നിന്ന് 155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നായിരുന്നു കരാർ. ഈ വെള്ളം ഉപയോഗപ്പെടുത്താനുള്ള അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ പ്രകാരം മദിരാശി സർക്കാറിനെ അനുവദിക്കുന്നു. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ്‌ പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണ്‌ കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി ഏക്കറിനു 5 രൂപതോതിൽ 40,000 രൂപ വർഷം തോറും തിരുവിതാംകൂറിനു ലഭിക്കും.
വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കുമെന്നാണ്‌ വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം.

കരാറിന്റെ പിന്നീടുള്ള സ്ഥിതി


മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഘടന
ദിവാൻ സർ.സി.പി.ഈ പാട്ടക്കരാർ റദ്ദാക്കാൻ അന്നത്തെ വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റണെ കണ്ട് ആശങ്ക അറിയിച്ചിരുന്നു എങ്കിലും , ബ്രിട്ടീഷ് സർക്കാർ കരാർ ലംഘിച്ച് വൈദ്യുതി നിർമ്മാണവുമായി മുന്നോട്ടുപോകുകയായിരുന്നു. പരിഹരിക്കാൻ വേണ്ടതുചെയ്യാം എന്ന് വൈസ്രോയ് പറഞ്ഞുവെന്ന് സി.പി.യുടെ തിരുവിതാംകൂർ രാജാവിനുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇന്ത്യ സ്വതന്ത്ര ആയതുമുതൽക്കു തന്നെ കരാർ പുതുക്കാൻ തമിഴ്നാട് ശ്രമം തുടങ്ങിയിരുന്നു. 1958 നവംബർ 9ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി , കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ് നമ്പൂതിരിപ്പാടുമായി ചർച്ച നടത്തി. ശേഷം ഈ വിഷയത്തിൽ തന്നെ ധാരാളം എഴുത്തുകുത്തുകൾ തമിഴ്നാടും കേരളവുമായി നടത്തി.1960 ജൂലായ് നാലിന് ശ്രീ പട്ടം താണുപിള്ളയുമായും , 1969 മെയ് 10ന് വീണ്ടും മുഖ്യമന്ത്രി ഇ.എം.എസ്സുമായി യഥാക്രമം തമിഴ്നാട് ചർച്ചകൾ നടത്തുകയുണ്ടായി. പിന്നീട് 1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.സി.അച്യുതമേനോനുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ , ഈ പാട്ടക്കരാർ പുതുക്കാൻ തീരുമാനമായി. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ. എസ്സ്. ശിവസുബ്രഹ്മണ്യവും കേരള സർക്കാറിനുവേണ്ടി അന്നത്തെ ജലവൈദ്യുത സെക്രട്ടറി കെ.പി. വിശ്വനാഥൻ നായരുമാണ് കരാറിൽ ഒപ്പുവെച്ചത്. 1886 ലെ കരാറിലെ വ്യവസ്ഥകൾ എല്ലാം നിലനിർത്തുകയും , വളരെ പ്രധാനപ്പെട്ട ഒരു നിബന്ധനകൂടി ഉൾപ്പെടുത്തകയും കൂടി ചെയ്തു ഈ പുതുക്കിയ കരാറിൽ. അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് പവർഹൗസിൽ വൈദ്യുതി ഉല്പാദനം കൂടി അനുവദിക്കാൻ പുതിയ കരാർ തമിഴ്നാടിന് അനുമതി നൽകി. 1886 ലെ കരാറിൽ പാട്ടത്തുക ഏക്കറിന് അഞ്ചുരൂപയായിരുന്നത് , പുതുക്കിയ കരാറിൽ ഏക്കറിന് മുപ്പത് രൂപയാക്കി ഉയർത്തി. കൂടാതെ കരാർ തീയതിമുതൽ മുപ്പതു വർഷം കൂടുമ്പോൾ പാട്ടതുക പുതുക്കാം എന്നും പുതിയ കരാർ വ്യവസ്ഥ ചെയ്തിരുന്നു. പെരിയാർ പവർഹൗസിൽ തമിഴ്നാടിന്റെ ആവശ്യത്തിനായ് മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാൻ തമിഴ്നാടിന് അനുമതി നൽകുന്നതായിരുന്നു പുതുക്കിയ കരാർ. ഈ വൈദ്യുതി ഉല്പാദന ആവശ്യത്തിലേക്കായി കുമളി വില്ലേജിൽ 42.17 ഏക്കർ സ്ഥലവും തമിഴ്നാടിൻ പാട്ടത്തിൽ നൽകാൻ പുതിയ കരാർ അനുവദിക്കുന്നു.വൈദ്യുതി ഉല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ ഒരു കിലോവാട്ട് ഈയറിന് 12 രൂപ തോതിൽ തമിഴ്‌നാട് കേരളത്തിന് നൽകണമെന്ന് കരാറിൽ പറഞ്ഞിരിക്കുന്നു. എന്നാൽ വൈദ്യുതിയുടെ അളവ് 350 ദശലക്ഷത്തിൽ കൂടിയാൽ 18 രൂപ വെച്ച് നൽകണം. 8760 യൂണിറ്റാണ് ഒരു കിലോവാട്ട് ഈയർ. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നടപ്പിലാക്കിയ 1886 ലെ കരാർ ഇന്ത്യ സ്വതന്ത്ര ആയതോടുകൂടി യഥാർത്ഥത്തിൽ കാലഹരണപ്പെട്ടതാണ്.1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിലെ ഏഴാം വകുപ്പ് അനുസരിച്ച് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദായി , അതനുസരിച്ച് ഈ 1886ലെ കരാർ അസാധുവായി മാറി. 1970ലെ പുതുക്കിയ കരാർ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ കേരളത്തിന്റെ പ്രശ്നം. [3]

നിർമ്മാണം

Mullapperiyaar Cross Section.svg
1798ൽ രാമനാട് ഭരിച്ചിരുന്ന രാജാവാണ് പെരിയാറിലെ ജലം അണ നിർമ്മിച്ച് മധുര,രാമനാട് എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ആദ്യപദ്ധതി ആവിഷ്ക്കരിച്ചത്.ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിയ്ക്കുന്നത് 1867ൽ ആണ്.ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ മേജർ റീവ്സാണ് 152 അടി ഉയരത്തിൽ പ്രസ്തുത ആവശ്യത്തിനായി ഡാം നിർമ്മിച്ചത്.അടിത്തറയിൽ 140അടി വീതിയിലാരംഭിച്ച് മുകൾപ്പരപ്പിൽ 8അടിയായി ചുരുങ്ങുന്ന വിധത്തിൽ നിർമ്മിച്ചു.പ്രധാന അണക്കെട്ടിന്റെ വലതുകരയിൽ മല തുരന്നുണ്ടാക്കിയ ചാലിലെ പാറക്കെട്ടിൽ 136അടി ഉയരത്തിൽ ഒഴുകാൻ 10സ്പിൽവേകളും നിർമ്മിച്ചു.1887ൽ ആരംഭിച്ച പദ്ധതി 45 ലക്ഷം രൂപ ചെലവഴിച്ചാണ് 1895ൽ പൂർത്തിയാവുന്നത്.50വർഷമായിരുന്നു ഈ അണക്കെട്ടിന്റെ ആയുസ്സായി എൻജീനിയറായ പെനിക്വിക്ക് നിർണ്ണയിച്ചത്.
1887 സെപ്റ്റംബറിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി[4][5], 1896 ഫെബ്രുവരിയിൽ പൂർത്തിയാക്കി. ആദ്യത്തെ അണക്കെട്ട് നിർമ്മിച്ച് തൊട്ടടുത്ത വെള്ളപ്പൊക്കത്തിൽ തന്നെ ഒലിച്ചുപോയി[6] . പിന്നീട് കല്ലും സുർക്കി ചേരുവയും ഉപയോഗിച്ച് പുതിയ അണക്കെട്ടുണ്ടാക്കുകയായിരുന്നു. ബ്രിട്ടീഷ് ആർമിയിലെ നിർമ്മാണവിദഗ്ദരും തൊഴിലാളികളും ചേർന്നാണ്‌ ഇന്നത്തെ അണക്കെട്ട് നിർമ്മിച്ചിട്ടുള്ളത്. ഇതോടെ പെരിയാർ തടാകവും രൂപം കൊണ്ടു. വെള്ളം വൈഗൈയിലേക്ക് ഒഴുകിത്തുടങ്ങി.
മദിരാശി സർക്കാരിന്റെ ഗവർണർ കന്നിമാരപ്രഭുവാണ് മരം മുറിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തത്. തേക്കടിയിൽ കാര്യാദർശികൾക്കായുള്ള തമ്പുകളും തൊഴിലാളികൾക്ക് തങ്ങാനുള്ള തമ്പുകളും ഉണ്ടാക്കി. കൂറ്റൻ മരങ്ങൾ മുറിക്കുന്നതു തന്നെ ഭഗീരഥപ്രയത്നമായിരുന്നു. രാമനാഥപുരത്തു നിന്നാണ്‌ തൊഴിലാളികൾ ആദ്യം എത്തിയത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. എന്നാൽ മലമ്പനിയും മറ്റും ഭീഷണിയുയർത്തിയപ്പോൾ കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു. കൊച്ചിയിൽ നിന്ന് പോർത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും കുമ്മായം തേപ്പുകാരേയും കൊണ്ടുവന്നു. അണക്കെട്ട് സ്ഥാപിക്കേണ്ട സ്ഥലത്തെ പാറതുരക്കാനായി കൈകൊണ്ട് തുരക്കുന്ന തിരുപ്പുളിയന്ത്രങ്ങൾ ഉപയോഗിച്ചു നോക്കിയെങ്കിലും സമയം കൂടുതൽ എടുക്കുന്നതിനാൽ യന്ത്രവൽകൃതകടച്ചിൽ ഉപകരണങ്ങൾ താമസിയാതെ ഉപയോഗിച്ചു തുടങ്ങി.

വിവാദം


മുല്ലപ്പെരിയാർ പദ്ധതി പ്രദേശം: അണക്കെട്ടിനകത്തു നിന്ന്
തമിഴ്‌നാട് ഭരണകൂടം അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്രയും പഴയ ഒരു അണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നവർക്ക് അത് ഭീഷണിയാകുമെന്നാണ് കേരളത്തിന്റെ വാദം. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം. ഇന്ത്യൻ പരമോന്നതകോടതി 2006-ൽ നൽകിയ വിധിപ്രകാരം തമിഴ്‌നാടിന് കേരളം കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടതാണ്. എന്നാൽ കേരളം ഇതിനെതിരേ നിയമസഭയിൽ പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാ വിരുദ്ധമെന്നു കാട്ടി തടയുകയും ചെയ്തു.
ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത് ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങി. 1976-ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1886-ലെ കരാറിനെ യാതൊരു ഉപാധികളും കൂടാതെ പുതുക്കി. 1979-ൽ പ്രദേശത്തു നടന്ന ചെറിയഭൂമികുലുക്കങ്ങൾ ഇവിടുത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി.[അവലംബം ആവശ്യമാണ്] തുടർന്ന് കേന്ദ്ര ഭൌമശാസ്ത്രപഠന കേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് റിക്ടർ മാനകത്തിൽ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാൻ കെൽപില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976-ൽ ഉണ്ടാക്കിയ കരാറിൽ നിന്നും പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടർച്ചയായി ചോദ്യം ചെയ്യുകയും, കൂടുതൽ ജലം ആവശ്യപ്പെടുകയും കൂടുതൽ പ്രദേശങ്ങൾ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് ജലസേചനം നടത്തുകയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാർ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഉൾപ്പെടുത്തി.

മുല്ലപ്പെരിയാർ അണക്കെട്ട്-ഒരു വിദൂര ദൃശ്യം
കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവർ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത്‌ സെൽ രൂപവത്‌കരിച്ചു. ഇതുവരെ അന്തർസംസ്ഥാന നദീജലത്തർക്കങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള സംവിധാനത്തിൻകീഴിലായിരുന്നു മുല്ലപ്പെരിയാർ വിഷയവും. അണക്കെട്ടിന്റെ ചരിത്രരേഖകൾ, നിയമനടപടികളുടെ വിശദാംശങ്ങൾ തുടങ്ങി എല്ലാക്കാര്യങ്ങളും ഒരു സംവിധാനത്തിൻകീഴിൽ കൊണ്ടുവരികയും പരിശോധിക്കുകയുമാണ്‌ സെല്ലിന്റെ പ്രധാനദൗത്യം. അണക്കെട്ടു സംബന്ധിച്ച്‌ 1860 മുതലുള്ള രേഖകൾ തമിഴ്‌നാട്‌ ഒരൊറ്റ സംവിധാനത്തിൻകീഴിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. കേരളത്തിലുള്ള രേഖകളാകട്ടെ ജലവിഭവവകുപ്പിലും വൈദ്യുതിവകുപ്പിലും ആർക്കൈവ്‌സിലും മറ്റു പലയിടങ്ങളിലുമൊക്കെയാണ്‌. അത്‌ കേരളത്തിന്റെ കേസ്‌ നടത്തിപ്പിനെ പലവട്ടം ബാധിക്കുകയുണ്ടായി. കേസിന്റെ നടത്തിപ്പിന്‌ ആവശ്യമായ സഹായങ്ങളെല്ലാം നൽകുകയെന്നത്‌ പുതിയ സെല്ലിന്റെ ദൗത്യത്തിൽപ്പെടും.

ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റി

2010 ഫെബ്രുവരി 18 ന് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പഠിക്കുവാനായി സുപ്രീംകോടതി ഒരു അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാനും ആവശ്യപ്പെട്ടു. ഈ കമ്മിറ്റിയിലേക്ക് ഓരോ ​അംഗങ്ങളെ നിർദ്ദേശിക്കുവാനായി തമിഴ്നാടിനോടും കേരളത്തോടും ഈ സമിതിയുടെ നിയമം ആവശ്യപ്പെട്ടു. ഈ വ്യക്തി ഒന്നുകിൽ ഒരു വിരമിച്ച ജഡ്ജിയോ അല്ലെങ്കിൽ ഒരു സാങ്കേതികവിദഗ്ദനോ ആയിരിക്കണം. ഈ അഞ്ചംഗ സമിതിയെ നയിക്കുന്നത് വിരമിച്ച ജഡ്ജിയായ ശ്രീ എ.എസ്.ആനന്ദ് ആയിരിക്കും. ഈ സമിതി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട , സുരക്ഷയെയും സംഭരണശേഷിയെയും കുറിച്ചും പഠിക്കും. എന്നാൽ ഇതിനെതിരെ അന്നത്തെ തമിഴ്നാട് ഭരണകക്ഷിയായിരുന്ന ദ്രാവിഡ മക്കൾ കഴകം ഒരു നിയമസഭാ പ്രമേയം പാസ്സാക്കി , എന്നു മാത്രമല്ല ഈ കമ്മിറ്റിയിലേക്ക് സർക്കാരിന്റെ പ്രതിനിധിയെ നിർദ്ദേശിക്കേണ്ടതില്ല എന്നും തീരുമാനിച്ചു. സുപ്രീംകോടതി ഈ അഞ്ചംഗ സമിതിയെ നിർദ്ദേശിച്ചതിനു പിന്നാലെ ഈ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് മധ്യസ്ഥത വഹിക്കണം എന്നു കാണിച്ചുകൊണ്ട് മുഖ്യമന്ത്രി ശ്രീ.എം.കരുണാനിധി കോൺഗ്രസ്സ് പ്രസിഡന്റിനു കത്തയച്ചു. എന്നാൽ കരുണാനിധിയുടെ ഈ നീക്കത്തെ അന്നത്തെ പ്രതിപക്ഷനേതാവ് കുമാരി ജയലളിത എതിർത്തു. ഇത് കേരളത്തിന് ഗുണം ചെയ്യുകയേ ഉള്ളു എന്ന കാരണം പറഞ്ഞാണ് അന്ന് ജയലളിത ഈ നിർദ്ദേശത്തെ എതിർത്തത്.എന്നാൽ കേരള ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന ശ്രീ എൻ.കെ.പ്രേമചന്ദ്രൻ , പുതിയ അണക്കെട്ടു നിർമ്മിക്കുന്നതിനും , അതിന്റെ കൈവശാവകാശത്തിനും കേരളസർക്കാറിനു അവകാശമുണ്ടെന്നും , കൂടാതെ തമിഴ്നാടിൻ ഒരു വ്യക്തമായ കരാറിലൂടെ ജലം നൽകാൻ തയ്യാറാണെന്നും പറയുകയുണ്ടായി. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയിൽ കേരളത്തിന്റെ പ്രതിനിധിയായി ശ്രീ കെ.ടി.തോമസ് ആയിരിക്കും എന്നും മാധ്യമങ്ങളോട് പറഞ്ഞു.വൈദ്യുതി നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദം
1886 ഒക്ടോബർ 29 ലെ പെരിയാർ പാട്ടക്കരാറിന്റെ വ്യവസ്ഥയനുസരിച്ച് ജലസേചനത്തിനായാണ് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കാൻ പാടുള്ളു. വെള്ളം അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനാണെന്നാണ് വ്യവസ്ഥ. എന്നാൽ മദ്രാസിലെ അന്നത്തെ വ്യവസായ ഡയറക്ടർ ആയിരുന്ന ചാറ്റർട്ടൺ ഈ വെള്ളത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനായി ശ്രമം തുടങ്ങി. എന്നാൽ ഇതിനെ തിരുവിതാംകൂർ ശക്തമായി എതിർത്തു. തർക്കവിഷയം വന്നതിനാൽ കരാറിലെ വ്യവസ്ഥ അനുസരിച്ച് , പ്രശ്നം ആർബിട്രേറ്റർക്കു വിട്ടു. എന്നാൽ ആർബിട്രേറ്റർമായ ഡേവിഡ് ദേവദാസും, വി. എസ്. സുബ്രഹ്മണ്യഅയ്യരും തമ്മിൽ ഒരു ആശയപ്പൊരുത്തമില്ലാതെ വീണ്ടും തർക്കത്തിലെത്തി നിന്നു. പ്രശ്നം അമ്പയറായ സർ നളിനി നിരഞ്ജൻ ചാറ്റർജിയുടെ അടുത്ത് വന്നു. തിരുവിതാംകൂറിന്റെ ഭാഗത്തുനിന്ന് ദിവാൻ സി.പി. രാമസ്വാമി അയ്യരും മദ്രാസ് സർക്കാറിന്റെ ഭാഗത്തുനിന്ന് സർ അല്ലാടി കൃഷ്ണസ്വാമി അയ്യരും ഈ വിചാരണയിൽ പങ്കെടുത്തു. 1941 മെയ് 12 വന്ന അമ്പയറുടെ വിധി പ്രകാരം , വെള്ളം ജലസേചനത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന തിരുവിതാംകൂറിനകൂലമായ തീരുമാനം വന്നു. എന്നാൽ ഈ വിധിയെ കണക്കിലെടുക്കാൻ മദ്രാസ് തയ്യാറായില്ല. അവർ വൈദ്യുതി നിർമ്മാണവുമായി മുന്നോട്ടുപോയി. ഇതിൽ നിരാശനായ തിരുവിതാകൂർ ദിവാൻ സർ.സി.പി.രാമസ്വാമി അയ്യർ ഈ 1886 ലെ കരാർ റദ്ദാക്കാൻ തീരുമാനിച്ചു. 1947 ജൂലായ് 21 ന് അന്നത്തെ വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റണിനെ കണ്ട് മദ്രാസിന്റെ കരാർലംഘനത്തെയും , ചതിയുടെ കഥയും വിവരിച്ചു [7].അണക്കെട്ടിന്റെ അവസ്ഥ
2000-ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ ശതഗുണീഭവിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകൾക്കുമുകളിലാണെന്നും ചില പഠനങ്ങൾ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു. 1902-ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ് ,വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979- 81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ടിന്റെ ചുറ്റളവിൽ റിക്ടർ സ്കെയിലിൽ നാലിനു മുകളിൽ വരുന്ന ഭൂകമ്പങ്ങൾ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.താൽക്കാലിക ബലപ്പെടുത്തൽ ഇനി നിലനിൽക്കില്ലെന്നും , മറിച്ച് പുതിയ ഡാം മാത്രമാണ് പരിഹാരം എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട് [8]
2006 നവംബർ 24-ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്ദങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു. 2011 നവംബർ 27 ന് അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി ഉയർന്നു.[9]സുരക്ഷാപ്രശ്നങ്ങൾ
  1. മുല്ലപ്പെരിയാർ അണക്കെട്ടിന് 116 വർഷത്തെ പഴക്കമുണ്ട്. ഒരു അണക്കെട്ടിന്റെ കാലാവധി 50വർഷമാണ്. വേണ്ടത്ര മുൻകരുതൽ എടുത്താലും ഒരു ദുരന്തത്തെ അതിജീവിക്കാൻ ഈ അണക്കെട്ടിന് കഴിയില്ല.[10]
  2. നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ. ഇത് കാലപ്പഴക്കത്തെ അതിജീവിക്കുന്നില്ല , ഏറെ ഭാഗം ഒഴുകിപ്പോയി. [11].
  3. മുല്ലപ്പെരിയാർ അണക്കെട്ട് നിൽക്കുന്നത് ഭൂകമ്പഭ്രംശമേഖലയിലാണ്.
  4. അണക്കെട്ട് പരിപാലിക്കുന്നതിൽ വന്ന വീഴ്ചകൾ
  5. അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാൾ കൂടുതൽ വെള്ളം പൊങ്ങിയാൽ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മർദ്ദത്തിൽ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും , അണക്കെട്ട് നിലം പതിക്കുകയും ചെയ്യും. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകിമറിയുകയും , നിരങ്ങിമാറുകയും ചെയ്യാം. പെട്ടെന്നുണ്ടായ പ്രളയജലത്തിൽ മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഇപ്രകാരം ആണ് നിലംപതിച്ചത് [12].

മുല്ലപ്പെരിയാർ അണക്കെട്ട് വിള്ളലുകൾ

ഭൂകമ്പ ഭീഷണി

രാജ്യത്തെ ഭൂചലന നിർണയ മാനദണ്ഡപ്രകാരം മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന പ്രദേശം സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്. മിതമായ ഭൂചലനങ്ങളാണിവിടെ പ്രതീക്ഷിക്കുന്നത്. അതായത് ഈ പ്രദേശത്ത് റിക്ടർസ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകാമെന്നർത്ഥം. ഇടുക്കി ജില്ലയിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഭൂചലനങ്ങളാണ് ഡാമിൻറെ സുരക്ഷ സംബന്ധിച്ച് ജനങ്ങളിൽ ആശങ്ക പരത്തുന്നത്. 2011 നവംബർ 26 ന് പുലർച്ചെ 3.15 ന് ഉണ്ടായ ആദ്യ ഭൂചലനമടക്കം രണ്ടരമണിക്കൂറിനുള്ളിൽ നാലുതവണയാണ് ഡാമിന് 32 കിലോമീറ്ററിനുള്ളിൽ ഉണ്ടായത്. ഇടുക്കി ജില്ലയിലെ ഉപ്പുതറയ്ക്കടുത്തുള്ള വനമേഖലയായ വെഞ്ഞൂർമേടായിരുന്നു പ്രഭവകേന്ദ്രം. ആദ്യ ചലനത്തിൻറെ തീവ്രത 3.4 ആണ്. 2011 നവംബർ 26 നുണ്ടായ ഭൂചലനമടക്കം ഈ വർഷം മാത്രം 26 തവണയാണ് ഇടുക്കി ജില്ലയിൽ ഭൂചലനമുണ്ടായിട്ടുള്ളത്. മുൻപ് വല്ലപ്പോഴുമാണ് ഈ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നത്. ഭൂചലനങ്ങളുടെ ഇടവേളകൾ കുറയുന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു.[13] [14]
ഇടുക്കിയിൽ വിവർത്തന ഭൂചലനങ്ങൾ എന്നറിയപ്പെടുന്ന ഭൂചലനങ്ങളാണ് സംഭവിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന ഭൂകമ്പങ്ങൾക്ക് ആവർത്തനക്രമമുണ്ടായിരിക്കും. ഇരുപത് വർഷത്തിലൊരിക്കൽ മധ്യകേരളത്തിൽ ഇത്തരത്തിൽ സാമാന്യം വലിയ ചലനങ്ങൾ ആവർത്തിക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. 2000 ഡിസംബർ 12 ന് ഈരാറ്റുപേട്ടയിൽ റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്. ഭ്രംശരേഖകളിൽ ഊർജ്ജം ശേഖരിക്കപ്പെടുന്നതനുസരിച്ചാണിവിടെ ഭൂകമ്പങ്ങളുണ്ടാകുന്നത്. ഭൂഫലകങ്ങളുടെ ചലനം ആർജ്ജവത്തോടെ നടക്കുന്ന പ്രദേശങ്ങളിൽ പെട്ടെന്നു തന്നെ ഫലകങ്ങളുടെ വക്കുകൾ വലിയുകയും പൊട്ടിപ്പോവുകയും ഭൂകമ്പമുണ്ടാവുകയും ചെയ്യുന്നു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെന്റർ ഫോർ എർത്ത് സയൻസസ് സ്റ്റഡീസ്, സെന്റർ ഓഫ് റിമോട്ട് സെൻസിങ് എന്നീ സ്ഥാപനങ്ങളിലെ ഭൗമശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും വെളിച്ചത്തിൽ കേരളം ആകെ റിക്ടർ സ്കെയിലിൽ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇടമലയാർ, പെരിയാർ, അച്ചൻകോവിൽ, തെന്മല, ബാവലി, കമ്പം, ഭവാനി, കബനി, ഹുൻസൂർ, മാട്ടുപ്പെട്ടി, കാവേരി, കണ്ണൻകുഴിത്തോട് എന്നിവയാണ് കേരളത്തിലെ ഭ്രംശമേഖലയിൽ പ്രധാനപ്പെട്ടവ. കൂടാതെ ധാരാളം ചെറു വിള്ളലുകളും ഉണ്ട്. മാത്രമല്ല , ഈ വിള്ളലുകൾ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നു. ഏതെങ്കിലും ഒരു ഭ്രംശമേഖലയിൽ ചലനങ്ങൾ ഉണ്ടായാൽ അത് വളരെവേഗം മറ്റു മേഖലകളിലേക്കും വ്യാപിക്കുന്നു. കുമളി, കമ്പം, ബോഡിനായ്ക്കന്നൂർ, തേനി വഴി കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കു വ്യാപിച്ചു കിടക്കുന്ന കമ്പം ഭ്രംശമേഖലയും മുല്ലപ്പെരിയാറിന് ഭീഷണി ഉയർത്തുന്നുണ്ട്. [15]
മുല്ലപ്പെരിയാർ അണക്കെട്ടിൻറെ 300 കിലോമീറ്റർ ചുറ്റളവിൽ 22 ഭ്രംശമേഖലകളാണുള്ളത്. ഡാമിൻറെ സമീപത്തുള്ള കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖലയിൽ റിക്ടർ സ്കെയിലിൽ 6.5 വരെ ശക്തിയുള്ള ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6 ന് മുകളിലുള്ള ഭൂചലനത്തെ അതിജീവിക്കാൻ ഡാമിന് കഴിയില്ലെന്ന് റൂർക്കി ഐ ഐ ടി യിലെ വിദഗ്ദരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖല ഡാമിൻറെ 16 കിലോമീറ്റർ മാത്രം അകലെയാണെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖലയ്ക്ക് സമാന്തരമായുള്ള ചുരുളിയാർ - കമ്പം, ചെറുതോണി - ചിന്തലാർ ഭ്രംശമേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭൂകമ്പം ഉണ്ടായത്. ഇത് കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖലയിലെ ശിലാപാളികളിൽ മർദം കൂട്ടുന്നതിനിടയാക്കും. മുല്ലപ്പെരിയാർ ഡാമിന് കൂടുതൽ അടുത്ത പ്രദേശങ്ങളിൽ ഭൂചലനത്തിനുള്ള സാധ്യത വർധിപ്പിക്കുകയാണ് ഇതിൻറെ ഫലം. അടുത്തിടെയുണ്ടായ ഭൂചലനങ്ങളെല്ലാം ഡാമിൽ നിന്നും 32 കിലോമീറ്റർ അകലെയായിരുന്നു.
116 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം പണിതത് കോൺക്രീറ്റോ ഭൂകമ്പ പ്രതിരോധ സാങ്കേതിക വിദ്യയോ ഉപയോഗിക്കാതെയാണ്. മാത്രമല്ല, 60 വർഷം മാത്രം ഉപയോഗിക്കാവുന്ന ഈ അണക്കെട്ട് മുമ്പത്തെ അവസ്ഥയിൽ നിന്നും ഒരു അടിയോളം മുമ്പോട്ടു നീങ്ങിയിട്ടുണ്ട്. കരിങ്കല്ലും സുർക്കിയും ഉപയോഗിച്ചു പണിതതാണ് ഡാം. കോൺക്രീറ്റിന് പകരം മണലും ചുണ്ണാമ്പും ചേർന്ന മിശ്രിതമായ സുർക്കിയാണ് ഇതിൻറെ നിർമാണത്തിന് ഉപയോഗിച്ചത്. ആകെ 6807 മെട്രിക് ടൺ ചുണ്ണാമ്പാണ് നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. അതിൻറെ 42 ശതമാനവും ഒലിച്ചുപോയതായാണ് കേരളം സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്കു മുൻപാകെ കേരളം സമർപിച്ച കണക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. വർഷം പ്രതി 30.48 ടൺ എന്ന കണക്കിൽ 1895 മുതൽ 2006 വരെ 3412 ടൺ ചുണ്ണാമ്പ് നഷ്ടപ്പെട്ടതിന് പകരം 542 മെട്രിക് ടൺ സിമൻറ് മാത്രമുപയോഗിച്ച് ഗ്രൗട്ടിങ് നടത്തുകയാണ് ചെയ്തത്.

അണക്കെട്ട് തകർന്നാൽ

15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ സംഭരണശേഷി. എന്നാൽ കോടതി നിർദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. എന്നാൽ കനത്ത മഴയെത്തുടർന്ന് 2011 നവംബർ 28 ന് രാവിലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.4 അടിയായി ഉയരുകയുണ്ടായി[8]. മഴ കുറഞ്ഞതിനെത്തുടർന്ന് 136.3 അടിയായി കുറഞ്ഞെങ്കിലും 11.2 ദശലക്ഷം ഘനയടി വെള്ളമാണ് ഡാമിലുള്ളത്. ഇതിനെത്തുടർന്ന് കൂടുതലുള്ള വെള്ളം സ്പിൽവേയിലൂടെ ഇടുക്കി ഡാമിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. സെക്കൻറിൽ 107 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഇപ്രകാരം ഒഴുകുന്നത്. 24 മണിക്കൂർകൊണ്ടാണ് ഇത് ഇടുക്കി ഡാമിലേക്കെത്തുക.[16] [17]
എന്നാൽ ഭൂകമ്പത്തേത്തുടർന്നോ മറ്റോ ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. എന്നാൽ 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 2011 നവംബർ 28 ലെ കണക്ക് പ്രകാരം നവംബർ 28 ന് ഡാമിലെ ജലനിരപ്പ് 2384.7 അടിയാണ്. ഡാമിൻറെ സംഭരണശേഷിയുടെ 79.06 ശതമാനമായ 60 ദശലക്ഷം ഘനയടി വെള്ളമാണ് നവംബർ 28 ലുള്ളത് . അതായത് മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തിൽ 10 ദശലക്ഷം ഘനയടി ജലത്തെയും ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് കഴിയും. ഡാം തകർന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3 - 4 മണിക്കൂറിനുള്ളിൽ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിൻറെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിൻറെ ജലനിരപ്പ് നിയന്ത്രമവിധേയമാക്കാൻ കഴിയും. ചെറുതോണി ഡാമിന് മുകൾഭാഗത്ത് അഞ്ച് പ്രധാന ഷട്ടറുകളും താഴെ രണ്ട് ചെറിയ ഷട്ടറുകളുമാണുള്ളത് . ഓരോ പ്രധാന ഷട്ടറുകളിലൂടെയും മിനുട്ടിൽ 25,760 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാവും. ഏഴ് ഷട്ടറുകളും ഏത് ഘട്ടത്തിലും തുറന്നുവിടാൻ സജ്ജമാണെന്ന് കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടോപ്പം താഴെ ഭാഗത്തുള്ള ജനങ്ങൾക്ക് അപകടഭീഷണി നൽകുകയും ചെയ്താൽ ഗുരുതരമായ ഭവിഷ്യത്തുകളെ ഒഴിവാക്കാൻ കഴിയും.
66 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ഇടുക്കി ഡാം നിറഞ്ഞുവരാൻ മൂന്നുമുതൽ ആറുവരെ മണിക്കൂറുകൾക്കുള്ളിൽ ഏഴ് ഷട്ടറുകളിലൂടെയും പൂർണതോതിൽ ജലം പുറന്തള്ളിയാൽ കൂടുതലായുള്ള 1.2 ദശലക്ഷം ഘനയടി അധികജലം ഒഴുക്കിക്കളയാൻ ബുദ്ധിമുട്ടില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിലുള്ളതിലും കൂടുതലായിരിക്കുമ്പോഴാണ് ദുരന്തമെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകും. മുല്ലപ്പെരിയാർ തകരുന്നപക്ഷം ഒഴുകിയെത്താനിടയുള്ള മണ്ണും കല്ലും മരങ്ങളും മറ്റും ഇടുക്കിയുടെ സംഭരണശേഷി ഗണ്യമായി കുറയ്ക്കാനും സാധ്യതയുണ്ട്. കൂടാതെ, മരങ്ങളും മറ്റും ഒഴുകിവന്ന് ഷട്ടറുകളിലൂടെയുള്ള ജലപ്രവാഹത്തിന് തടസ്സമുണ്ടായാൽ പുറന്തള്ളുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്യും.
മറ്റൊരു സാധ്യത മുല്ലപ്പെരിയാർ ഡാമിൽ തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി ഡാമിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിൻറെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാർ ഡാമിൻറെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യറിപ്പോർട്ടിൽ പറയുന്നത്.
മുല്ലപ്പെരിയാർ സമഗ്ര ദുരന്തനിവാരണ പദ്ധതിയുടെ(കോംപ്രഹൻസീവ് ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ ഫോർ മുല്ലപ്പെരിയാർ ഡാം ഹസാർഡ്) ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിൽ ഡാമിന്റെ തകർച്ചയെത്തുടർന്ന് 45 മിനിറ്റിനകം 36 കിലോമീറ്റർ താഴെയുള്ള ഇടുക്കി ഡാമിലേക്ക് മേൽ വിവരിച്ച രീതിയിൽ ജലം ഒഴുകിയെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.
ചെറുതോണി ഡാമിൻറെ ഷട്ടറുകൾ പൂർണമായി തുറന്നാൽ പെരിയാറിലൂടെ 40 അടി ഉയരത്തിൽ വെള്ളം കുതിച്ചു പായും എന്നാണ് മറ്റൊരു നിഗമനം. കാലവർഷക്കാലത്താണെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകാം.
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് റൂർക്കി ഐ. ഐ.ടി.യുമായി ചേർന്ന് പഠനം നടത്താനുള്ള കരാറിൽ കേരളം 2011 നവംബർ 30 ന് ഒപ്പു വച്ചു[18].
മുല്ലപ്പെരിയാർ അണക്കെട്ട് തകരുന്ന സാഹചര്യമുണ്ടായാൽ അവിടെ നിന്നുള്ള വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ഇടുക്കി ഡാമിനെ സജ്ജമാക്കാൻ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെൻറ് അതോറിറ്റി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി ഇടുക്കി ഡാമിലെ ജലനിരപ്പ് 59.5 ടി എംസി യായി കുറച്ചു. മുല്ലപ്പെരിയാറിൽ നിലവിലുള്ള 11.75 ടി എം സി ജലം എത്തിയാൽ പോലും ഇതിൻറെ ഫലമായി ഇടുക്കി ഡാമിന് ആ ജലത്തെ ഉൾക്കൊള്ളാൻ സാധിക്കും. വൈദ്യുതി ഉല്പാദനം കൂട്ടിയും അല്ലാതെയും ഈ നില നിലനിർത്താനാണ് തീരുമാനം[19].

പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ

മുല്ലപ്പെരിയാർ ഡാമിന്റെ തകരുവാനുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ട് പലവിധ പ്രശ്നപരിഹാരങ്ങളും മുന്നോട്ടുവെയ്കപ്പെട്ടിട്ടുണ്ട്. അവ പ്രധാനമായും ഇവയാണ്:
  1. നിലവിലുള്ള ഡാമിന് താഴെ പുതിയൊരു അണക്കെട്ട് പണിയുക. നിലവിലുള്ള ഡാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക
  2. നിലവിലുള്ള ഡാം സുരക്ഷിതമാണ്. എന്തെങ്കിലും ബലക്ഷയം ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ഡാം ബലപ്പെടുത്തണം
  3. നിലവിലുള്ള ഡാമിലെ ജലനിരപ്പ് കുറച്ച് തടയിണയാക്കി നിലനിർത്തുക, അപകട സാദ്ധ്യത കുറയ്ക്കുക. ജലനിരപ്പ് കുറയ്കുന്നതിനനുസരിച്ച് തമിഴ്നാടിനുള്ള ജലലഭ്യത ഉറപ്പുവരുത്താൻ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുവാൻ ആവശ്യമായ ആഴത്തിൽ പുതിയ ടണലുകൾ നിർമ്മിക്കുക.
  4. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിൽ സംഭരിക്കുക. അവിടെ നിന്നും പുതിയ ടണൽ മാർഗ്ഗം തമിഴ്നാടിന് വെള്ളം നൽകുക. മുല്ലപ്പെരിയാർ ഡാം നിർജ്ജീവമാക്കുക.
ഒന്നാമത്തെ അഭിപ്രായം മുല്ലപ്പെരിയാറിൽ സമരം നടത്തിവരുന്ന മുല്ലപ്പെരിയാർ സമരസമിതിയും കേരള ഗവൺമെന്റും മുന്നോട്ട് വെയ്കുന്നതാണ്. [20] രണ്ടാമത്തെ നിർദ്ദേശം തമിഴ്നാട് ഗവൺമെന്റ് മുന്നോട്ട് വെയ്കുന്നതാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മുല്ലപ്പെരിയാർ സമരസമിതിയുടെ മുൻ ചെയർമാൻ പ്രൊഫസർ സി.പി. റോയി [21] തുടങ്ങിയവരുടെ നിർദ്ദേശമാണ്. പരിഷത് വിളിച്ചു ചേർത്ത വിദഗ്ദ്ധരുടെ യോഗത്തിലാണ് നാലാമത്തെ നിർദ്ദേശവും ഉരുത്തിരിഞ്ഞിട്ടുള്ളത്. [22]

ജനകീയ പ്രക്ഷോഭം


അണക്കെട്ട് മാറ്റിനിർമിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ മനുഷ്യ മതിൽ
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിരവധി ജനകീയ പ്രക്ഷോഭങ്ങൾ കേരളത്തിലും തമിഴ് നാട്ടിലും ഉണ്ടായിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 136 ൽ നിന്നും 142 അടിയായും അണക്കെട്ട് ബലപ്പെടുത്തിയ ശേഷം 152ഉം അടിയായി ഉയർത്താമെന്ന 2006 ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് 2006 മാർച്ച് 3ന് ഫാദർ ജോയി നിരപ്പേൽ ചെയർമാനായി മുല്ലപ്പെരിയാർ സമരസമിതി രൂപം കൊണ്ടു. സമരസമിതിയുടെ നേതൃത്വത്തിൽ ശ്രദ്ധേയമായ പ്രത്യക്ഷസമരങ്ങൾ ആറു ഘട്ടങ്ങളിലായി നടത്തുകയുണ്ടായി. പെരിയാറിൻറെ തീരത്തുള്ള ചപ്പാത്തിൽ സമരസമിതിയുടെ നേതൃത്വത്തിൽ 2006 ഡിസംബർ 25നാരംഭിച്ച റിലേ ഉപവാസം ഇന്നും തുടരുകയാണ്. [23]
2011 നവംബർ മാസം ഉണ്ടായ ഭൂചലനങ്ങളെത്തുടർന്ന് കേരളത്തിൽ ജനകീയ വികാരം കൂടുതൽ ശക്തമായി. നവംബർ 28 ന് ഇടുക്കി ജില്ലയിലും 29 ന് ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലും ഹർത്താൽ ആചരിക്കുകയുണ്ടായി. 28ന് പാർലമെൻറ് വളപ്പിൽ കേരളത്തിൽ നിന്നുള്ള എം പി മാർ സത്യാഗ്രഹമനുഷ്ഠിച്ചു. ഡിസംബർ എട്ടിന് മുല്ലപ്പെരിയാർ മുതൽ എറണാകുളം വരെ മനുഷ്യമതിൽ സൃഷ്ടിക്കുകയുണ്ടായി.മുല്ലപ്പെരിയാർ അണക്കെട്ട് ചിത്രശാല
തമിഴ്നാട്ടില മുല്ലപെരിയാർ പ്രശ്നം കത്തി നിൽക്കുകയാണ് . ഇതിനെ ഒരു വർഗീയ കലാപമാക്കി മാറ്റാൻ ചില രാഷ്ട്രീയ പാർടികൾ ശ്രമിക്കുന്നുണ്ട് അതിൽ വൈകോ വിന്റെ എം.ഡി.എം.കെ യും തിരുമാവലവന്റെ വിടുതലൈ സിരുത്തൈഗൽ പാർട്ടിയും കൂടുതൽ ശ്രദ്ധിക്കുന്നു. അത് മാത്രമല്ല തമിഴകത്തിൽ ഉള്ള ദിനമലർ, സൺ ടി.വി എന്നീ മാധ്യമങ്ങളും ഇതിൽ തമിഴ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്

കേരളത്തിലെ ഇമെയിൽ ചോർത്തൽ വിവാദം

കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം 268 പൗരന്മാരുടെ ഇമെയിൽ ഐ.ഡി ചോർത്തിയെന്നാരോപിച്ച് 2012 ജനുവരി 23 ലക്കം മാധ്യമം ആഴ്ചപ്പതിപ്പ് റിപ്പോർട്ടിനെ തുടർന്ന് കേരളത്തിലുണ്ടായ വിവാദമാണ് ഇ-മെയിൽ ചോർത്തൽ വിവാദം. മാധ്യമം ലേഖകൻ വിജു.വി. നായരായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്. 268 പേരുള്ള പട്ടികയിൽ നിന്നും മുസ്ലിം സമുദായത്തിൽപ്പെടുന്ന 257 പേരുടെ പട്ടിക മാത്രമാണ് മാധ്യമം പ്രസിദ്ധീകരിച്ചത്. പാർലമെന്റംഗം, മുസ്ലിം രാഷ്ട്രീയ പാർട്ടി നേതാക്കൾ, പത്രപ്രവർത്തകർ, വിദ്യാർഥികൾ, പ്രൊഫഷണലുകൾ, എഴുത്തുകാർ, സാധാരണക്കാർ തുടങ്ങിയവരാണ് ലിസ്റ്റിലുണ്ടായിരുന്നത്. 268 പേരിൽ 258 പേരും ഒരു പ്രത്യേക സമുദായത്തിൽ നിന്നായതാണ് ഏറെ വിവാദമായത് [1].
ലിസ്ററിലുള്ള വ്യക്തികൾക്ക് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും കത്തിൽ പരാമർശമുണ്ടായിരുന്നു.ലിസ്റ്റിൽ പറയപ്പെട്ട ആരെങ്കിലും പ്രതികളോ സംശയിക്കപ്പെടുന്നവരോ ആണെന്ന് മുഖ്യമന്ത്രിക്ക് വിശദീകരണം നൽകാനായില്ല. സിമിയുമായി ബന്ധപ്പെടുത്തിയുള്ള തീവ്രവാദി ആരോപണം പിന്നീട് മുഖ്യമന്ത്രി തെറ്റാണെന്ന് സമ്മതിച്ചു. എങ്കിലും തെറ്റ് വരുത്തി വെച്ച ഉദ്യേഗസ്ഥനെതിരം നടപടിക്ക് ആവശ്യപ്പെടാതരിക്കുകയും റിപ്പോർട്ട് ചെയ്ത മാധ്യമത്തിനെ കേസ് നടത്താൻ തീരുമാനമെടുക്കുകയും ചെയ്തു. മാധ്യമം മുസ്ലിംകളല്ലാത്തവരെ വിട്ടുകളഞ്ഞതായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ച പ്രശ്നം. തുടർന്ന് മാധ്യമം ദിനപ്പത്രം മറ്റു പേരുകൾ കൂടെ പ്രസിദ്ധീകരിച്ചതോടെ മാധ്യമത്തിനെതിരെ നിയമനടപടികൾ ഇല്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.


മാധ്യമം പ്രസിദ്ധീകരിച്ചത്

സർക്കാറിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ 268 ഐ.ഡികളിളുണ്ടെന്ന് പറഞ്ഞ് കൊണ്ട് അതിൽ ഒരു പ്രത്യേക സമുദായത്തിൽ പെട്ട 258 ഇമെയിൽ ഐ.ഡികളാണ് വാരിക ആദ്യം പുറത്ത് വിട്ടത്. നൽകിയ പട്ടികയിൽ 63 വ്യക്തികൾക്കു മാത്രമാണു പേരും ഇ-മെയിൽ വിലാസവും ഉണ്ടായിരുന്നത്. ഇതിൽ ഇ-മെയിൽ വിലാസം മാത്രം ഉള്ളതിൽ നിന്നും പേര് കൊണ്ടു മതം മനസിലാക്കാൻ സാധിച്ചവയിൽ നിന്നും ചിലരെ ഒഴിവാക്കിയാണ് മാധ്യമം പട്ടിക പ്രസിദ്ധപ്പെടുത്തിയത് [2].
പട്ടികയിൽ പന്ത്രണ്ടാം പേരുകാരനായിരുന്ന വിപിൻ സി. ബോസിന്റെ സ്ഥാനം ഒഴിവാക്കി ആ സ്ഥാനത്ത് 158-ആമത്തെ പേര് എഴുതി ചേർത്തു. 26-ആമത്തെ പേരുകാരിയായ എം. ഹേമയെ ആ സ്ഥാനത്തു നിന്നും ഒഴിവാക്കി പകരം 157-ആം പേര് പ്രതിഷ്ഠിച്ചു. ഒപ്പം 48-ആമത്തെ പേരുകാരനായ പി.ജെ. ചെറിയാനെ ഒഴിവാക്കി പകരം 156-ആമത്തെ പേര് ചേർത്തു. ഇവയൊക്കെ പേരു കൊണ്ട് മതം തിരിച്ചറിഞ്ഞിരുന്നതിനാലാണ് ഒഴിവാക്കപ്പെട്ടത് [2] [3].
പട്ടികയിൽ ഇ-മെയിൽ വിലാസം മാത്രം ഉണ്ടായിരുന്നതിൽ നിന്നും പേര് കൊണ്ടു മതം തിരിച്ചറിയാൻ സാധിച്ചവയിൽ നിന്നും മാധ്യമം മാറ്റം വരുത്തി പ്രസിദ്ധീകരിച്ചു. 87 നു പകരമായി 155, 106 - 154, 122 -153 എന്നിങ്ങനെ ചേർത്തു പട്ടിക തയാറാക്കി. ഈ-മെയിൽ വിലാസം മാത്രമായുള്ളവയിൽ നിന്നും സിന്ധ്യ ചന്ദ്രൻ, ഹരിഗോപാൽ, അനീഷ് ഗോപാൽ, ഡി.ആർ. പ്രമോദ്, ജ്യോതിഷ് എന്നിവരുടെ പേരുകൾ പട്ടികയിൽ നിന്നും ഒഴിവാക്കി [2]. വിട്ടുകളഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞ പേരുകളടക്കം ബാക്കി 10 പേരുകളും ഐ.ഡിയും പിന്നീട് മാധ്യമം ദിനപത്രം വഴി പുറത്ത് വിട്ടു.

മുഖ്യമന്ത്രിയുടെ നിലപാട്

258 പേരുടെ ഇ മെയിൽ ചോര്തിയതിനെ കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പ് വാർത്ത പ്രസിദ്ധീകരിച്ച രീതി ദൗർഭാഗ്യകരമായിപ്പോയി.ഇതാണ് മറ്റൊരു വിവാദത്തിന് കാരണമായി മാറിയത്[2]. ഇത് കേരളത്തിലെ സമുദായ സൗഹാർദം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടന്നതെന്നു കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി [3]. ഇതിന് പത്രം ജനങ്ങളോട് വിശദീകരണം നൽകേണ്ടതുണ്ടെന്നും നടപടി അങ്ങേയറ്റം ഖേദകരമാണെന്നും പറഞ്ഞു.സിമി ബന്ധം ഉണ്ടെന്നു ആരോപിച്ചാണല്ലോ ഇ മെയിൽ ഉടമകളുടെ പേര് അന്വേഷിച്ചത് എന്ന ചോദ്യത്തിന് അത് കത്തെഴുതിയ ഉദ്യോഗസ്ഥന് വന്ന പിഴവാണെന്നായിരുന്നു ഉത്തരം. പൊലീസ് പ്രത്യേകം നിരീക്ഷിക്കുന്ന ഒരാളിൽ നിന്ന് ലഭിച്ച ഇ മെയിൽ വിലാസങ്ങൾ ആരുടെ പേരിൽ ആണെന്ന് അന്വേഷിക്കാനാണ് പൊലീസ് ഉത്തരവിട്ടത്. ഇത് ഒരു സാധാരണ പ്രക്രിയ മാത്രമാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്ക് ഇത്തരം നടപടികൾ ഇനിയും വേണ്ടി വരുമെന്ന് ഉമ്മൻ ചാണ്ടി മുന്നറിയിപ്പ് നൽകി. ആരുടെയും പാസ് വെഡോ മറ്റ് വിശദാംശങ്ങളോ പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. ലോഗിൻ വിവരങ്ങളാണ് ആവശ്യപ്പെട്ടത് [4].

സർക്കാരിനെതിരായ വിമർശനം

  • വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടത് ഭരണഘടനാപരമായ അവകാശമാണ്. അതിനെതിരായ നടപടിയും നീക്കങ്ങളുമാണ് സർക്കാറിൽ നിന്നും ഉണ്ടായിരിക്കുന്നത്.
  • ഒരു സമുദായമാകെ സംശയിക്കപ്പെടേണ്ടവരാണെന്ന പ്രതീതി പരത്തുന്ന ഏതു പ്രവൃത്തിയും രാജ്യദ്രോഹമാണ്. മതസൗഹാർദം തകർക്കുന്ന വിധത്തിൽ ഇടപട്ടതിന് മാധ്യമമല്ല, മറിച്ച് 268 പേരുടെ ലിസ്റ്റിൽ 258 മുസ്ലിങ്ങളെ ഉൾപ്പെടുത്തിയ സർക്കാരാണ് പ്രതിക്കൂട്ടിലാകേണ്ടത് ; പ്രത്യേകിച്ചും ഇ-മെയിൽ ചോർത്തലിന്റെ അടിസ്ഥാനം വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ല .
  • എഡിജിപിക്കുവേണ്ടി സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഹൈടെക് ക്രൈം എൻക്വയറി സെൽ അസിസ്റ്റന്റ് കമാൻഡന്റിന് അയച്ച ലിസ്റ്റിനൊപ്പം വച്ചിട്ടുള്ള കത്തിൽ പറയുന്നത്, സിമി പ്രവർത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികളുടെ ഇ-മെയിൽ ഐഡി ലിസ്റ്റിന്റെ പകർപ്പാണിത് എന്നാണ്. സാധാരണക്കാരെ ഈ രീതിയിൽ ഒരു നിരോധിത സംഘടനയുമായി ബന്ധപ്പെടുത്തിയ നടപടി തെറ്റാണ്. ഇത് അബദ്ധമായിപ്പോയെന്ന് സമ്മതിക്കുന്നതോടൊപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നില്ല.
  • ലിസ്ററിലുള്ള വ്യക്തികളെ കണ്ടെത്തണമെന്നും ലോഗ്-ഇൻ വിശദാംശങ്ങൾ ശേഖരിക്കണമെന്നുമാണ്. വിലാസം കത്തിൽ തന്നെ ഉണ്ടായിരിക്കെ ലോഗിൻ ഐ.ഡി ഡിറ്റൈൽസ് ശേഖരിക്കുന്ന എന്നതിന്റെ ഉദ്ദ്യേശ്യം മെയിലിനകത്ത് കയറുക എന്നതാണ്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും പൗരാവകാശ ലംഘനവുമാണ്.
  • "സിമി" എന്നത് അബദ്ധത്തിൽ കടന്നുകൂടിയതാണെങ്കിൽ സിമി എന്ന വാക്ക് ആ കത്തിൽ ഇല്ലെന്ന് സങ്കൽപ്പിക്കുക. എങ്കിൽപ്പിന്നെ എന്തിന് ഇവരുടെ ഇ-മെയിലുകളിലേക്ക് കടന്നുകയറുന്നു? സിമി എന്ന വാക്ക് അബന്ധമാണെങ്കിൽ ആ കത്തും സ്വാഭാവികമായും ഇത്തരമൊരു നിർദ്ദേശവും അബന്ധമാവുന്നു.[5]

നിയമനടപടികൾ

ഇ-മെയിൽ ചോർത്തിയ സംഭവത്തിൽ ഇൻറലിജൻസ് ഉദ്യോഗസ്ഥനെയും രാഷ്ട്രീയ പ്രമുഖരെയും പ്രതിചേർത്ത് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 2012 ജനുവരി 20 ന് സമർപ്പിച്ച ഹരജി ഫയലിൽ സ്വീകരിച്ചു. പൂന്തുറ മാണിക്യവിളാകം നിവാസി ഇസ്ഹാക്ക് അഡ്വ. സാൻടി ജോർജ് മുഖേനയാണ് ഹർജി സമർപ്പിച്ചത്.ഇതിലുൾപ്പെട്ട രാഷ്ട്രീയപ്രമുഖരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻറലിജൻസ് വിഭാഗം എ.ഡി.ജി.പി, എസ്.പി, ഹൈടെക് എൻക്വയറി സെൽ അസി. കമാൻഡൻറ് എന്നിവരുൾപ്പെടെ 261 പേരുടെ സാക്ഷിപട്ടികയും കോടതിയിൽ സമർപ്പിച്ചു. 258 പേരുടെ ഇ-മെയിൽ വിലാസത്തിൽ കടന്നുകയറി നാട്ടിൽ സാമുദായിക സ്പർധ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്. പ്രതിസ്ഥാനത്തുള്ളവർക്കെതിരെ ഗൂഢാലോചന, മതസ്പർധ വളർത്തൽ, ഐ.ടി നിയമത്തിലെ 43,65, 66 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.സി.ജെ.എം ബി. കലാംപാഷ 2012 ജനുവരി 27ന് വാദം കേൾക്കും.[6]

സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിൽ നിന്നും രേഖകൾ മാധ്യമം വാരികക്ക് ചോർത്തി കൊടുത്തതിന്റെ പേരിൽ ഹൈടെക് സെല്ലിൽ നിന്നും 2012 ജനുവരി 24 ന് എസ്. ബിജുവിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഇ മെയിൽ വിവാദത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചിരിക്കുന്നുവെന്നും പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ഘോറി സഞ്ജയ്കുമാർ ഐ.പി.എസിനാണ് അന്വേഷണചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചു.[7]

നാൾവഴി

 2011 നവംബർ 3

അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റലിജന്റ്സ്) തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനെ അസിസ്റ്റന്റ് കമന്ററോട് സിമി പ്രവർത്തനങ്ങളുമായി ബന്ധമുള്ള കൂടെ കൊടുക്കുന്ന 268 ഇമെയിൽ ഐഡികളുടെ ലോഗിൻ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സർക്കുലർ അയച്ചു. അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസിന് വേണ്ടി അന്നത്തെ പോലീസ് സുപ്രണ്ട് കെ.കെ. ജയമോഹൻ ആണ് കത്തയച്ചത്. No.P3 2444/2011/SB/head quarters special branch CID എന്ന നമ്പറിലായിരുന്നു സർക്കുലർ [8].2012 ജനുവരി 16
രഹസ്യാന്വേഷണ വിഭാഗം അയച്ച കത്തും ഇമെയിൽ അഡ്രസ് ലിസ്റ്റും മാധ്യമം ആഴ്ചപ്പതിപ്പ് ചോർത്തി പുറത്ത് വിട്ടു. 2012 ജനുവരി 16 ന് പുറത്തിറങ്ങിയ മാധ്യമം ദിനപത്രത്തിൽ ഇമെയിൽ ചോർത്തൽ സംബന്ധമായ വാർത്ത പ്രസിദ്ധീകരിച്ചു. റിപ്പോർട്ട് വന്നതിനെ തുടർന്ന് ജനവരി 16 ന് കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി അന്വേഷണം നടത്താൻ ഉത്തരവിട്ടു [9]. ഇമെയിൽ ഐ.ഡി ചോർത്തിയിട്ടില്ലെന്നും സ്വാഭാവികമായ ഐ.ഡി. പരിശോധന മാത്രമാണ് നടത്തിയതെന്നും ഡി.ജി.പി തലവൻ ജേക്കബ് പുന്നൂസ് സർക്കാറിനെ അറിയിച്ചു.[10] സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും പോപ്പുലർ ഫ്രണ്ടും വിഷയത്തിൽ പ്രതികരിച്ചു.[11]2012 ജനുവരി 17
2012 ജനുവരി 17 ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ശക്തമായി രംഗത്ത് വരികയും നടപടി ഫാഷിസ മാണെന്ന് ആരോപിക്കുകയും ചെയ്തു.[1]. സംഭവിത്തിനെതിരെ വിവിധ മത-രാഷ്ട്രീയ സംഘടനകളും രംഗത്തെത്തി [1] .ഡി.ജി.പിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും സർക്കാറിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും എം.പി.യുമായ ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി. എന്നാൽ ഇമെയിൽ ചോർത്തൽ വിവാദം തന്നെ മാധ്യമത്തിന്റെ കള്ള പ്രചാരണമായിരുന്നുവെന്നാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം[12]2012 ജനുവരി 18
2012 ജനുവരി 18 ന് കേരള മന്ത്രിസഭ വിഷയം ഗൗരവത്തിൽ ചർച്ച നടത്തുകയും തുടരന്വേഷണം നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. അതോടപ്പം സാമുദായിക സ്പർദ്ധയുണ്ടാക്കാവുന്ന തരത്തിൽ മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചത് ഖേദകരമായിപ്പോയി എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചില പേരുകൾ വിട്ടുകളഞ്ഞിട്ടുണ്ടെന്നും അത്തരം പേരുകളിൽ ചിലത് മുഖ്യമന്ത്രി വായിക്കുകയും ചെയ്തു. സിമി ബന്ധം ആരോപിച്ചുള്ള കത്ത് തെറ്റ് പറ്റിയാതെന്നും മുഖ്യമന്ത്രി സമ്മതിച്ചു [8]. രാത്രിയോടെ മാധ്യമത്തിനെതിരെ കേസെടുക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായും നിയമനടപടികൾക്കായി ഡി.ജി.പിക്ക് നിർദ്ദേശം നൽകുകയും ചെയ്തു [9].

2012 ജനുവരി 19

പ്രസിദ്ധീകരിച്ചില്ല എന്ന് മുഖ്യമന്ത്രി ആക്ഷേപമുന്നയിച്ച ബാക്കിയുള്ള പത്ത് പേരുകളും 2012 ജനവരി 19 ന് മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുൾപ്പെട്ട വ്യക്തിക്കെതിരെ തീവ്രവാദത്തിന്റെ പേരിൽ അന്വേഷണം നടന്നതായും വാർത്ത പ്രസിദ്ധീകരിച്ചു [8]. വിവാദത്തെ തുടർന്ന് ഗൗരവമായ ചർച്ചകളും ചാനലുകളിൽ നടക്കുകയുണ്ടായി.[13].മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് മാധ്യമം എഡിറ്റോറിയലിലൂടെ മറുപടി നൽകി [8]. മാധ്യമം ബാക്കി പത്ത് പേരുകൾ കൂടി പ്രസിദ്ധീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി മാധ്യമത്തിനെതിരെ നിയമ നടപടിയില്ലെന്ന് വ്യക്തമാക്കി. സ്വയം നന്നായാൽ മതിയെന്നും ഉപദേശിച്ചു. [14]

2012 ജനുവരി 20

ഇ മെയിൽ ചോർത്തൽ വിവാദത്തിൽ സോളിഡാരിറ്റി യുത്ത് മൂവ്മെന്റ് കോഴിക്കോട് ടൗൺ ഹാളിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.[15] കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് എസ്.ഡി.പി.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. 2 പ്രവർത്തകർ അറസ്റ്റിൽ.[16]. കേരളത്തിലെ കോൺഗ്രസ് മന്ത്രിയായ ആര്യാടൻ മുഹമ്മദ് കേരള സർക്കാർ വീണാലും മാധ്യമത്തിനെതിരെ കേസെടുക്കുമെന്ന് പ്രഖ്യാപിച്ചു. അതേ സമയം മുഖ്യമന്ത്രി മാധ്യമത്തിനെതിരെ കേസ് ആവശ്യമില്ലെന്ന് ആവർത്തിക്കുകയും ചെയ്തു. ഭരണകക്ഷിയിൽ തന്നെയുള്ളവരുടെ വിഭിന്നാഭിപ്രായങ്ങൾ ചർച്ചയായി.[17]
ഇൻറലിജൻസ് ഉദ്യോഗസ്ഥനെയും രാഷ്ട്രീയ പ്രമുഖരെയും പ്രതിചേർത്ത് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജി ഫയലിൽ സ്വീകരിച്ചു. ഗൂഢാലോചന, മതസ്പർധ വളർത്തൽ, ഐ.ടി നിയമത്തിലെ 43,65, 66 വകുപ്പുകൾ പ്രകാരം ഇൻറലിജൻസ് ഉദ്യോഗസ്ഥനെയും രാഷ്ട്രീയ പ്രമുഖരെയും പ്രതിചേർത്ത് കേസെടുക്കണമെന്ന ജനുവരി 20 ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ സി.ജെ.എം ബി. കലാംപാഷ വാദം കേൾക്കും എന്നറിയിച്ചു.

2012 ജനുവരി 21

ഇമെയിൽ ചോർത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ പശ്ചാത്തപിക്കാമെന്ന് മുഖ്യമന്ത്രി.[18] ഇമെയിൽ വിവാദത്തിന്റെ അന്വേഷണ റിപ്പോർട്ട് രണ്ടാം ഭാഗത്തിൽ 30.1.2012 ലക്കം മാധ്യമം ആഴ്ചപ്പതിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുള്ളതായി മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചു. ഇ മെയിൽ ചോർത്തൽ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന പ്രതിപക്ഷ നേതാവ്.[19]. മുസ്ലിം ലീഗ് സംസ്ഥാനകമ്മിറ്റി നേതൃയോഗം ചേർന്നു. മുസ്ലിം സമുദായം ഭരണകൂടത്താൽ വേട്ടയാടപ്പെടുന്നുവെന്ന് പ്രചരിപ്പിച്ച് സമുദായത്തിനകത്ത് അരക്ഷിതബോധം സൃഷ്ടിക്കാനാണ് ചില ശക്തികളുടെ ശ്രമമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആരോപിച്ചു. [20]

2012 ജനുവരി 22

ഇമെയിൽ വിവാദം വിജു.വി.നായരുടെ അന്വേഷണ റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പുറത്ത് വന്നു.[21]പാസ്വേഡ് അടക്കമുള്ള തീർത്തും സ്വകാര്യമായ വിവരങ്ങൾ ബന്ധപ്പെട്ട 23 മെയിൽ സർവിസ് കമ്പനികളോട് കഴിഞ്ഞ നവംബറിൽ ഹൈടെക് സെൽ കമാൻഡൻറ് ആവശ്യപ്പെട്ടിരുന്നു. ഗൂഗ്ൾ, യാഹു ഒഴികെയുള്ള ചെറുകിട മെയിൽസർവിസ് പ്രൊവൈഡർമാർ മൂന്നാഴ്ചക്കകവും പ്രമുഖ കമ്പനികൾ ഡിസംബർ ഏഴു മുതൽക്ക് ബന്ധപ്പെടുകയും ഏഴു ജിഗാബൈറ്റുള്ള വിവരങ്ങൾ ശേഖരിച്ച സീഡിതന്നെ സ്പെഷൽ ബ്രാഞ്ചിന് ലഭിച്ചു-ജനുവരി ആദ്യയാഴ്ചയിൽ ലഭിക്കുകയും ചെയ്തു. ഭീകരപ്രവർത്തനസംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ പട്ടികയാണ് തങ്ങൾ തരുന്നതെന്ന ഒൗദ്യോഗിക സന്ദേശത്തെതുടർന്നാണ് ഗൂഗ്ൾപോലുള്ള കമ്പനികൾ ഹൈടെക് സെല്ലിന് വിവരം കൈമാറാൻ തയാറായത്.ഇതായിരുന്നു രണ്ടാം റിപ്പോർട്ടിന്റെ ചുരുക്കം[22]

2012 ജനുവരി 24

സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിൽ നിന്നും സുപ്രധാനമായ രേഖകൾ മാധ്യമം വാരികക്ക് ചോർത്തി കൊടുത്തതിന്റെ പേരിൽ ഹൈടെക് സെല്ലിൽ നിന്നും എസ്. ബിജുവിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മാധ്യമങ്ങൾക്ക് വ്യാജരേഖ നിർമ്മിച്ചു നൽകി എന്നതാണ് കേസ്.[23]

2012 ജനുവരി 28

ഇമെയിൽ ചോർത്തൽ എൻ.ഐ.എ കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. [24]

അനുബന്ധം

ഗൂഗിൾ റിപ്പോട്ട്: ഇ- മെയിൽ ചോർത്തലിൽ ലോകത്തുതന്നെ ഇന്ത്യ മുന്നിലെന്ന് ഗൂഗിളിൻെറ റിപ്പോർട്ട്.[25]2010ൽ മാത്രം ഇന്ത്യ മൂവായിരത്തിലേറെ ഉപയോക്താക്കളുടെ വിവരങ്ങളാണ് ഗൂഗിളിൽനിന്നു ചോർത്താൻ ശ്രമിച്ചത്. നൂറിലേറെ വെബ്സൈറ്റുകളിലെ ഉള്ളടക്കം നീക്കം ചെയ്യണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയുണ്ടായി. 2010 ജൂൺ വരെ ഗൂഗിൾ സേവനങ്ങളിലെ 68 ഉള്ളടക്കങ്ങൾ നീക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതിൽ 51 ശതമാനം അംഗീകരിച്ചു.അമേരിക്ക 2010ൽ 8888 ഇ മെയിൽ ഉപയോക്താക്കളുടെ വിവരങ്ങളാണ് ഗൂഗിളിനോട് ആവശ്യപ്പെട്ടത്. ബ്രസീൽ 4239ഉം. ഇന്ത്യ 3129 പേരുടെ വിവരങ്ങളാണ് തേടിയത്.[26][27]പ്രതികരണങ്ങൾ
  • പത്രത്തിന്റെ വിശദീകരണം: 'തീർത്തും വർഗീയവും മനുഷ്യാവകാശ വിരുദ്ധവുമായ നീക്കം നടത്തിയ ശേഷം ‘മാധ്യമ’ത്തിനുനേരെ വർഗീയത ആരോപിക്കുന്ന സമീപനം തികഞ്ഞ അൽപത്തമായിപ്പോയി. കഴിഞ്ഞ 25 വർഷമായി ‘മാധ്യമം’ഇവിടെയുണ്ട്. കേരളത്തിന്റെ സാമുദായിക സൗഹൃദത്തിനും ആരോഗ്യകരമായ പൊതുസമൂഹ നിർമിതിക്കും ജനാധിപത്യ ശാക്തീകരണത്തിനും ‘മാധ്യമം’ നൽകിയ സംഭാവനകൾമലയാളിക്കറിയാം. മലയാള മാധ്യമ ചരിത്രത്തിലെതന്നെ അസാധാരണത്തമായിരുന്നു ‘മാധ്യമ’ത്തിന്റെ തുടക്കവും വളർച്ചയും. അതിനെ വർഗീയ/സാമുദായിക മുദ്രകുത്തി അവഹേളിക്കാൻ ആർക്കും സാധിക്കില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. പക്ഷേ, പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. രാജ്യസുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം എന്നൊക്കെപ്പറഞ്ഞ് ചിലരെ ഒറ്റതിരിച്ച് ആക്രമിക്കുന്ന സാമ്രാജ്യത്വ/ഫാഷിസ്റ്റ് നയത്തിനെതിരെ ഞങ്ങളെന്നും ശക്തിയുക്തം നിലകൊണ്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരുടെയും നവസാമൂഹിക ഗ്രൂപ്പുകളുടെയും മുഖപത്രമായി, മുഖം പിച്ചിച്ചീന്തപ്പെട്ടവരുടെ മുഖമായി, ശബ്ദമില്ലാത്തവരുടെ ശബ്ദമായി ‘മാധ്യമം’ മാറിയത്. ഇ-മെയിൽ ചോർത്തൽ പ്രശ്നത്തിലും ഞങ്ങൾ അടിസ്ഥാനപരമായി ഉയർത്തിയത് വിട്ടുവീഴ്ചയില്ലാത്ത ആ രാഷ്ട്രീയമാണ്. അത് ഞങ്ങൾ തുടരുകതന്നെ ചെയ്യും. കാരണം, ഞങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ തെളിവാണത്. [8] - എഡിറ്റോറിയൽ, മാധ്യമം 19.1.2012
  • വ്യക്തിയുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറാൻ സർക്കാരിന് ഒരു അവകാശവുമില്ല. ഇവിടെ, പത്രപ്രവർത്തകരുടെവരെ ഇ-മെയിൽ ചോർത്തുന്ന സ്ഥിതിയായിരിക്കുന്നു. അടിയന്തരാവസ്ഥയെയും സെൻസർഷിപ്പിനെയുമൊക്കെ ഓർമിപ്പിക്കുന്ന നടപടിയാണിത്. സ്വതന്ത്ര പത്രപ്രവർത്തനത്തെ ഞെരിച്ചുകൊല്ലാനുള്ള ഇത്തരം നീക്കങ്ങൾ ജനാധിപത്യസമൂഹത്തിൽ വച്ചുപൊറുപ്പിക്കാനാകില്ല. - എഡിറ്റോറിയൽ, ദേശാഭിമാനി 20.1.2012
  • ഇ-മെയിൽ ചോർത്തലിന് പൊലീസ് തയാറാക്കിയ 268 പേരിൽ 258 ഉം മുസ്‌ലിംകളായതുകൊണ്ടാണ് കേരളത്തിലെ പ്രമുഖ വാരികക്ക് അത് വാർത്തയായത്. അവശേഷിക്കുന്നവരുടെ ജാതി പറയാതിരുന്നതിന്റെ പേരിൽ വാരികക്കെതിരെ മതസ്പർദ്ധയുടെ പേരിൽ കേസെടുക്കുന്നതിന് മുമ്പ് ഈ വലിയ അന്തരം ലിസ്റ്റിൽ എങ്ങനെ വന്നുവെന്ന് വ്യക്തമാക്കാൻ ഉമ്മൻചാണ്ടിക്ക് ബാധ്യതയുണ്ട്. ഒരു പൗരന്റെ ഇ-മെയിൽ സന്ദേശങ്ങളും സ്വകാര്യ സംഭാഷണങ്ങളും ചോർത്തുന്നത് തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും നന്നായറിയാവുന്ന ഒരു സർക്കാർ ചാരപ്പണിക്ക് ചൂട്ടുപിടിക്കുകയല്ലേ സത്യത്തിൽ ചെയ്തത്. -എഡിറ്റോറിയൽ, വർത്തമാനം[28]
  • വ്യക്തികളുടെ ഇ-മെയിൽ ചോർത്തിയ പൊലീസ് നടപടി പൗരൻെറ മൗലികാവകാശവും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതും ദുരൂഹവുമാണ്- മുൻ മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ[8]
  • മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന പൊലീസ് ഭീകരതയുടെ ഭാഗമാണ് ഇ-മെയിൽ ചോർത്തൽ. സ്വതന്ത്രവും നിഷ്പക്ഷ മാധ്യമപ്രവർത്തനത്തിനുള്ള അവസരവും ലഭ്യമാകണം.-കേരള പത്ര പ്രവർത്തക യൂണിയൻ [29]
  • ജുഡീഷ്യൽ അന്വേഷണം നടത്തണം -ഡോ. പി.എ. ഫസൽ ഗഫൂർ(എം.ഇ.എസ് പ്രസിഡൻറ്)[8]
  • പൗരസമൂഹത്തിന്റെ സ്വകാര്യതയിലേക്ക് പട്ടാളവും പൊലീസും അതിക്രമിച്ചു പ്രവേശിക്കരുതെന്ന കൽപന മാഗ്നാ കാർട്ട മുതലുള്ളതാണ്. പൊലീസിന്റെ അർധരാത്രിയിലെ ഭവനസന്ദർശനത്തെ ചോദ്യംചെയ്ത കേസിൽനിന്നാണ് സ്വകാര്യത എന്ന മൗലികാവകാശം സുപ്രീംകോടതി വികസിപ്പിച്ചെടുത്തത്. -സെബാസ്റ്റ്യൻ പോൾ[8]
  • ഇ-മെയിൽ ചോർത്തൽ വാർത്ത നൽകിയതിൻെറ പേരിൽ മാധ്യമത്തെ കോടതിയിൽ കയറ്റാൻ സർക്കാർ എന്തിന് ഭയപ്പെടണം? തികഞ്ഞ സെക്കുലർ വീക്ഷണമാണ് മാധ്യമം പുലർത്തുന്നത്. കേരളത്തിനകത്തും പുറത്തുമുണ്ടായ വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മാധ്യമം പുലർത്തിയ സൂക്ഷ്മതയും കണിശതയും കേരളം കണ്ടതാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്തുന്ന നിലപാടാണ് അതിനുള്ളത്. എന്നാൽ, സാമ്രാജ്യത്വത്തെ ശക്തിയുക്തം എതിർക്കുക തന്നെ ചെയ്യും. അതിന് കഴിയാത്തകാലം വരുമ്പോൾ ഈ പത്രം അച്ചടി നിർത്തും- ഒ.അബ്ദുറഹ്മാൻ, എഡിറ്റർ മാധ്യമം[30]





മേയ് 9
മേയ് 10


Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
നാഗലിംഗ മരത്തിന്റെ പൂവ്
ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന ഇടത്തരം മരമാണ് നാഗലിംഗമരം. പീരങ്കി ഉണ്ടകൾ പോലുള്ള കായ്കൾ ഉണ്ടാവുന്നതിനാൽ ഇതിന്‌ ഇംഗ്ലീഷിൽ Cannonball Tree എന്നാണു പേര്‌. സംസ്ക്യതത്തിൽ നാഗപുഷ്പമെന്നും തമിഴിൽ നാഗലിംഗം, ഹിന്ദിയിൽ നാഗലിംഗ, തെലുങ്കിൽ കോടിലിംഗാലു, മറാത്തിയിൽ ശിവലിംഗ എന്നീ പേരുകളിൽ അറിയപ്പെടുന്നു.