എന്റെ രാജ്യം

India

The Republic of India (Hindi: भारत गणराज्य) is a country in Asia. It is at the center of South Asia. India has more than 1.12 billion (1,120,000,000) people, which is the second largest population in the world.[8] It is the seventh largest country in the world by area. India has seven neighbours, Pakistan in the north-west, China and Nepal in the north, Bhutan and Bangladesh in the north-east, Myanmar in the east and Sri Lanka in the south. India is the largest democracy in the world by population.[9] The capital of India is New Delhi. India is a peninsula, bound by the Indian Ocean in the south, the Arabian Sea on the west and Bay of Bengal in the east. The coastline of India is of about 7,517 kilometers (4,671 mi) long.[10] India has the third largest army in the world[11][12] and nuclear weapons.[13]

India is a growing economy. However, it still faces many major problems, such as high levels of poverty, illiteracy and malnutrition..[14][15]

India is a founding member of the World Trade Organisation (WTO), and has signed the Kyoto Protocol.
Contents
[hide]

* 1 History
* 2 Government
* 3 Geography and climate
* 4 Indian states
* 5 Trouble with the borders
* 6 Economy
* 7 People
* 8 Languages
* 9 Culture
* 10 Sports
* 11 Notes
* 12 Other pages
* 13 References
* 14 Other websites

[change] History
The Taj Mahal in Agra was built by Shah Jahan as a memorial to his wife Mumtaz Mahal. It is a UNESCO World Heritage Site. It is thought to be of "outstanding universal value".[16]

Two of the main Classical languages of the world— Sanskrit and Tamil, were born in India. Both of these languages are more than 3000 years old. The country founded a religion called Hinduism, which most Indians still follow. Later, a king called Ashoka built an empire called the Maurya dynasty in 300 BC. It made most of South Asia into one whole country.[17] From 180 BC, many other countries invaded India. Even later (100 BC — AD 1100), other Indian dynasties (empires) came, including the Chalukyas, Cholas, Pallavas, and Pandyas.[18] South India at that time was famous for its very good science, art, and writing.

Many dynasties ruled India around the year 1000. Some of these were the Mughal, Vijayanagara, and the Maratha empires. In the 1600s, European countries invaded India, and the British controlled most of India by 1856.[19]

In the early 1900s, millions of people peacefully started to protest. One of the people who were leading the freedom movement was Mahatma Gandhi, who only used peaceful tactics, including a way called "ahimsa", which means "non-violence".[20] On 15 August 1947, India peacefully became free and independent from the British Empire. India's constitution was founded on 26 January 1950. The first official leader (Prime Minister) of India was Jawaharlal Nehru.

After 1947, India has become a powerful country. It is one of the nations that founded the Non-Aligned Movement and the United Nations (when it was being ruled by Britain). It has fought many wars since independence from Britain, including the ones in 1947, 1962, 1965, 1971, 1984 and 1999 with Pakistan. It also fought a war to capture Goa, a Portuguese-built port and city which was not a part of India until 1962. India fought a famous battle with the Portuguese who were ruling over a small part of Indian region and were not ready to hand over that part to India. India first told Portugal, which was ruled by a dictator that time, to peacefully hand over the Indian region that it was holding. But the Portuguese refused and so India had to use force and the Portuguese were defeated. India has also done nuclear tests in 1974 and 1998, and it is one of the few countries that has nuclear bombs.[21] Since 1991, India has been one of the fastest-growing economies in the world.[22]
[change] Government
Parliament of India.

India is the largest democracy in the world.[9] Its government is divided into three branches: the Legislative (the one that makes the laws, the Parliament), the Executive (the government), and the Judiciary (the one that makes sure that the laws are obeyed, the supreme court).

The Legislative branch is made up of the Parliament of India, which is located in New Delhi, the capital of India. The Parliament of India is divided into two groups: the upper house, Rajya Sabha (Council of States); and the lower house, Lok Sabha (House of People). The Rajya Sabha has 250 members,[23] and the Lok Sabha has 545 members.[23]

The Executive branch is made up of the President, Vice President, Prime Minister, and the Council of Ministers. The President of India is elected for five years. The President can choose the Prime Minister, who has most of the power. The Council of Ministers, such as the Minister of Defence, help the Prime Minister.

The Judicial branch is made up of the courts of India, including the Supreme Court. The Chief Justice of India is the head of the Supreme Court. Supreme Court members have the power to stop a law being passed by Parliament if they think that the law is illegal and contradicts (opposes) the Constitution of India.[24] In India, there are also 21 High Courts.
[change] Geography and climate
Rivers of India

India is the seventh largest country in the world. It is the main part of the Indian subcontinent. The countries next to India are Pakistan, Bangladesh, Myanmar, China, Bhutan, and Nepal. It is also near Sri Lanka, an island country.

India is a peninsula, which means that it is surrounded on three sides by water. In the west is the Arabian Sea, in the south is the Indian Ocean, and in the east is the Bay of Bengal. The northern part of India has many mountains. The most famous mountain range in India is the Himalayas, which have some of the tallest mountains in the world. There are many rivers in India. The main rivers are the Ganges, the Brahmaputra, the Yamuna, the Godavari, the Kaveri, the Narmada, and the Krishna.

India has different climates.[25] In the South, the climate is mainly tropical, which means it can get very hot in summer and cool in winter.[25] The northern part, though, has a cooler climate, called sub-tropical, and even alpine in mountainous regions.[25] The Himalayas, in the alpine climate region, can get extremely cold. There is very heavy rainfall along the west coast and in the Eastern Himalayan foothills. The west, though, is drier. Because of some of the deserts of India, all of India gets rain for four months of the year. That time is called the monsoon. That is so because the deserts attract water-filled winds from the Indian Ocean, which give rain when they come into India. When the monsoon rains come late or not so heavily, droughts (when the land wears out because there is less rain) are possible.
[change] Indian states

For administration purposes, India has been divided into smaller pieces. Most of these pieces are called states, some are called union territories. States and union territories are different in the way they are represented. Most union territories are ruled by administrators sent by the central government. All the states, and the territories of Dehli, and Puducherry elect their local government themselves. In total, there are twenty-eight states, and seven union territories.[26]
These are the states and territories of India, including 28 states and 7 union territories.

States:

1. Andhra Pradesh
2. Arunachal Pradesh
3. Assam
4. Bihar
5. Chhattisgarh
6. Goa
7. Gujarat
8. Haryana
9. Himachal Pradesh
10. Jammu and Kashmir
11. Jharkhand
12. Karnataka
13. Kerala
14. Madhya Pradesh



15. Maharashtra
16. Manipur
17. Meghalaya
18. Mizoram
19. Nagaland
20. Orissa
21. Punjab
22. Rajasthan
23. Sikkim
24. Tamil Nadu
25. Tripura
26. Uttar Pradesh
27. Uttarakhand
28. West Bengal



Union territories:

1. Andaman and Nicobar Islands
2. Chandigarh
3. Dadra and Nagar Haveli
4. Daman and Diu
5. Lakshadweep
6. National Capital Territory of Delhi
7. Puducherry

[change] Trouble with the borders

There are disputes about certain parts of the Indian borders. Countries do not agree on where the borders are. Pakistan and China do not recognise the disputed territory of Occupied Kashmir. The Indian government calls it Jammu and Kashmir and believes it is an Indian state. Similarly, the Republic of India does not recognise the Pakistani and Chinese parts of Kashmir.

In 1914, British India and Tibet agreed on the McMahon Line, as part of the Simla Accord. Indians and Tibetans see this line as the official border. China does not agree, and both mainland China and Taiwan do not recognize that Arunachal Pradesh belongs to India. According to them, it is a part of South Tibet, which belongs to China.[27][28]
[change] Economy
Main page: Economy of India

The economy of the country is growing. The economy of India is the 11th largest in the world with a GDP of $568 billion. In terms of PPP (how much that money can buy in India compared to other countries), the economy is fourth largest (worth $3.319 trillion U.S.). The growth rate is 8.25% for fiscal 2010. However, that is still only $3100 (considering PPP) per person per year.

India's economy is diverse. Major industries include automobiles, cement, chemicals, consumer electronics, food processing, machinery, mining, petroleum, pharmaceuticals, steel, transportation equipment, and textiles.[8]

However despite economic growth, India suffers from poverty. 27.5% of the population was living in poverty in 2004–2005.[29] In addition, 80.4% of the population live on less than USD$2 a day.[30]
[change] People
This is a map of the population density of India.

There are 1.12 billion people living in India.[31] India is the second largest country by the number of people living in it, with China being the first. Experts think that by the year 2030, India will be the first.[32] About 70% of Indians live on farms.[33] The largest cities in India are Mumbai, Kolkata, Delhi, Chennai, Bangalore, Hyderabad, and Ahmedabad.[26] India has 23 official languages.[34] Altogether, 1,625 languages are spoken in India.[35]
[change] Languages

There are many different languages and cultures in India. The only geographical place with more different languages and cultures is the African continent.[26] There are two main language families in India, the Indo-Aryan and the Dravidian languages. About 69% of Indians speak an Indo-Arayan language, about 26% speak a Dravidian language. Other languages spoken in India come from the Austro-Asiatic group. Around 5% of the people speak a Tibeto-Burman language.

Hindi is the official language in India with the largest number of speakers.[36] It is the official language of the union.[37] Native speakers of Hindi represent about 41% of the Indian population (2001 Indian census). English is also used, mostly for business and in the administration. It has the status of a 'subsidiary official language'.[38] The constitution also recognises 21 other languages. Either many people speak those languages, or they have been recognised to be very important for Indian culture. The number of dialects in India is as high as 1,652.[35]

In the south of India, many people speak Kannada, Telugu, Tamil and Malayalam. In the north, many people speak Chhattisgarhi, Punjabi, Bengali, Gujarati, and Marathi, Oriya, and Bihari.[39][40]

India has 23 official languages. Its constitution lists the name of the country in each of the languages.[41]. Hindi and English (listed in boldface) are the "official languages of the union" (Union meaning the Federal Government located in Delhi);[42] Tamil and Sanskrit kannadaare officially the "classical languages of India."
Language Long form English Pronunciation Short form
Assamese ভাৰত গণৰাজ্য Bhārôt Gôṇôrājÿô ভাৰত Bharot
Bengali ভারত গণরাজ্য Bʰārôt Gôṇôrājÿô ভারত Bharot
Bodo
Dogri
English[8] Republic of India India
Gujarati ભારતીય પ્રજાસત્તાક Bhartiya Prajasattak ભારત
Rajasthani भारत गणराज्य Bhārata Gaṇarājya भारत Bhārat
Hindi भारत गणराज्य Bhārata Gaṇarājya भारत Bhārat
Kannada ಭಾರತ ಗಣರಾಜ್ಯ Bhārata Gaṇarājya ಭಾರತ Bhārata
Kashmiri ہِندوستان Hindustān
Konkani भारोत गोणराज भारोत
Maithili
Malayalam ഭാരതം Bhāratam ഭാരതം Bhāratam
Manipuri (also Meitei or Meithei) ভারত গণরাজ্য ভারত
Marathi भारतीय प्रजासत्ताक Bhartiya Prajasattak भारत Bhārat
Nepali भारत गणराज्य Bʰārat Gaṇarādzya भारत Bʰārat
Oriya ଭାରତ Bharata Bharata
Punjabi ਭਾਰਤ ਗਣਤੰਤਰ Bhārat Gantantar ਭਾਰਤ Bhārat
Sanskrit भारत गणराज्य Bhārata Gaṇarājya भारत Bhārata
Santhali
Sindhi ڀارت، هندستانڀارت، ڀارت،
Tamil இந்தியக் குடியரசு Indiyak-Kudiyarasu இந்தியா India/Bharadham
Telugu భారత గణరాజ్యము Bʰārata Gaṇa Rājyamu భారత్ Bhārath
Urdu جمہوریہ بھارت Jumhūrīyat-e Bhārat بھارت Bhārat
[change] Culture
Religion in India[43]
Religion Percent
Hinduism

81.0%
Islam

12.8%
Christianity

2.9%
Sikhism

1.9%
Buddhism

0.8%
Jainism

0.4%
Others

0.7%

Cave paintings from the Stone Age are found across India. They show dances and rituals and suggest there was a prehistoric religion. During the Epic and Puranic periods, the earliest versions of the epic poems Ramayana and Mahabharata were written from about 500–100 BCE,[44] although these were orally transmitted for centuries before this period.[45] Other South Asian Stone Age sites apart from Pakistan are in modern India, such as the Bhimbetka rock shelters in central Madhya Pradesh and the Kupgal petroglyphs of eastern Karnataka, contain rock art showing religious rites and evidence of possible ritualised music.[46]
The Harmandir Sahib or The Golden Temple of the Sikhs.

Several modern religions are linked to India,[47] namely modern Hinduism, Jainism, Buddhism, Ayyavazhi and Sikhism. All of these religions have different schools (ways of thinking) and traditions that are related. As a group they are called the Eastern religions. The Indian religions are similar to one another in many ways: The basic beliefs, the way worship is done and several religious practices are very similar. These similarities mainly come from the fact that these religions have a common history and common origins. They also influenced each other.

The religion of Hinduism is the main faith followed by 81.0% of people in the Republic of India; Islam – 12.8%; Christianity – 2.9%; Sikhism – 1.9%; Buddhism – 0.8% and Jainism – 0.4%.[48]
[change] Sports
Cricketers in a game in front of nearly-full stands.
A 2008 Indian Premier League Twenty20 cricket match being played between the Chennai Super Kings and Kolkata Knight Riders

India's official national sport is field hockey which is controlled by the Indian Hockey Federation. The Indian field hockey team won the 1975 Men's Hockey World Cup. They have also won eight gold, one silver and two bronze medals at the Olympic games. However, cricket is the most popular sport in India. The India cricket team won the 1983 and 2011 Cricket World Cup and the 2007 ICC World Twenty20. They shared the 2002 ICC Champions Trophy with Sri Lanka. Cricket in India is controlled by the Board of Control for Cricket in India or BCCI. Domestic tournaments are the Ranji Trophy, the Duleep Trophy, the Deodhar Trophy, the Irani Trophy and the Challenger Series. There is also the Indian cricket league and Indian premier league Twenty20 competitions.

Tennis has become popular due to the victories of the India Davis Cup team. Association football is also a popular sport in northeast India, West Bengal, Goa and Kerala.[49] The Indian national football team has won the South Asian Football Federation Cup many times. Chess, which comes from India, is also becoming popular. This is with the increase in the number of Indian Grandmasters.[50] Traditional sports include kabaddi, kho kho, and gilli-danda, which are played throughout India.




ഇന്ത്യ

ദക്ഷിണേഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ (ഹിന്ദി: भारत गणराज्य) എന്നറിയപ്പെടുന്ന ഇന്ത്യ എന്ന ഭാരതം. ഹിന്ദുസ്ഥാൻ എന്നും ഇതു് അറിയപ്പെടുന്നുവെങ്കിലും ഈ പദം ഇന്ത്യൻ‍ യൂണിയനുപുറമെ പാകിസ്താനെയും ബംഗ്ലാദേശിനെയും കൂടി ഉൾക്കൊള്ളുന്നതാണ്. ന്യൂഡൽഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം . ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്‌. രാജ്യത്തിന്റെ തെക്കായി ഇന്ത്യൻ മഹാസമുദ്രവും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ബംഗാൾ ഉൾക്കടലുമുള്ള ഇന്ത്യയ്ക്ക് 7,517 കിലോമീറ്ററുകൾ (4,671 മൈ.)[11] നീളം‌വരുന്ന തീരപ്രദേശമുണ്ട്. ഇന്ത്യയുടെ കരപ്രദേശം പാകിസ്താൻ, ബംഗ്ളാദേശ്‌, ചൈന, നേപ്പാൾ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ദ്വീപുകളായ ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു.

സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്‌.[12] ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ - ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം എന്നിവ - ഇവിടെയാണ്‌ ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ സൊറോസ്ട്രിയൻ മതം, ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന്‌ ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിൽ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടി.

22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷ ഹിന്ദിയും ഇംഗ്ലീഷുമാണു്[13]. 2001-ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 102 കോടിയിലധികമാണ്‌ ജനസംഖ്യ. 70 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ്‌ ഉപജീവനം നടത്തുന്നത്‌[14][15].
ഉള്ളടക്കം
[മറയ്ക്കുക]

* 1 നിരുക്തം
o 1.1 ഭാരതം
o 1.2 ഇന്ത്യ
* 2 ചരിത്രം
o 2.1 നാഴികക്കല്ലുകൾ
* 3 ഭൂമിശാസ്ത്രം
o 3.1 അതിർത്തികൾ
o 3.2 ദ്വീപുകൾ
o 3.3 പർ‌വ്വതങ്ങൾ
+ 3.3.1 ഹിമാലയം
+ 3.3.2 ആരവല്ലി
+ 3.3.3 സത്പുര പർവത നിര
+ 3.3.4 വിന്ധ്യൻ മലനിരകൾ
+ 3.3.5 പശ്ചിമഘട്ടം
+ 3.3.6 പൂർ‌വഘട്ടം
o 3.4 ചുരങ്ങൾ
+ 3.4.1 സമതലങ്ങൾ
+ 3.4.2 നദികൾ
* 4 ദേശീയ ചിഹ്നങ്ങൾ
o 4.1 ദേശീയ പതാക
o 4.2 ദേശീയമുദ്രകൾ
o 4.3 ദേശീയഗാനം
o 4.4 ദേശീയജൈവജാലങ്ങൾ
o 4.5 ദേശീയ പഞ്ചാംഗം
* 5 ഭരണ സംവിധാനം
* 6 സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ
* 7 രാഷ്ട്രീയം
* 8 ജനങ്ങൾ
* 9 കൃഷി
* 10 വാണിജ്യം
* 11 സാമ്പത്തികരംഗം
* 12 കായികം
* 13 ഇതു കൂടി കാണുക
* 14 അവലംബം
* 15 പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] നിരുക്തം
[തിരുത്തുക] ഭാരതം

അതിപുരാതന കാലത്ത് ഈ ഉപഭൂഖണ്ഡം മുഴുവൻ ഭരതൻ എന്നു പേരുള്ള ഒരു ചക്രവർത്തി ഭരിച്ചിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു. മഹാഭാരതത്തിന്റെ ആദ്യപർവത്തിൽ ഭരതചക്രവർത്തിയെക്കുരിച്ചുള്ള പരാമർശമുണ്ട്. ഭരതരാജാവിന്റെ പേരിൽ നിന്നാണ് ഭാരതം എന്ന പേര് ഉടലെടുത്തത്.[16]. ശകുന്തളയുടെ പുത്രനായിരുന്നു ഈ ഭരതൻ എന്നും പുരാണങ്ങൾ പറയുന്നു.[17]

വിഷ്ണുപുരാണം ഭാരതവർഷത്തെ ഇപ്രകാരം വർണ്ണിക്കുന്നു:
സംസ്കൃതം മൂലം

(ദേവനാഗരി ലിപിയിൽ)
സംസ്കൃതം മൂലം

(മലയാളം ലിപിയിൽ)
മലയാള പരിഭാഷ
उत्तरं यत्समुद्रस्य
हिमाद्रेश्चैव दक्षिणम् ।
वर्षं तद् भारतं नाम
भारती यत्र संततिः ॥ ഉത്തരം യത് സമുദ്രസ്യ
ഹിമാദ്രൈശ്ചൈവ ദക്ഷിണം
വർഷം തദ് ഭാരതം നാമ
ഭാരതീ യത്ര സംതതിഃ॥ സമുദ്രത്തിന്റെ ഉത്തരഭാഗത്തായും
ഹിമാലയ പർവതത്തിനെ ദക്ഷിണഭാഗത്തായുമുള്ള
ഈ ഭൂവിഭാഗത്തിന്റെ നാമം ഭാരതം
ഭരതന്റെ പിൻഗാമികൾ ഇവിടെ നിവസിക്കുന്നു.


സരസ്വതി ദേവിയുടെ മറ്റൊരു നാമമായ 'ഭാരതി' യിൽ നിന്നാണ് 'ഭാരതം' എന്ന പേരു വന്നതെന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു[അവലംബം ആവശ്യമാണ്].

ഭാസ്സിൽ രതം ആണ്‌ ഭാരതം അതായത് പ്രകാശത്തെ ഇഷ്ടപ്പെടുന്ന രാജ്യമാണ്‌ ഭാരതം എന്നും പ്രശസ്തിയുണ്ട്.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന സാഹിത്യമായ വേദങ്ങളിൽത്തന്നെ ഭാരതം എന്ന് പരാമർശമുണ്ട്. ഇവിടുത്തെ ജനങ്ങളെ ഭാരതം ജനം എന്നാണ്‌ വേദങ്ങളിൽ വിശേഷിപ്പിക്കുന്നത്[17].
[തിരുത്തുക] ഇന്ത്യ

സിന്ധുനദിയുടെ പേരിൽനിന്നാണു് ഹിന്ദുസ്ഥാൻ, ഇന്ത്യ എന്നീ പേരുകൾ രാജ്യത്തിനുണ്ടായതു്. സിന്ധുനദിയെ പേർഷ്യക്കാർ ഹിന്ദുവെന്നും ദേശത്തെ ഹിന്ദുസ്ഥാൻ എന്നും വിളിയ്ക്കുന്നതു് കേട്ടു് ഗ്രീക്കകാർ ഇൻഡസ് (indus) എന്നും ഇന്ത്യ എന്നും വിളിച്ചുവന്നു.
[തിരുത്തുക] ചരിത്രം
ഇന്ത്യ ഉണ്ടായത്

പ്രധാന ലേഖനം: ഇന്ത്യയുടെ ചരിത്രം

ചരിത്രാതീത യൂറോപ്പിന്റേതുപോലെ തന്നെ ഉത്തരേന്ത്യയിലും ഹിമയുഗം ഉണ്ടായിട്ടുണ്ട്. ഹിമയുഗത്തിലെ രണ്ടാം പാദത്തിലെ 4,00,000 നും 2,00,000 നുമിടക്കുള്ള വർഷങ്ങളിലാൺ മനുഷ്യന്റെ പാദസ്പർശം ഈ ഭൂമിയിൽ ഉണ്ടായത്. ഇതിന്റെ തെളിവ് പഞ്ചാബിലെ സോഹൻ നദിയുടെ തീരത്തുയർന്ന നാഗരികതയുടെ അവശിഷ്ടങ്ങളിൽ നിന്നാൺ ലഭിച്ചത്. വെള്ളാരം കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഈ നദിയുടെ തീരങ്ങളിൽ നിന്ന ലഭിക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാനായിട്ടില്ല. [18]

ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേത്‌. മധ്യപ്രദേശിലെ ഭീംബേഡ്കയിൽ കണ്ടെത്തിയ ശിലായുഗ ഗുഹകളാണ്‌ ഇന്ത്യയുടെ ചരിത്രാതീത കാലം അവശേഷിപ്പിച്ച ഏറ്റവും പുരാതനമായ രേഖ. [19]9000 വർഷങ്ങൾക്കു മുൻപ്‌ ഇന്ത്യയിലേക്ക്‌ ആദ്യത്തെകുടിയേറ്റമുണ്ടായി എന്നാണ്‌ കരുതപ്പെടുന്നത്‌. ഇത്‌ പിന്നീട്‌ സിന്ധു നദീതട സംസ്കാരമായി. ബി.സി. 2600നും 1900നും ഇടയിലായിരുന്നു സിന്ധു നദീതട സംസ്കാരത്തിന്റെ പ്രതാപകാലം. ഹരപ്പ, മോഹൻജൊ-ദാരോ എന്നിവിടങ്ങളിൽ നിന്ന്‌ മഹത്തായ ആ സംസ്കാരത്തെക്കുറിച്ചുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്.

ബി.സി. 550 മുതൽ ഉപഭൂഖണ്ഡത്തിലാകെ ഒട്ടേറെ രാജ്യങ്ങൾ രൂപംകൊണ്ടു. മഹാജനപദങ്ങൾ എന്നാണ്‌ ഇവ അറിയപ്പെട്ടിരുന്നത്. മഗധയും‌ മൗര്യ രാജവംശവുമായിരുന്നു ഇവയിൽ പ്രബലം. മഹാനായ അശോകൻ മൗര്യരാജവംശീയനായിരുന്നു. ഇന്ത്യയുടെ സാംസ്കാരത്തിന്‌ മൗര്യന്മാർ നൽകിയ സംഭാവനകൾ വലുതാണ്‌.

ബി. സി. 180 മുതൽ മധ്യേഷ്യയിൽ നിന്നുള്ള അധിനിവേശമായിരുന്നു. ഇന്തോ-ഗ്രീക്ക്‌, ഇന്തോ-പർത്തിയൻ സാമ്രാജ്യങ്ങൾ ഈ കാലഘട്ടത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. ക്രിസ്തുവിനുശേഷം മൂന്നാം നൂറ്റാണ്ടിൽ ശക്തി പ്രാപിച്ച ഗുപ്ത സാമ്രാജ്യത്തിന്റെ ഭരണം പ്രാചീന ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നു. അക്കാലത്ത് ഭാരതം എന്നാൽ ആര്യൻ (ഇറാൻ) മുതൽ സിംഹപുരം(സിംഗപ്പൂർ) വരെ ആയിരുന്നു എന്ന് ഐതിഹ്യമുണ്ട്.

തെക്കേ ഇന്ത്യയിലാകട്ടെ വിവിധ കാലഘട്ടങ്ങളിലായി ചേര, ചോള, കഡംബ, പല്ലവ, പാണ്ഡ്യ തുടങ്ങിയ സാമ്രാജ്യങ്ങൾ നിലനിന്നിരുന്നു. ശാസ്ത്രം, കല, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, തത്ത്വശാസ്ത്രം ഇന്നീ മേഖലകളിൽ ഈ കാലഘട്ടത്തിൽ വൻ പുരോഗതിയുണ്ടായി. പത്താം നൂറ്റാണ്ടോടെ ഉപഭൂഖണ്ഡത്തിന്റെ വടക്ക്‌, മധ്യദേശങ്ങൾ ഇസ്ലാമിക അധിനിവേശത്തിന്റെ ഭാഗമായുദിച്ച ഡൽഹി സുൽത്താന്റെ കീഴിലായി. മുഗൾ സാമ്രാജ്യമാണ്‌ പിന്നീടു ശക്തിപ്രാപിച്ചത്‌. ദക്ഷിണേന്ത്യയിൽ വിജയനഗര സാമ്രാജ്യമായിരുന്നു ഈ കാലഘട്ടത്തിൽ പ്രബലം.

പതിനാറാം നൂറ്റാണ്ടുമുതൽ പോർച്ചുഗീസ്‌, ഡച്ച്‌, ഫ്രഞ്ച്‌, ബ്രിട്ടീഷ്‌ അധിനിവേശമുണ്ടായി. ഇന്ത്യയുമായി വാണിജ്യ ബന്ധമായിരുന്നു യൂറോപ്യന്മാരുടെ ലക്ഷ്യമെങ്കിലും പരസ്പരം പോരടിച്ചു നിന്നിരുന്ന സാമ്രാജ്യങ്ങളെ മുതലെടുത്ത്‌ അവർ ഇന്ത്യയൊട്ടാകെ കോളനികൾ സ്ഥാപിച്ചു. 1857-ൽ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്കു നേരെയുണ്ടായ കലാപമാണ്‌ യൂറോപ്യൻ അധിനിവേശത്തിനു നേരെ ഇന്ത്യക്കാർ നടത്തിയ പ്രധാന ചെറുത്തുനിൽപ്പ്‌ ശ്രമം. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ഈ കലാപം പക്ഷേ ബ്രിട്ടീഷ്‌ സൈന്യം അടിച്ചൊതുക്കി. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു കീഴിലുമായി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിൽ അധിഷ്ഠിതമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ശക്തിപ്രാപിച്ചു. വർഷങ്ങൾ നീണ്ട സഹന സമരങ്ങൾക്കൊടുവിൽ 1947 ഓഗസ്റ്റ്‌ 15ന്‌ ഇന്ത്യ ബ്രിട്ടീഷ്‌ ആധിപത്യത്തിൽനിന്ന് സ്വതന്ത്രമായി. എന്നാൽ ഇന്ത്യയുടെ ഒരു ഭാഗം പാകിസ്താൻ എന്ന പേരിൽ വിഭജിച്ച്‌ മറ്റൊരു രാജ്യമാകുന്നത്‌ കണ്ടാണ്‌ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത്‌.
[തിരുത്തുക] നാഴികക്കല്ലുകൾ
ന്യൂ ഡെൽഹിയിലെ ഇന്ത്യാ ഗേറ്റ്
കൊണാർക്ക്‌ സൂര്യ ക്ഷേത്രത്തിലെ ശിലാചക്രം. പതിമൂന്നാം നൂറ്റാണ്ടിൽ പണിതീർത്തത്

* ക്രി.മു. 3000–1500 സിന്ധു നദിതട സംസ്കാരം, ഇന്നത്തെ പാകിസ്താൻ. ഹരപ്പ, മോഹൻജൊ ദാരോഎന്നിവിടങ്ങളിൽ ചെറിയ പട്ടണങ്ങൾ

* ക്രി.മു. 3000 യോഗാഭ്യാസം ഇന്ത്യയിൽ വികസിക്കുന്നു

* ക്രി.മു. 2150-1700 ആര്യന്മാർ സിന്ധു നദി തടങ്ങളിലേയ്ക്ക് അധിവസിക്കുന്നു.
* ക്രി.മു. 1700-1350 മിട്ടാണി സാമ്രാജ്യത്തിലെ ആര്യന്മാർ.
* ക്രി.മു. 1500 മോഹൻജൊ ദാരോ ആര്യന്മാർ നശിപ്പിക്കുന്നു

* ക്രി.മു. 1450-1000 ഋഗ് വേദം എഴുതപ്പെടുന്നു
* ക്രി.മു. 800s വൈദിക കാലം ഉപനിഷത്തുക്കൾ, ബ്രാഹമണങ്ങൾ എന്നിവ എഴുതപ്പെടുന്നു. ഹിന്ദു ധർമ്മത്തിന്റെ അടിസ്ഥാനമായി ഇവ വർത്തിക്കുന്നു.
* ക്രി.മു.700s മഹാജനപദങ്ങൾ എന്ന പേരിൽ 16 വലിയതും സുരക്ഷിതവുമായ നഗരങ്ങൾ വടക്കേ ഇന്ത്യയിൽ സ്ഥാപിക്കപ്പെടുന്നു. ഇവയിൽ ചിലത് രാജാക്കന്മാരുടെ കീഴിലായിരുന്നെങ്കിൽ ചിലവ രാജപ്രതിനിധികളുടെ ഭരണത്തിൻ കീഴിലായിരുന്നു.
* ക്രി.മു. 500ബിംബിസാരൻ (540–493), അജാതശത്രു (493–461) എന്നിവരുടെ കീഴിൽ മഗധ പ്രശസ്തമാകുന്നു.
* ക്രി.മു. 563?-483? ശ്രീ ബുദ്ധൻ ബുദ്ധമതം സ്ഥപിക്കുന്നു
* ക്രി.മു. 515 മഹാവീരൻ ജൈനമതം സ്ഥാപിക്കുന്നു
* ക്രി.മു. 327 അലക്സാണ്ഡർ ഇന്ത്യ ആക്രമിക്കുന്നു
* ക്രി.മു. 321-184 മൗര്യ സാമ്രാജ്യം. ചന്ദ്രഗുപത മൗര്യൻ മൗര്യ സാമ്രാജ്യം സ്ഥാപിക്കുന്നു.
* ക്രി.മു. 304 ബിന്ദുസാരൻ നാടു വാഴുന്നു. സെലുസിയസ് 500 ആനകൾക്ക് പകരമായി ഇന്ത്യയുടെ മേലുള്ള അവകാശാം അവസാനിപ്പിക്കുന്നു
* ക്രി.മു. 273–232 ചന്ദ്രഗുപ്തന്റെ പൗത്രൻ അശോകൻ ഇന്ത്യ മുഴുവൻ (ദക്ഷിണെന്ത്യ ഒഴികെ) കീഴടക്കുന്നു.
* ക്രി.മു. 260 കലിംഗ യുദ്ധത്തിനു ശേഷം അശോകൻ ബുദ്ധമതം സ്വീകരിക്കുന്നു. [20]
* ക്രി.മു.184 ശുംഗ സാമ്രാജ്യം മൗര്യ രാജാവായ ബൃഹദ്രഥൻ പുഷ്പമിത്ര ശുംഗൻ എന്ന പ്രമാണിയാൽ വധിക്കപ്പെടുന്നതോടെ മൗര്യ സാമ്രാജ്യം അവസാനിക്കുന്നു. ഇതേ സമയം തെന്നെ ഇൻഡോ-ഗ്രീക്ക് രജവംശം എത്തുന്നു. മിളിന്ദൻ
* ക്രി.മു. 100 കണ്വന്മാർ ശുംഗന്മാറ്രെ പുറത്താക്കുന്നു. ഇൻഡോ-ഗ്രീക്ക് രാജാക്കന്മാർ അപ്രത്യക്ഷമാകുന്നു. ശകന്മാരുടെ ആഗമാനം [21] സാതവാഹന്മാർ ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ അധികരം ഉറപ്പിക്കുന്നു.
* ക്രി.മു. 185- ക്രി.വ. 250 ആന്ധ്ര സാമ്രാജ്യം സംഘകാലം ദക്ഷിണേന്ത്യയിൽ
* ക്രി.മു. 319-20 ഗുപ്ത സാമ്രാജ്യം
* ക്രി.വ. 335-380 സമുദ്ര ഗുപ്തൻ
* ക്രി.വ. 415- 454 കുമാര ഗുപ്തൻ
* ക്രി.വ. 455-467 സ്കന്ദഗുപ്തൻ
* ക്രി.വ. 600 ഹുയാങ് സാങ് ഇന്ത്യ സന്ദർശിക്കുന്നു ഹർഷ ഗുപ്തൻ ഭരിക്കുന്നു, ബാണഭട്ടൻ സദസ്സിലെ അംഗം. ഹൂണന്മാർ, മൗഖാരികൾ എനിവരുടെയും കാലം.
* ക്രി.വ.

[തിരുത്തുക] ഭൂമിശാസ്ത്രം

പൂർണ്ണമായും ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലാണ്‌ ഇന്ത്യയുടെ സ്ഥാനം. ഉത്തര അക്ഷാംശം 8 ഡിഗ്രി 7 മിനുറ്റിനും 37 ഡിഗ്രി 6 മിനുറ്റിനും മദ്ധ്യേയും പൂർവ രേഖാംശം 68 ഡിഗ്രി മിനുറ്റിനും 97 ഡിഗ്രി 25 മിനുറ്റിനും മദ്ധ്യേയുമാണ്‌ ഇന്ത്യയുടെ സ്ഥാനം. ലോകത്തിലെ ഭൂവിസ്തൃതിയുടെ 2.42 ശതമാനവും എന്നാൽ ജനസംഖ്യയുടെ 16 ശതമാനവും ഇന്ത്യയിലുണ്ട്. വലിപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ 7 ആം സ്ഥാനവും ജനസംഖ്യയിൽ രണ്ടാംസ്ഥാനവും ഇന്ത്യക്കുണ്ട്. ഇന്ത്യയിലൂടെ ഉത്തരായന രേഖ (Tropic of Cancer) കടന്നു പോകുന്നുണ്ട്.

32,87,623 ചതുരശ്ര കിലോമീറ്ററാണ്‌ ഇന്ത്യയുടെ വിസ്തൃതി. വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ 3,214 കിലോമീറ്ററും കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 2,933 കിലോമീറ്ററുമാണ്‌ ഇന്ത്യയുടേ ദൈർഘ്യം.
[തിരുത്തുക] അതിർത്തികൾ

ഇന്ത്യയുടെ കര അതിർത്തിയുടെ നീളം ഏതാണ്‌ 15,200 കിലോമീറ്ററാണ്‌. ദ്വീപുകളടക്കം കടൽത്തീരമാകട്ടെ 7,516.6 കിലോമീറ്ററും. 7 രാജ്യങ്ങളുമായി ഇന്ത്യ അതിർത്തി പങ്കുവക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ചൈന, മ്യാന്മർ എന്നിവയാണവ. ഏറ്റവും കൂടുതൽ അതിർത്തി പങ്കുവക്കുന്നത് ബംഗ്ലാദേശുമായാണ്‌. 4096 ഓളം കിലോമീറ്ററാണിത്. ചൈന രണ്ടാമതും (3488) പാകിസ്താൻ (3323) മൂന്നാം സ്ഥാനത്തുമാണ്‌. ജമ്മു-കശ്മീർ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ്‌ . എന്നാൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്‌.
[തിരുത്തുക] ദ്വീപുകൾ

ഇന്ത്യയുടെ ഭാഗമായിട്ടുള്ള ദ്വീപുകളിൽ 204 എണ്ണം ബംഗാൾ ഉൾക്കടലിലും അവശേഷിക്കുന്നവ അറബിക്കടലിലുമാണ്‌. ആന്തമാൻ നിക്കോബാർ ദ്വീപുകൾ ബംഗാൾ ഉൾക്കടലിലാണ്‌. ഇവ രണ്ട് ദ്വീപസമൂഹങ്ങളാണ്‌. ഇവയെ ടെൻത്ത് ഡിഗ്രി ചാനൽ തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യയിലെ ഏക സജീവ അഗ്നിപർ‌വ്വതമായ ബാരൺ ഈ ദ്വീപ സമൂഹങ്ങളിലാണ്‌.

അറബിക്കടലിലെ ദ്വീപസമൂഹങ്ങളാണ്‌ ലക്ഷദ്വീപുകൾ. 36 ചെറിയ ദ്വീപുകളാണ്‌ ഇതിലുള്ളത്. അന്ത്രോത്താണ്‌ ഇതിലെ ഏറ്റവും വലിയ ദ്വീപ്. മുംബൈക്കടുത്ത് അറബിക്കടലിൽ തന്നെയുള്ള എലഫന്റാ ദ്വീപുകളും മറ്റുള്ള ദ്വീപുകളിൽ പെടുന്നു. മുംബൈ മഹാനഗരം തന്നെ 7 ദ്വീപുകളിലായാണ്‌ സ്ഥിതിചെയ്യുന്നത്. കൊളാബോ, മസഗോൺ, ഓൾഡ് വിമൻസ് ഐലൻഡ്, മാഹിം, പാരെൽ, വര്ലി, ഐസിൽ ഓഫ് ബോംബെ എന്നിവയാണവ. പിൽക്കാലത്ത് ഇവയെ യോജിപ്പിച്ചാണ്‌ ഇന്നത്തെ മുംബൈ മഹാനഗരം ഉണ്ടാക്കിയത്.

മറ്റൊരു പ്രത്യേകതയുള്ള ഭൂവിഭാഗം ആഡംസ് ബ്രിഡ്ജാണ്‌
[തിരുത്തുക] പർ‌വ്വതങ്ങൾ

ഹിമാലയം, ആരവല്ലി, സത്പുര, വിന്ധ്യൻ, പശ്ചിമഘട്ടം, പൂർ‌വ്വഘട്ടം എന്നിവയാണ്‌ ഇന്ത്യയിലെ പ്രധാന പർ‌വ്വതനിരകൾ
[തിരുത്തുക] ഹിമാലയം
ഇന്ത്യയിലെ പർ‌വതങ്ങൾ

പ്രധാന ലേഖനം: ഹിമാലയം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർ‌വതങ്ങൾ ഹിമാലയത്തിലാണ്‌ ഉള്ളത്. ഇന്ത്യയിൽ മാത്രമല്ല നേപ്പാൾ, ചൈന, ഭൂട്ടാൻ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലായാണ്‌ ഹിമാലയം പരന്നു കിടക്കുന്നത്. 2500 കിലോമീറ്ററോളം നീളമുണ്ട് ഈ പർ‌വതനിരകൾക്ക്. ഗ്രേറ്റ് ഹിമാലയം(ഹിമാദ്രി, ലെസ്സർ ഹിമാലയം (ഹിമാചർ) ഗ്രേറ്റർ ഹിമാലയം (സിവാലിക്)എന്നീ മൂന്ന് നിരകൾ ചേർന്നതാണ്‌ ഹിമാലയം.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാലയത്തിലാണ്‌. എന്നാൽ ഇത് നേപ്പാളിലാണ്‌ സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിൽ തന്നെയുള്ള ഗ്ഗോഡ്വിൻ ആസ്റ്റിൻ(8,611 മീ.)അഥവാ മൗണ്ട് കെ-2 ആണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി.എന്നാൽ ഇന്ന് ഇത് പാക് അധീന കശ്മീരിലാണ്‌ സ്ഥിതി ചെയ്യുന്നത്.
[തിരുത്തുക] ആരവല്ലി
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നുള്ള ഹിമാലയത്തിന്റെ ദൃശ്യം

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പർ‌വതങ്ങളിൽപ്പെടുന്ന പർ‌വതനിരയാണ്‌ ആരവല്ലി. പ്രധാനമായും രാജസ്ഥാനിലാണ്‌ ആരവല്ലി സ്ഥിതിചെയ്യുന്നത്. 1722 മീറ്റർ ഉയരമുള്ള ഗുരുശിഖരമാണ്‌ ഇതിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.
[തിരുത്തുക] സത്പുര പർവത നിര

ഇന്ത്യയുടെ മദ്ധ്യത്തിലുള്ള പർ‌വതങ്ങളാണിവ. ഗുജറാത്ത്, ഛത്തീസ്‌ഗഢ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നവയാണിവ. ഇതിനു സമാന്തരമായാണ്‌ വിന്ധ്യൻ പർ‌വതനിരകൾ.
[തിരുത്തുക] വിന്ധ്യൻ മലനിരകൾ

ഇന്ത്യയെ വിന്ധ്യൻ മലനിരകൾ വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും വേർതിരിക്കുന്നു. ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു.
[തിരുത്തുക] പശ്ചിമഘട്ടം
പശ്ചിമഘട്ടം- മുംബൈയിലെ മാത്തേറാനിൽ നിന്നുള്ള ദൃശ്യം

പ്രധാന ലേഖനം: പശ്ചിമഘട്ടം

ഡക്കാൺ പീഠഭൂമിയിൽ നിന്നാരംഭിച്ച് അറബിക്കടലിനു സമാന്തരമായി കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന മലനിരകളാണ്‌ പശ്ചിമഘട്ടം അഥവാ സഹ്യാദ്രി. 1600 കിലോമീറ്റർ നീണ്ടു കിടക്കുന്നുണ്ടിത്. പശ്ചിമഘട്ടത്തിലെ പ്രധാന മലമ്പാതയാണ്‌ പാലക്കാട് ചുരം.
[തിരുത്തുക] പൂർ‌വഘട്ടം

പ്രധാന ലേഖനം: പൂർവ്വഘട്ടം

ഇന്ത്യയുടെ കിഴക്കൻ തീരത്ത്, പശ്ചിമ ബംഗാൾ, ഒറീസ്സ, ആന്ധ്രാപ്രദേശ്‌, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ ഇടമുറിഞ്ഞും പംക്തികളായും പരന്നു കിടക്കുന്ന മലനിരകളാണിവ.
[തിരുത്തുക] ചുരങ്ങൾ

പ്രധാന ചുരങ്ങൾ താഴെപ്പറയുന്നവയാണ്:-

* നാഥുലാ ചുരം- ഇന്ത്യയിലെ സിക്കിമിനേയും ടിബറ്റിനേയുംബന്ധിപ്പിക്കുന്ന ചുരം. 1962- ൽ ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്ന് അടച്ച് ഈ ചുരം 2006 ജൂലൈ ഒന്നിന് വീണ്ടും തുറന്നു.
* ഷിപ്കിലാ ചുരം - ഹിമാചൽ പ്രദേശിനെയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം
* സോജിലാ ചുരം - ശ്രീനഗറിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്നു. ഇതുവഴിയുള്ള പാത ദേശീയപാതയാണ്‌. (ദേ.പാ. 1 ഡി)
* ബനിഹൽ ചുരം - ജമ്മു കാശ്മീരിനെ സിവാലിക്കുമായി ബന്ധിപ്പിക്കുന്ന ഇത് പീർ പാജ്ഞാൽ പർ‌വത നിരകളിലാണ്‌
* ദിഫു ചുരം - ഇന്ത്യ- ചൈന- മ്യാന്മർ എന്നിവയൂടെ അതിർത്തിയിലാണിത്
* റൊഹ്താങ്ങ് ചുരം - കുളു താഴ്‌വരയെയും (ഹിമാചൽ) ലാഹുൽ-സ്പിതി താഴ്‌വരയേയും ബന്ധിപ്പിക്കുന്നു
* പെൻസിലാ ചുരം - ജമ്മുവിലെ ലഡാക്കിനേയും കാർഗിൽ ജില്ലയേയും ബന്ധിപ്പിക്കുന്നു.
* ഖൈബർ ചുരം -

[തിരുത്തുക] സമതലങ്ങൾ

ഉത്തരേന്ത്യൻ മഹാസമതലം, തീരസമതലങ്ങൾ എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങൾ ഉണ്ട്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളുടേയും അവയൂടെ പോഷക നദികളൂടേയും സംഭാവനയാണ്‌ ഉത്തരേന്ത്യൻ മഹാ സമതലങ്ങൾ. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷികമേഖലയാണിത്. നദികൾ വഹിച്ചുകോണ്ടുവരുന്ന എക്കൽ മണ്ണാൺ ഈ പ്രദേശത്തിന്റെ ഫലഭൂയിഷ്ടതക്ക് കാരണം. രണ്ടാമത്തെ വിഭാഗം ഇന്ത്യയുടെ തീരത്തുള്ളതഅണ്. രണ്ടു തീര സമതലങ്ങൾ ഇന്ത്യയിലുണ്ട്. കിഴക്കുള്ളതും പടിഞ്ഞാറുള്ളതും. കടലിൽ ചേരുന്ന നദികളാണ് ഈ പ്രദേശത്തിന്റെ വളക്കൂറിനുള്ള കാരണം.
[തിരുത്തുക] നദികൾ

ഹിമാലയൻ നിരകളും പശ്ചിമഘട്ടവുമാണ്‌ ഇന്ത്യയിലെ നദികളൂടെ പ്രധാന ഉറവിടങ്ങൾ. ഹിമാലയൻ നദികളിൽ പ്രധാനം സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയും അവയുടെ പോഷക നദികളുമാണ്‌. പശ്ചിമഘട്ടത്തിൽ നിന്നൊഴുകുന്നയിൽ നർമദ, തപ്തി, മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, എന്നിവയാണ്‌ പ്രധാന്യമർഹിക്കുന്നത്. നിരവധി വൈദ്യുത, ജലസേചന പദ്ധതികളും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും ഈ നദികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
[തിരുത്തുക] ദേശീയ ചിഹ്നങ്ങൾ
[തിരുത്തുക] ദേശീയ പതാക

പ്രധാന ലേഖനം: ഇന്ത്യയുടെ ദേശീയപതാക

കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളുള്ളതും 2:3 എന്ന അനുപാതത്തിൽ നിർമ്മിച്ചതും കൃത്യം മദ്ധ്യഭാഗത്ത് 24 ആരക്കാലുകളുള്ള അശോക ചക്രം പതിപ്പിച്ചതുമായ പതാകയാണ് ഇന്ത്യയുടെ ദേശീയപതാക. ആന്ധ്രാപ്രദേശുകാരനായ പിംഗലി വെങ്കയ്യ രൂപകൽപ്പന ചെയ്ത ഈ പതാക, 1947 ജൂലൈ 22-നു ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചു. ദേശീയപതാകയിലെ കുങ്കുമനിറം ധൈര്യത്തിനേയും ത്യാഗത്തിനേയും സൂചിപ്പിക്കുന്നു. വെള്ളനിറം സത്യം, സമാധാനം എന്നിവയുടെ പ്രതീകമാണ്. പച്ചനിറം ശൌര്യവും വിശ്വാസവും പ്രതിനിധീകരിക്കുന്നു. സാഞ്ചിയിലെ സ്തൂപത്തിൽ നിന്നും കടംകൊണ്ട ചക്രം കർമ്മത്തിന്റെ പ്രതീകമാണ്. കുങ്കുമനിറം മുകളിൽ വരത്തക്കവിധമാണ്
ഇന്ത്യയുടെ ഏക ലോകാത്ഭുതം- താജ് മഹൽ
[തിരുത്തുക] ദേശീയമുദ്രകൾ
സാഞ്ചിയിലെ സ്തൂപം. ബി.സി. മൂന്നാം നൂറ്റാണ്ടിൽ അശോകചക്രവർത്തി പണികഴിപ്പിച്ചതാണിത്‌.

സിംഹമുദ്രയാണ് ഇന്ത്യയുടെ ദേശീയമുദ്ര. 1950 ജനുവരിയിലാണ് ഭരണഘടനാ സമിതി ഇതംഗീകരിച്ചത്. നാലുവശത്തേക്കും സിംഹങ്ങൾ തിരിഞ്ഞു നിൽക്കുന്നു. സിംഹത്തിന്റെ തലയും രണ്ടുകാലുകളുമാണ് ഒരു ദിശയിലുള്ളത്. അശോകചക്രവർത്തിയുടെ കാലത്ത് സൃഷ്ടിച്ച സ്തംഭത്തിൽ നിന്നും കടംകൊണ്ട മുദ്രയായതിനാൽ അശോകമുദ്രയെന്നും, അശോകസ്തംഭം എന്നും പറയപ്പെടുന്നു. അശോകസ്തംഭത്തിലുണ്ടായിരുന്നതിലുപരിയായി സിംഹത്തിനു താഴെയായി കാളയേയും കുതിരയേയും സിംഹമുദ്രയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ ദേവനാഗരി ലിപിയിൽ മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ (സത്യം എപ്പോഴും ജയിക്കട്ടെ) എന്നവാക്യവും ആലേഖനം ചെയ്തിരിക്കുന്നു. കാള കഠിനാധ്വാനത്തേയും കുതിര മുന്നോട്ടുള്ള കുതിപ്പിനേയും സൂചിപ്പിക്കുന്നു.
[തിരുത്തുക] ദേശീയഗാനം

രവീന്ദ്രനാഥ ടാഗോർ രചിച്ച ജനഗണമനയാണ് ഇന്ത്യയുടെ ദേശീയഗാനം. 1950 ജനുവരി 24-നു ജനഗണമന ദേശീയഗാനമായി അംഗീകരിച്ചു. സംസ്കൃതത്തിൽ രചിക്കപ്പെട്ടവന്ദേമാതരം എന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതിയാണ് ഇന്ത്യയുടെ ദേശീയ ഗീതം. ദേശീയഗാനത്തിന്റെ കൂടെ തന്നെ ദേശീയഗീതത്തേയും അംഗീകരിച്ചിരുന്നു. മുഹമ്മദ് ഇക്‌ബാൽ രചിച്ച സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനത്തിനും ദേശീയഗാനത്തിന്റേയും ദേശീയഗീതത്തിന്റേയും തുല്യപരിഗണനയാണ് നൽകി വരുന്നത്.
[തിരുത്തുക] ദേശീയജൈവജാലങ്ങൾ

ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണ്. 1972-ൽ ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്തു. മയിലിനെ ദേശീയ പക്ഷിയായി 1964-ൽ തന്നെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയുടെ ദേശീയ പുഷ്പം താമരയും, ദേശീയ വൃക്ഷം അരയാലുമാണ്. ദേശീയ ഫലം മാങ്ങയാണ്‌, ദേശീയ ജലജീവിയായി 2009-ൽ സുസു എന്ന ശുദ്ധജല ഡോൾഫിനേയും തിരഞ്ഞെടുത്തു[22].
[തിരുത്തുക] ദേശീയ പഞ്ചാംഗം

ശകവർഷമാണ്‌ ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം. 1957 മാർച്ച് 22 നാണ്‌ ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്. കുഷാന (കുശാന) രാജാവായിരുന്ന കനിഷ്കൻ|കനിഷ്കനാണ്‌ ക്രി.വ. 78-ൽ ഈ പഞ്ചാംഗം (കലണ്ടർ) തുടങ്ങിയതെന്ന് കരുതുന്നു. ശകവർഷം തുടങ്ങി 1879 വർഷം കഴിഞ്ഞാണ്‌ ഇന്ത്യ അത് ദേശീയ പഞ്ചാംഗമാക്കുന്നത്.
[തിരുത്തുക] ഭരണ സംവിധാനം

പ്രധാന ലേഖനം: ഇന്ത്യൻ ഭരണസംവിധാനം

ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ്‌ രാജ്യമായാണ്‌ ഭരണഘടന ഇന്ത്യയെ വിഭാവനം ചെയ്യുന്നത്‌.[23] 1950 ഇനുവരി 26-നാണ്‌ ഇതു നിലവിൽ വന്നത്.[24] നിയമനിർമ്മാണം, ഭരണനിർവഹണം, നീതിന്യായ വ്യവസ്ഥ എന്നിങ്ങനെ മൂന്നു തട്ടുകളാണ്‌ ഭരണസംവിധാനം. [25] [26] രാജ്യത്തിന്റെ തലവൻ രാഷ്ട്രപതി(പ്രസിഡന്റ്‌)യാണ്‌.[27] നേരിട്ടല്ലാതെയുള്ള ഒരു തിരഞ്ഞെടുപ്പ് സമിതിയാണ്‌ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.[28] നൈയാമിക അധികാരങ്ങൾ മാത്രമേ രാഷ്ട്രപതിക്കുളളു. കര-നാവിക-വ്യോമ സേനകളുടെ കമാൻഡർ-ഇൻ-ചീഫും രാഷ്ടപതിയാണ്‌. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ട്‌റൽ കോളജാണ്‌ രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും തിരഞ്ഞെടുക്കുന്നത്‌. അഞ്ചു വർഷമാണ്‌ ഇവരുടെ കാലാവധി. [29][30][31] സർക്കാരിന്റെ തലവനായ പ്രധാനമന്ത്രിയിലാണ്‌ ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്‌.[27] പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ട്രീയ കക്ഷിയുടെ അല്ലെങ്കിൽ മുന്നണിയുടെ നേതാവാണ്‌ പ്രധാനമന്ത്രിയാവുന്നത്‌.[32][27]രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള കേന്ദ്ര മന്ത്രിസഭ എന്നിവരടങ്ങുന്നതാണ്‌ ഭരണനിർവഹണ സംവിധാനം(എക്സിക്യുട്ടീവ്‌). പാർലമെന്റിലെ ഏതെങ്കിലുമൊരു സഭയിൽ അംഗമായവർക്കു മാത്രമേ മന്ത്രിസഭയിൽ എത്താനൊക്കൂ.
ഇന്ത്യ ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ
പതാക ത്രിവർണം
ചിഹ്നം സാരനാഥിലെ അശോകസ്തംഭം
ഗാനം ജന ഗണ മന
ഗീതം വന്ദേ മാതരം
മൃഗം രാജകീയ ബംഗാൾ കടുവ
പക്ഷി മയിൽ
പുഷ്പം താമര
ജലജീവി സുസു
വൃക്ഷം അരയാൽ
ഫലം മാങ്ങ
കളി ഹോക്കി
ദിനദർശിക ശകവർഷം

രണ്ടു മണ്ഡലങ്ങളുളള പാർലമെന്ററി സംവിധാനമാണ്‌ ഇന്ത്യയിൽ. നിയമനിർമ്മാണസഭയായ പാർലമെന്റിന്റെ ഉപരി മണ്ഡലത്തെ രാജ്യസഭയെന്നും അധോമണ്ഡലത്തെ ലോക്‌സഭയെന്നും വിളിക്കുന്നു.[33] രാജ്യ സഭയിലെ 252 അംഗങ്ങളെ ജനങ്ങൾ നേരിട്ടല്ല തിരഞ്ഞെടുക്കുന്നത്‌. സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ രൂപവത്കരിക്കുന്ന ഇലക്‌ ടറൽ കോളജാണ്‌ ഇവരെ തിരഞ്ഞെടുക്കുന്നത്‌.[34][34] അതേ സമയം 552 അംഗ ലോക്‌സഭയെ ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്നു. [34]സർക്കാർ രൂപവത്കരണത്തിലും രാഷ്ട്രീയ മാറ്റങ്ങൾക്കും വേദിയാകുന്നത്‌ ലോക്‌സഭയാണ്‌. 18 വയസ് പൂർത്തിയാക്കിയ പൗരന്മാർക്കെല്ലാം വോട്ടവകാശമുണ്ട്‌.


സ്വതന്ത്ര നീതിന്യായ വ്യവസ്ഥയാണ്‌ ഇന്ത്യയിലേത്‌. ഇന്ത്യൻ ചീഫ്‌ ജസ്റ്റിസിന്റെ നേതൃത്വത്തിലുളള സുപ്രീം കോടതിയാണ്‌ നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രം. സുപ്രീം കോടതി, 21 ഹൈക്കോടതികൾ, നിരവധി മറ്റു കോടതികൾ എന്നിവയാണ്‌ ഇന്ത്യയിലെ പ്രധാന നീതിന്യായവ്യവസ്ഥാ സ്ഥാപനങ്ങൾ.[35] പൗരന്റെ മൗലികാവകാശങ്ങളും മറ്റും നിർ‌വ്വചിക്കുന്നതും, സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും ഹൈക്കോടതിയിൽ നിന്നു അപ്പീൽ പോയ കേസുകളും കൈകാര്യം ചെയ്യുന്നത് സുപ്രീം കോടതിയാണ്‌.[36] നീതിനായവ്യവ്സ്ഥയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാരിനും, ജനങ്ങൾക്കും കോടതിയെ സമീപിക്കാം.[35] [37] ഭരണസം‌വിധാനത്തിന്റെ ഏറ്റവും ഉയർന്ന പരിധി എന്ന നിലയിൽ സുപ്രീംകോടതിക്ക് നീതിനിർ‌വ്വാഹ വ്യവസ്ഥയിൽ പ്രധാന പങ്കുണ്ട്.[38]
[തിരുത്തുക] സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ

പ്രധാന ലേഖനം: ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും

ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും, ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ 7 കേന്ദ്രഭരണ പ്രദേശങ്ങളും ആണുള്ളത്‌.[39]
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

സംസ്ഥാനങ്ങൾ:

1. ആന്ധ്രാ പ്രദേശ്‌
2. അരുണാചൽ പ്രദേശ്‌
3. ആസാം
4. ബീഹാർ
5. ഛത്തീസ്ഗഡ്‌
6. ഗോവ
7. ഗുജറാത്ത്‌
8. ഹരിയാന
9. ഹിമാചൽ പ്രദേശ്‌
10. ജമ്മു - കാശ്മീർ
11. ഝാ‍ർഖണ്ഡ്‌
12. കർണാടക
13. കേരളം
14. മധ്യപ്രദേശ്‌



15. മഹാരാഷ്ട്ര
16. മണിപ്പൂർ
17. മേഘാലയ
18. മിസോറം
19. നാഗാലാ‌‍ൻഡ്
20. ഒറീസ്സ
21. പഞ്ചാബ്‌
22. രാജസ്ഥാൻ
23. സിക്കിം
24. തമിഴ്‌നാട്‌
25. ത്രിപുര
26. ഉത്തരാഖണ്ഡ്
27. ഉത്തർപ്രദേശ്‌
28. പശ്ചിമ ബംഗാൾ



കേന്ദ്ര ഭരണ പ്രദേശങ്ങൾ:

1. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
2. ചണ്ഢീഗഡ്‍
3. ദാദ്ര, നഗർ ഹവേലി
4. ദമൻ, ദിയു
5. ലക്ഷദ്വീപ്‌
6. ഡൽഹി : ദേശീയ തലസ്ഥാന പ്രദേശം
7. പുതുച്ചേരി

[തിരുത്തുക] രാഷ്ട്രീയം
Large building on grassy grounds. A walkway with pedestrians and central reflecting pools leads to the arched entrance. The ground floor is red; the rest of the building is beige. A main cupola is atop the center of the building.
നോർത്ത് ബ്ലോക്ക്,സെക്രട്ടറിയേറ്റ് ബിൽഡിംഗ്,ന്യൂ ഡൽഹി

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്നത് ഇന്ത്യയിലാണ്‌.[40][41] സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മിക്കവാറും വർഷങ്ങൾ ഇന്ത്യ ഭരിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച ഗവൺ‌മെന്റ് ആയിരുന്നു[39] ഇന്ത്യൻ സംസ്ഥാനങ്ങളിലെ ദേശീയ പാർട്ടികളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്നീ ദേശീയ പാർട്ടികളും മറ്റനേകം പ്രാദേശിക പാർട്ടികളും ഉൾപ്പെടുന്നു.1950-നും 1990-നും ഇടയിൽ രണ്ടു തവണയൊഴികെ ബാക്കി എല്ലാ തവണയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിലെത്തി. 1977-നും 1980-നും ഇടയിൽ കോൺഗ്രസിന്‌ അധികാരം നഷ്ടപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവൺ‌മെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവൺ‌മെന്റാണ്‌ അധികാരത്തിലെത്തിയത്. 1989-ൽ ജനതാദൾ നയിച്ച ദേശീയസഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഗവൺ‌മെന്റ് ഇടതു സഖ്യത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയെങ്കിലും രണ്ടു വർഷം മാത്രമേ ഭരിക്കാനായുള്ളൂ.[42] 1991-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാഞ്ഞതിനെത്തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു തൂക്കുമന്ത്രിസഭ രൂപവത്കരിച്ചു.പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള ഈ ഗവ‌ണ്മെന്റ് 5 വർഷം പൂർത്തിയാക്കി.[43] 1996 - 1998 കാലഘട്ടത്തിൽ ഇന്ത്യയിലെ ഫെഡറൽ ഗവൺ‌മെന്റ് രംഗത്ത് ചെറു കാലയളവ് മാത്രം ഭരിച്ചിരുന്ന ഗവൺ‌മെന്റുകൾ കാരണം നിരവധി പ്രക്ഷുബ്ധാവസ്ഥകൾ ഉണ്ടായി. ബി.ജെ.പി നേതൃത്വത്തിലുള്ള ഒരു ഗവൺ‌മെന്റ് 1996-ൽ നിലവിൽ വന്നു. തുടർന്ന് കോൺ‌ഗ്രസും, ബിജെപിയും ഒഴിച്ചുള്ള കക്ഷികൾ കൂടിച്ചേർന്ന് ദേശീയ ഐക്യ സഖ്യം എന്ന പേരിൽ ഒരു മുന്നണിയുണ്ടാക്കുകയും അവർ ഭരണം കയ്യാളുകയും ചെയ്തു. 1998-ൽ ബിജെപിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യം എന്ന പേരിൽ ഒരു മുന്നണി രൂപവത്കരിക്കുകയും അവർ ഭരണത്തിലേറുകയും ചെയ്തു. ആദ്യമായി 5 വർഷം ഭരണം കയ്യാളിയ കോൺഗ്രസ്സിതര ഗവൺ‌മെന്റാണിത്.[44] 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ പുരോഗമന സഖ്യം കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും ഭരണത്തിലേറുകയും ചെയ്തു. ഇടതു പക്ഷത്തിന്റെ പിന്തുണയോടെയാണ്‌ ഈ സഖ്യം അധികാരത്തിലേറിയത്. ബിജെപിയായിരുന്നു പ്രധാന പ്രതിപക്ഷം. 2009-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഐക്യ പുരോഗമന സഖ്യം വീണ്ടും അധികാരത്തിലെത്തി. ഈ ലോകസഭയിലെ ഇടതു അംഗങ്ങളുടെ എണ്ണം മുൻപുള്ളതിനേക്കാൾ ചുരുങ്ങി.[45] ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും പ്രധാനമന്ത്രിയാകുന്ന വ്യക്തിയായി മൻ‌മോഹൻ സിംഗ് മാറി.[46]
[തിരുത്തുക] ജനങ്ങൾ

പ്രധാന ലേഖനം: ഇന്ത്യയിലെ ജനവംശങ്ങൾ

[തിരുത്തുക] കൃഷി

ഇന്ത്യയിലെ കാർഷികവിളകൾ പ്രദേശങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്‌. ഉത്തരേന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുമ്പോൾ ദക്ഷിണേന്ത്യയിലും തീരദേശങ്ങളിലും അരിയാണ്‌ പ്രധാനകൃഷി.

ഭക്ഷ്യവിളയായി ചാമയും നാണ്യവിളയായി പരുത്തിയും എണ്ണക്കുരുവായി നിലക്കടലയുമാണ്‌ മദ്ധ്യേന്ത്യയിൽ കൃഷി ചെയ്യുന്നത്. ജോവർ, ബജ്ര എന്നിങ്ങനെ ചാമയുടെ രണ്ടു വകഭേദങ്ങളാണ്‌ പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. ഡെക്കാൻ മേഖലയിലാണ്‌ ജോവർ കൂടുതലായും കൃഷി ചെയ്യുന്നത്. ഇത് വിളയുന്നതിന്‌ നാലുമാസം മാത്രമേ എടുക്കുകയുള്ളൂ. അതുകൊണ്ട് ഇടവിളയായി പരുത്തികൃഷി ചെയ്യുന്നു. ജോവറിനേക്കാൾ കൂടുതൽ കടുത്ത ചാമയുടെ വകഭേദമാണ്‌ ബജ്ര അഥവാ പേൾ മില്ലറ്റ്. വരണ്ട പ്രദേശങ്ങൾക്ക് അനുയോജ്യമായ വിളയാണിത്. രാജസ്ഥാനിൽ പ്രത്യേകിച്ച് ഥാർ മരുഭൂമി പ്രദേശങ്ങളിൽ ഇത് കൃഷി ചെയ്യുന്നു. വർഷത്തിൽ 90 സെന്റീമീറ്ററിലധികം മഴ ലഭിക്കുന്നയിടങ്ങളിൽ കൃഷി ചെയ്യുന്നതിന്‌ ഇത് യോഗ്യമല്ല. ദക്ഷിണമൈസൂരിലെ ലാറ്ററൈറ്റ്, ഗ്രാനൈറ്റ് മണ്ണിൽ കൃഷി ചെയ്യുന്ന മറ്റൊരിനം ചാമയാണ്‌ റാഗി. മൺസൂണിനെ ആശ്രയിച്ചോ ജലസേചനം നൽകിയോ ആണ്‌ ഇത് കൃഷി ചെയ്യുന്നത്[47]‌.
[തിരുത്തുക] വാണിജ്യം

അതിപുരാതനകാലം മുതൽക്കേ ഇന്ത്യ വാണിജ്യത്തിനു പേരുകേട്ടതായിരുന്നു. മസ്ലിനും ഇൻഡിഗോയും ഇന്ത്യയിൽ നിന്ന് പുരാതന ഈജിപ്തുകാർ ഇറക്കുമതി ചെയ്തിരുന്നു. ഫറവോ റാംസസ് രണ്ടാമൻ ഗംഗ വരെ എത്തിയതായും പറയപ്പെടുന്നു. ഈജിപ്തിൽ മമ്മിവൽക്കരണത്തിനായി ഇന്ത്യയിൽനിന്നുള്ള സുഗന്ധദ്രവ്യങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും കരുതപ്പെടുന്നു[48]‌.
[തിരുത്തുക] സാമ്പത്തികരംഗം
View from ground of a modern 30-story building.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഏഷ്യയിലെ ഏറ്റവും പഴയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഓഹരി വ്യാപാര കേന്ദ്രമാണ്.

1950 മുതൽ 1980 കൾ വരെ ഇന്ത്യ സോഷ്യലിസ്റ്റ് നയങ്ങൾ പിന്തുടരുകയായിരുന്നു. ഇതു കാരണം ഇന്ത്യയുടെ സാമ്പത്തിക രംഗം കൂടുതലായുള്ള നിയന്ത്രണം, അഴിമതി, പതുക്കെയുള്ള വികസനം തുടങ്ങിയ രീതികളിലേക്ക് തളക്കപ്പെട്ടു[49][50][51][52] . 1991 മുതൽ ഇന്ത്യയിൽ വിപണി അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥ രൂപപ്പെട്ടു തുടങ്ങി[50][51]. 1991-ൽ നിലവിൽ വന്ന ഉദാരീകരണത്തിന്റെ ഫലമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യ വരുമാനങ്ങളിലൊന്നായി വിദേശ വ്യാപാരത്തിലൂടെയുള്ള വരുമാനവും, വിദേശ നിക്ഷേപവും മാറി.[53]കഴിഞ്ഞ രണ്ടു ദശകങ്ങളായുള്ള 5.8% എന്ന ശരാശരി ജി.ഡി.പി-യോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി[54].

ലോകത്തിലെ തന്നെ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്‌. ഏതാണ്ട് 516.3 മില്യൺ വരുമിത്. ജി.ഡി.പിയുടെ 28% കാർഷികരംഗത്തു നിന്നുമാണ്‌ ലഭിക്കുന്നത്. സർ‌വ്വീസ്, വ്യവസായ രംഗങ്ങൾ യഥാക്രമം 54%, 18% ജി.ഡി.പി. നേടിത്തരുന്നു. ഇന്ത്യയിലെ പ്രധാന കാർഷിക ഇനങ്ങൾ അരി, ഗോതമ്പ്, എണ്ണധാന്യങ്ങൾ, പരുത്തി, ചായ, കരിമ്പ്, ഉരുളക്കിഴങ്ങ്, പശു വളർത്തൽ, ആടു വളർത്തൽ, കോഴി വളർത്തൽ, മത്സ്യക്കൃഷി എന്നിവയുൾപ്പെടുന്നു.[39] പ്രധാന വ്യവസായങ്ങളിൽ വസ്ത്രനിർമ്മാണം, രാസപദാർത്ഥനിർമ്മാണം, ഭക്ഷണ സംസ്കരണം, സ്റ്റീൽ, യാത്രാസാമഗ്രികളുടെ നിർമ്മാണം, സിമന്റ്, ഖനനം, പെട്രോളിയം, സോഫ്റ്റ്‌വെയർ എന്നിവയുൾപ്പെടുന്നു.[39] ഇന്ത്യയുടെ ഓഹരിവ്യാപാരം താരതമ്യേന ഭേദപ്പെട്ട നിലയിലുള്ള, 1985-ലെ 6% എന്ന നിലയിൽ നിന്ന്, ജി.ഡി.പി.യുടെ 24% എന്ന നിലയിലേക്ക് 2006-ൽ എത്തിച്ചേർന്നു. [50] 2008-ൽ ഇന്ത്യയുടെ ഓഹരി വ്യാപാരം ലോക ഓഹരി വ്യാപാരത്തിന്റെ 1.68 % ആയിത്തീർന്നു.[55] ഇന്ത്യയിൽ കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന വസ്തുക്കളിൽ പെട്രോളിയം ഉല്പ്പന്നങ്ങൾ, വസ്ത്രനിർമ്മാണ ഉല്പ്പന്നങ്ങൾ, ജ്വല്ലറി വസ്തുക്കൾ, സോഫ്റ്റ്‌വെയർ, എഞ്ചിനീയറിങ്ങ് ഉപകരണങ്ങൾ, കെമിക്കൽസ്, തുകൽ അസംസ്കൃതവസ്തുക്കൾ എന്നിവയുൾപ്പെടുന്നു.[39] ക്രൂഡ് ഓയിൽ, യന്ത്രങ്ങൾ, ജെംസ്, വളങ്ങൾ, കെമിക്കൽസ് എന്നിവ പ്രധാനമായും ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്പ്പന്നങ്ങളിൽ ഉൾപ്പെടുന്നു.[39]
ടാറ്റ നാനോ, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ [56] ഇന്ത്യയുടെ കാർ കയറ്റുമതി കഴിഞ്ഞ 5 വർഷം കൊണ്ട് അഞ്ചു മടങ്ങ് വർദ്ധിച്ചു.[57]

1950 കൾ മുതൽ 1980കൾ വരെ ഇന്ത്യ സോഷ്യലിസ്റ്റ് സ്വാധീനമുള്ള സാമ്പത്തിക നയമായിരുന്നു സ്വീകരിച്ചിരുന്നത്.. ലൈസൻസ് രാജ്, പൊതു അവകാശങ്ങൾ, അഴിമതി, വികസനത്തിലെ ത്വരിതയില്ലായ്മ എന്നീ കാരണങ്ങളാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശിഥിലമാകാൻ തുടങ്ങി. [49][50][51][52] 1991-ൽ രാജ്യത്ത് പ്രഖ്യാപിച്ച ഉദാരവൽക്കരണത്തിന്റെ ഭാഗമായി രാജ്യം കമ്പോളാടിസ്ഥിതിയിലുള്ള സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങാൻ തുടങ്ങി.[50][51] രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനു പോലും പണമില്ലാത്ത അവസ്ഥയിൽ 1991-ൽ തുടങ്ങിയ ഉദാരവൽക്കരണം വിദേശവ്യാപാരം, വിദേശ നിക്ഷേപം എന്നിവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിലനിർത്തിപ്പോരുന്നതിനുള്ള പ്രധാന ഉപാധികളായി സ്വീകരിച്ചു.[53]

2000കളുടെ അവസാനത്തോടെ ഇന്ത്യയുടെ വളർച്ചാനിരക്ക് 7.5 ശതമാനമായി.[50]. ഇക്കാലയളവിൽ ഒരു ശരാശരി ഇന്ത്യക്കാരൻ ഒരു മണിക്കൂറിൽ സമ്പാദിക്കുന്ന പണം ഇരട്ടിയായി[58]. ഇന്ത്യയുടെവളർച്ച കഴിഞ്ഞ ഒരു ദശകമായി വളർച്ചയുടെ പാതയിലാണെങ്കിലും നിരവധി രരിദ്രനാരായണന്മാർ ഇന്ത്യയിൽ വസിക്കുന്നുണ്ട്. പോഷകാഹാരത്തിന്റെ കുറവു ഉള്ള 3 വയസ്സിൽ താഴെയുള്ള കുട്ടികൾ (2007-ൽ 46%) മറ്റേതൊരു രാജ്യത്തിലേക്കാളുമധികം ഇന്ത്യയിലാണ്‌.[59][60] ലോകബാങ്കിന്റെ അന്തർദേശീയാടിസ്ഥാനത്തിൽ നിർ‌വ്വചിക്കപ്പെട്ടിട്ടുള്ള രാരിദ്രരേഖക്കു കീഴിലുള്ള തുകയായ ഒരു ദിവസത്തേക്ക് 1.25 ഡോളർ എന്ന തിഴിൽ വേതനം പറ്റുന്നവരുടെ ശതമാനം 1981-ലെ 60% എന്ന നിലയിൽ നിന്നു 2005-ൽ 42 % ആയിട്ടുണ്ട്.[61] ഇന്ത്യ ഈയടുത്ത ദശകങ്ങളിൽ പോഷണക്കുറവുകാരണമുള്ള വിളർച്ച ഒഴിവാക്കിയെങ്കിലും, പകുതിയിലേറെ കുട്ടികളും ശാരാസരി തൂക്കത്തിനു താഴെയാണ്‌. ലോകത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത് അധികമാണ്‌. സഹാറൻ ആഫ്രിക്കയിലേതിന്റെ ഇരട്ടിയിലധികമാണ്‌ ഇന്ത്യയിലെ തൂക്കക്കുറവുള്ള കുട്ടികളുടെ എണ്ണം.[62]

2007-ൽ ഗോൾഡ്‌മാൻ സാക്സ് 2007 മുതൽ 2020 വരെ എന്ന പേരിൽനടത്തിയ ഒരു പഠനപ്രകാരം ഇന്ത്യയുടെ ജി.ഡി.പി മൂന്നുമടങ്ങിലധികമാകുമെന്ന് പ്രവചിക്കുന്നു. അതുപോലെ 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ ജി.ഡി.പി അമേരിക്കൻ ഐക്യനാടുകളിലേക്കൾ അധികമാകുമെന്നും പ്രവചിക്കുന്നു. പക്ഷെ ഇന്ത്യ താഴ്ന്ന വരുമാനം ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഏതാനും ദശകങ്ങൾ കൂടെ തുടരുമെന്നും ഈ പഠനം പ്രവചിക്കുന്നുണ്ട്."[52] ഇന്ത്യൻ സാമ്പത്തികരംഗം ഏതാനും ദശകങ്ങളായി വളരെ വലിയ മാറ്റം കാണിക്കുന്നുണ്ടെങ്കിലും വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളിലായുള്ള വളർച്ച മറ്റുള്ള രാജ്യങ്ങളിലേതിനാക്കാൾ തികച്ചും വ്യത്യസ്തമായി തുടരുന്നു. [63] ലോകബാങ്ക് ഇന്ത്യക്കായി പൊതുമേഖലാ സ്ഥാപനങ്ങളുടെ മാറ്റം, തൊഴിൽ നിയമങ്ങളുടെ സമൂലമാറ്റം, എച്ച്.ഐ.വി/എയ്ഡ്സ് തുടങ്ങിയ രോഗങ്ങളുടെ ഫലപ്രദമായ തടയിടൽ തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു.[64]
[തിരുത്തുക] കായികം
Cricketers in a game in front of nearly-full stands.
2008ൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് :ചെന്നൈ സൂപ്പർകിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള റ്റ്വന്റി20 ക്രിക്കറ്റ് മത്സരം

ഇന്ത്യയുടെ ഔദ്യോഗിക കായിക ഇനം ഹോക്കിയാണ്‌. ഇന്ത്യൻ ഹോക്കി ഫെഡറേഷനാണ്‌ ഇന്ത്യയിലെ ഹോക്കി നിയന്ത്രിക്കുന്നത്. ഇന്ത്യൻ ഹോക്കി ടീം 1975-ലെ പുരുഷന്മാരുടെ ഹോക്കി ലോകകപ്പു ജേതാക്കളായിട്ടുണ്ട്. അതു പോലെ ഒളിമ്പിക്സിൽ 8 സ്വർണ്ണമെഡലുകളും ഒരു വെള്ളിയും 2 വെങ്കലമെഡലുകളും ഹോക്കിയിലൂടെ ഇന്ത്യ കരസ്ഥമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യയിലെ ജനപ്രിയ കായിക ഇനം ക്രിക്കറ്റാണ്‌. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം 1983-ലെയും 2011-ലെയും ക്രിക്കറ്റ് ലോകകപ്പും, 2007-ലെ ഐ.സി.സി. വേൾഡ് ട്വന്റി 20-യും നേടിയിട്ടുണ്ട്. അതു പോലെ 2002-ലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി ശ്രീലങ്കയുമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ബിസിസിഐ ആണ്‌ ഇന്ത്യയിലെ ക്രിക്കറ്റ് കാര്യങ്ങൾ നോക്കി നടത്തുന്നത്. ബി.സി.സി.ഐ. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ദിയോദർ ട്രോഫി,ഇറാനി ട്രോഫി,ചാലഞ്ചർ സീരീസ് തുടങ്ങിയ ദേശീയ ക്രിക്കറ്റ് കായിക മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇതു കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ്, ഇന്ത്യൻ ക്രിക്കറ്റ് ലീഗ് എന്നീ ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിക്കപ്പെടാറുണ്ട്.

ഇന്ത്യൻ ഡേവിസ കപ്പ് ടീം നേടിയ വിജയങ്ങൾക്കു ശേഷം ഇന്ത്യയിൽ ടെന്നീസിനും പ്രചാരം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഫുട്ബോൾ ഇന്ത്യയിലെ തെക്കു കിഴക്കൻ സംസ്ഥാനങ്ങൾ, പശ്ചിമ ബംഗാൾ, ഗോവ, കേരളം എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള ഒരു കായിക ഇനമാണ്‌.[65] ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പ് നിരവധി തവണ നേടിയിട്ടുണ്ട്. ചെസ്സ് എന്ന കായിക വിനോദം പിറവിയെടുത്തത് ഇന്ത്യയിലാണ്‌. നിരവധി ഗ്രാൻഡ് മാസ്റ്റർമാർ ഇന്ത്യയിൽ നിന്നു ഉണ്ടായതിനെത്തുടർന്ന് ഇന്ത്യയിൽ ചെസ്സും പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്.[66] ഇന്ത്യയുടെ തനതായ കായിക ഇനങ്ങളായ കബഡി, ഖൊ ഖൊ തുടങ്ങിയ ഇനങ്ങൾ രാജ്യത്തെങ്ങും കളിക്കാറുണ്ട്.പ്രാചീന കായിക ഇനങ്ങളായ കളരിപ്പയറ്റ്, വർമ്മ കലൈ തുടങ്ങിയ ഇനങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്.

അർജുന അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം എന്നിവയാണ്‌ ഇന്ത്യയിലെ കായികരംഗത്തു നൽകുന്ന പ്രധാന ബഹുമതികൾ. കായികരംഗത്തു പരിശീലനം നൽകുന്നവർക്കു നൽകുന്ന പ്രധാന ബഹുമതി ദ്രോണാചാര്യ പുരസ്കാരവുമാണ്‌.1951, 1982 എന്നീ വർഷങ്ങളിലെ ഏഷ്യാഡുകൾക്കും, 1987, 1996 എന്നീ വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പുകൾക്കും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.2010-ലെ കോമൺ‌വെൽത്ത് ഗെയിംസ്, 2011-ലെ ക്രിക്കറ്റ് ലോകകപ്പ് എന്നീ മത്സരങ്ങൾക്ക് ഇന്ത്യ വേദിയാകു